Activate your premium subscription today
ലോകം അസാധാരണവും അപൂര്‍വവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്ക സംരക്ഷണവാദത്തിലേക്ക് തിരിയുകയും മറുഭാഗത്ത് കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈന ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന
ഹൂസ്റ്റണ്‍∙ വ്യാപാര യുദ്ധം മുറുകുമ്പോൾ അത് യുഎസിന് തന്നെ തിരിച്ചടിയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുഎസ് കാർഷിക ഉൽപന്നങ്ങളെ ലക്ഷ്യം വച്ച് ചൈനയുടെ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. യുഎസ് സ്മ്പദ്വ്യവസ്ഥ മാന്ദ്യത്തെ നേരിടുകയാണോ
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കൂടുതൽ രാജ്യങ്ങൾ തമ്മിലെ പോരായി കത്തിപ്പടരുന്നു. ചൈനയിൽ നിന്നുള്ള വൈദ്യുത വാഹനങ്ങൾക്ക് കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വന്നവിധം കാനഡ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു.
ചൈനീസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 10 ശതമാനത്തിൽ നിന്നു 20 ശതമാനമായി ഡോണൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാരസംഘടയിൽ പരാതി നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നികുതി നടപടികൾ ലോക വ്യാപാരസംഘടയുടെ നിയമങ്ങൾ ലംഘിക്കുന്നതും ചൈന - യുഎസ് സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ അടിത്തറയിളക്കുന്നതുമാണെന്ന് ബെയ്ജിങ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ
നിർമിത ബുദ്ധിയുടെ (എഐ) കുത്തക സ്വന്തമാണെന്ന് ഊറ്റം കൊണ്ടിരുന്ന സിലിക്കൺവാലി കമ്പനികളുടെ അടിത്തറ കുലുക്കിയ പ്രകമ്പനമായിരുന്നു ഡീപ്സീക്. ഓപൺ എഐ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ഭീമന്മാർ ശതകോടികൾ ചെലവിട്ടു വികസിപ്പിച്ചെടുത്ത എഐ മോഡലുകളെ വിറപ്പിച്ചാണ് ചൈനീസ് കമ്പനിയായ ഡീപ്സീക് വളരെക്കുറഞ്ഞ ചെലവിൽ എഐ മോഡൽ അവതരിപ്പിച്ചത്. അതിനു പിന്നാലെ പുറത്തുവന്ന ചില അന്വേഷണഫലങ്ങൾ വെളിപ്പെടുത്തുന്നത്, ഡീപ്സീക് വലിയ തോതിൽ നിയന്ത്രണങ്ങൾക്കും ഭേദഗതികൾക്കും വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. മറ്റ് എഐ മോഡലുകളെ അപേക്ഷിച്ച്, സൈബർ ആക്രമണങ്ങൾക്കും വ്യാജ വിവരങ്ങളുടെ പ്രചാരണത്തിനും കൂടുതൽ വിധേയമായേക്കാമെന്നും പറയപ്പെടുന്നു. ‘ചീപ് ആൻഡ് ബെസ്റ്റ്’ എഐ ടൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡീപ്സീക് വിപരീത ഫലം ഉണ്ടാക്കുമോ? ഈ സംവിധാനം ചെലവു കുറച്ചു നിർമിക്കുന്നത് എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു നൽകിയാണോ? സമൂഹത്തിന് എന്തുതരം ‘വിവര’മാണ് ആവശ്യമെന്ന് ആരാണു തീരുമാനിക്കുന്നത്? ഒരു എഐ ടൂളിനോടുള്ള ചോദ്യത്തിനു മറുപടി നൽകുമ്പോൾ അത് ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്? നിർമിത ബുദ്ധി മേഖലയിൽ ചൈനീസ് കമ്പനിയായ ഡീപ്സീക് ഒരു വിപ്ലവത്തിനാണോ അതോ നിയന്ത്രണത്തിനാണോ ശ്രമിക്കുന്നത്? സോഴ്സ് കോഡ് ഓപൺ സോഴ്സ് ആകണോ? ഡവലപ്മെന്റ് സ്വതന്ത്രമായ ഡേറ്റാ പരിതസ്ഥിതിയിലാണോ അതോ നിയന്ത്രിത പരിതസ്ഥിതിയിലാണോ വേണ്ടത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമ്പോൾ ഡീപ്സീക്കിന്റെ നിലപാട് വിരോധാഭാസമായി മാറുന്നു. ഓപൺസോഴ്സ് എഐ മോഡലിൽ അവരുടെ കോഡ് സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്കരിക്കാനും ഡീപ്സീക് അവസരം കൊടുക്കുന്നുണ്ട്. എന്നാൽ
ഓക്കസ് കൂട്ടായ്മയുടെ കീഴിൽ രൂപീകരിച്ച ആണവ അന്തർവാഹിനി കരാറിനായി 50 കോടി യുഎസ് ഡോളർ ഓസ്ട്രേലിയ കൈമാറി. ആകെ 300 കോടി യുഎസ് ഡോളറാണ് ഓസ്ട്രേലിയ നൽകുക. വെർജീനിയ ക്ലാസ് അന്തർവാഹിനികളാണു ഓസ്ട്രേലിയയ്ക്കു ലഭിക്കുക. ഓക്കസ് പോലെ യുഎസ് ഉൾപ്പെട്ടിട്ടുള്ള രാജ്യാന്തര ശാക്തിക കൂട്ടായ്മകൾക്ക് ട്രംപ് ഭരണകൂടത്തിനു
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?
വാഷിങ്ടൻ ∙ പോർവിളി മുഴക്കിയ യുഎസിനെ നേരിടാൻ ചൈന നേരിട്ടു കളത്തിലിറങ്ങിയതോടെ വ്യാപാരയുദ്ധത്തിന്റെ ആശങ്കയിൽ ലോകം. യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു. ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ബെയ്ജിങ്ങും കടുപ്പിച്ചത്.
വാഷിങ്ടൻ∙ മെക്സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വർധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വർധന നിലവിൽ
Results 1-10 of 50