Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും ബില്ലുകളും അവതരിപ്പിക്കൽ ഇപ്പോഴും തുടരുന്നു. മേയ് അവസാനത്തിലും പുതിയ ബില്ലിനു പിന്നാലെയായിരുന്നു ട്രംപ്. ഇതിനിടെ ട്രംപിന്റെ ഉറ്റസുഹൃത്ത് ഇലോൺ മസ്ക് പിണങ്ങിപ്പോയി. ഡോജിൽനിന്ന് മസ്ക് രാജിവയ്ക്കാൻ കാരണം ട്രംപിന്റെ പുതിയ ബില്ലിൽ കലിപൂണ്ടാണെന്നും നിരീക്ഷകർ പറയുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലാണ് ഇപ്പോൾ മറ്റൊരു വിവാദ വിഷയം. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തി. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്ക് വിമർശിച്ചത്. യുഎസ് രാഷ്ട്രീയ പ്രണയത്തിന്റെ താരജോഡികളായിരുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.
വാഷിംഗ്ടൺ ഡി സി∙ യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അധികാരം നൽകി.രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത് .തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക് 'നേരിട്ട് റോൾ' ഏറ്റെടുക്കാൻ ഉത്തരവ്
വാഷിങ്ടൻ ∙ പോപ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈറ്റ്ഹൗസിന്റെ നടപടി വിവാദത്തിൽ. നാടുകടത്താനായി അനധികൃത കുടിയേറ്റക്കാരെ വരിവരിയായി കൊണ്ടുപോകുന്നതിന്റെ വിഡിയോയ്ക്കൊപ്പം ‘നാ നാ ഹേ ഹേ ഗുഡ്ബൈ’ എന്ന 1983ലെ ഹിറ്റ് പോപ് ഗാനം ചേർത്തുള്ള വൈറ്റ് ഹൗസിന്റെ എക്സിലെ പോസ്റ്റാണ് വിമർശനത്തിനു കാരണമായത്. മനുഷ്യത്വമില്ലാത്ത നടപടിയാണ് യുഎസ് സർക്കാരിന്റേതെന്ന് സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു.
ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്. യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ
വാഷിങ്ടൻ ∙ യുഎസിൽ കുടിയേറ്റവിരുദ്ധ നടപടികൾ കടുപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെക്സിക്കോ അതിർത്തിയിലേക്ക് 1500 സൈനികരെ കൂടി അയയ്ക്കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു. കുടിയേറ്റം നിയന്ത്രിക്കാൻ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് 2 ദിവസത്തിനു ശേഷമാണു നടപടി. 500 മറീനുകൾ, സൈന്യത്തിലെ ഹെലികോപ്റ്റർ –
ഹൂസ്റ്റൺ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യുഎസില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന് മെക്സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റമാണ്. താന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ സ്വീകരിച്ച ശക്തമായ കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഡോണൾഡ് ട്രംപിന്റെ തുറുപ്പ് ചീട്ട്. എന്നാല്‍ കുടിയേറ്റ നയത്തില്‍
അൽ പാസോ ∙ യു എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ എക്സിക്യൂട്ടീവ് ഓർഡറുകൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്കെതിരെ ഒപ്പു വച്ചിട്ടുണ്ട്. പക്ഷേ കുടിയേറ്റ ശ്രമങ്ങൾ നാൾക്കു നാൾ കൂടി വരികയാണ്. ലോകമൊമ്പാടും നിന്നും ഉള്ള കുടിയേറ്റക്കാർ ട്രെയിനുകളിലും ബസുകളിലുമായി ദിനം പ്രതി പതിനായിരത്തിൽ അധികം പേര് പ്രതിദിനം മെക്സിക്കോ ബോർഡർ എത്തികൊണ്ടിരിക്കുകയാണെന്ന് യു എസ് ഏജന്റ്സ് പറയുന്നു. കുടുംബങ്ങൾ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡർ മതിലിലും ബാർബഡ് വയറുകളിലും വിടവ് കണ്ടെത്തി ഇഴഞ്ഞു കയറുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വൈറ്റ് ഹൗസ് നിഷേധിച്ചു.
തീവ്ര വംശീയതയും അമേരിക്കൻ പക്ഷപാതിത്വവും കൈമുതലായ ട്രംപിന്റെ ‘ജീവിച്ചിരിക്കുന്ന സ്മാരകം’ ആകും മതിൽ. പണി തുടർന്നാലും പൊളിച്ചു കളഞ്ഞാലും വെറുപ്പിൽ പുകഞ്ഞുകത്താനുള്ള ശേഷിയുണ്ട് ഈ മതിലിന്. തദ്ദേശീയർ മാത്രം മതിയെന്ന ചിന്താഗതിക്കാരുടെ... Donald Trump | US Mexico Border Wall | America | Manorama News
Results 1-8