Activate your premium subscription today
തിരുവനന്തപുരം ∙ വയനാട്ടിലെ മേപ്പാടിയിൽ ജൂലൈ അവസാനം ഉണ്ടായ ഉരുൾപൊട്ടലിൽ പുന്നപ്പുഴയിൽ അടിഞ്ഞൂകൂടിയ വൻ പാറക്കഷ്ണങ്ങളും കല്ലും മണലും ചരലും ചെളിയും മരങ്ങൾ അടക്കമുള്ളവയും നീക്കം ചെയ്യാൻ 195.55 കോടിയുടെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ സർക്കാർ തീരുമാനം. ഇവ നീക്കം ചെയ്തു പുഴയുടെ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുകയും പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ജലവിഭവ വകുപ്പ് വഴി മുന്നോട്ടുവച്ച പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ഗുരു വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകരായ 14 യുവാക്കൾ, അവർ നേരിട്ട അടിച്ചമർത്തലും സാമൂഹികബഹിഷ്കരണവും നേരിടാൻ രൂപം നൽകിയ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘ’ത്തിന് ഇന്ന് 100 വർഷം പൂർത്തിയാകുന്നു. ഒരു വർഷം മുൻപാരംഭിച്ച ശതാബ്ദിയാഘോഷങ്ങൾ പരിസമാപ്തിയോടടുക്കുന്നു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്ത് വകുപ്പ് മൂന്നു വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപ. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കി. ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. ഏറ്റവും കൂടുതൽ തുകയായത് സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കി. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയിൽ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം∙ കണ്ണൂർ, കാലിക്കറ്റ്, എംജി, മലയാളം, സാങ്കേതിക സർവകലാശാലകളുടെ 116 കോടി രൂപയുടെ മരാമത്ത് പണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നൽകി. പാനൽ ടെൻഡർ ക്ഷണിക്കാതെയും ഊരാളുങ്കലിന് കരാറുകൾ നൽകിയിട്ടുണ്ട്. ടി.വി. ഇബ്രാഹിം എംഎൽഎ യുടെ ചോദ്യത്തിനാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ ഉത്തരം നൽകിയത്.
പതിനയ്യായിരത്തോളം തൊഴിലാളികൾ, ആയിരത്തിയഞ്ഞൂറോളം എൻജിനീയർമാർ തുടങ്ങി ഇരുപതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യുഎൽസിസിഎസ് അഥവാ ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റി. കേരളത്തിലെ പല പ്രധാനപ്പട്ട പാലങ്ങളും റോഡുകളും നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി ഊരാളുങ്കൽ മാറിയത്.
തിരുവനന്തപുരം ∙ സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്.
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന കടുത്ത പ്രതിസന്ധിയായിരുന്നു തൊഴിൽ നിഷേധം. അതിനു പ്രതിവിധിയായി, ആത്മവിദ്യാ സംഘം സ്ഥാപകൻ വാഗ്ഭടാനന്ദ ഗുരു 1925ൽ ആരംഭിച്ചതാണ് ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന സഹകരണ നിർമാണ സ്ഥാപനം. വടകരയിൽ നിന്നു വടക്കോട്ട് 5 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഊരാളുങ്കൽ.
ന്യൂഡൽഹി ∙ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്കു കരാർ നൽകുന്നതു കേരളത്തിൽ മാത്രമേ കാണാൻ കഴിയുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. കണ്ണൂരിലെ 7 നില കോടതിസമുച്ചയത്തിന്റെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ ‘നിർമാൺ കൺസ്ട്രക്ഷൻസ്’ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം. എന്നാൽ, മൂന്നിരട്ടി തുകയാണു ക്വോട്ട് ചെയ്തതെന്ന വാദം ശരിയല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനു 82% ഓഹരി പങ്കാളിത്തമുണ്ടെന്നും സൊസൈറ്റി സുപ്രീം കോടതിയിൽ പറഞ്ഞു.
കോഴിക്കോട്∙ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടിയിരുന്ന കാലത്ത് അതിജീവനത്തിനുള്ള മാർഗമായി തുടങ്ങിയ ഊരാളുങ്കൽ സഹകരണ പ്രസ്ഥാനം നൂറാം വയസ്സിലേക്കെത്തി നിൽക്കുന്നു. ചരിത്രം തീർത്തുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നൂറു വർഷം പിന്നിട്ടത്.
കോഴിക്കോട്∙ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎൽസിസിഎസ്) ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന് ഫെബ്രുവരി 13 ന് തുടക്കം കുറിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30 ന് വടകര മടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി
Results 1-10 of 41