Activate your premium subscription today
ചേലക്കര ∙ വെങ്ങാനെല്ലൂർ വില്ലേജ് ഓഫിസർ പി.കെ.ശശിധരനെ (53) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൈക്കൂലിയായി വാങ്ങിയ 5000 രൂപ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആറോടെ മേപ്പാടം ആലായ്ക്കൽകുളമ്പ് കുഞ്ചുകാട്ടിൽ ഐസക്കിന്റെ സ്ഥല പരിശോധനയ്ക്ക് എത്തിയപ്പോഴാണു കൈക്കൂലി വാങ്ങിയത്. സ്ഥലത്തിന്റെ ന്യായവില (ഫെയർ വാല്യു) പുതുക്കി നിശ്ചയിക്കുന്നതിനായി ഐസക് ആർഡിഒയ്ക്ക് അപേക്ഷ നൽകിയിരുന്നു.
ശ്രീകണ്ഠപുരം∙ചെമ്പൻതൊട്ടി നടുവിൽ റോഡ് പുനർനിർമാണത്തെ തുടർന്ന് നിടിയേങ്ങ വില്ലേജ് ഓഫിസിലേക്കുള്ള വഴിയിൽ ദുരിതം. 1 മീറ്ററോളം ഉയർത്തുകയും അതുമൂലം വില്ലേജ് ഓഫിസിലേക്ക് കാൽനടയായി ഇറങ്ങാൻ കഴിയാതെയായി. റോഡ് കോൺട്രാക്ടർ നിലവിൽ 1 മീറ്ററോളം ഉയരത്തിൽ മണ്ണ് ഇട്ട് താൽക്കാലിക പാത ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്
കടപ്ര ∙ സ്മാർട് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുന്നു പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനത്തിനു മന്ത്രിക്കു സമയം കിട്ടാത്തതാണു പ്രശ്നം. കഴിഞ്ഞ ഒക്ടോബർ 17നു മന്ത്രിയുടെ ഉദ്ഘാടനം തീരുമാനിച്ചു നാടുനീളെ ഫ്ലെക്സ് അടിച്ചുവച്ചെങ്കിലും മന്ത്രിയുടെ സമയക്കുറവു കാരണം മാറ്റി. പിന്നീട്
കോഴിക്കോട് ∙ പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫിസർ കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറാണു പിടിയിലായത്. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജിൽ പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെയാണു വിജിലൻസിന്റെ പിടിയിലായത്. പന്തീരാങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നത് സംബന്ധിച്ച് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
തിരുപ്പുർ∙ മുത്തൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. 16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ് മരിച്ചത്. ഭാര്യ പാപ്പാത്തിയും മകനും മകളും കുറച്ചു ദിവസം മുൻപ് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്ന സാഹചര്യത്തിൽ ജഗന്നാഥൻ വീട്ടിൽ തനിച്ചായിരുന്നു താമസം.
എഴുമറ്റൂർ ∙ സ്മാര്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടെങ്കിലും ഉദ്ഘാടനം വൈകുന്നതിനാൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സ്ഥിതി. മുൻപുണ്ടായിരുന്ന കെട്ടിടം ശോച്യാവസ്ഥയെത്തുടർന്ന് രണ്ടര വർഷം മുൻപാണ് പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. അവസാന
തൃശൂർ ∙ ജില്ലയിൽ എഴുപതിൽപരം വില്ലേജ് ഓഫിസർമാരുടെ പുറത്തേക്കുള്ള ഫോൺ വിളികൾ (ഔട്ഗോയിങ് കോൾ) ബിഎസ്എൻഎൽ മരവിപ്പിച്ചു. റവന്യു ഉദ്യോഗസ്ഥർക്ക് സർക്കാർ അനുവദിച്ച മൊബൈൽ ഫോൺ സിമ്മുകളിൽ നിന്നുള്ള വിളികളാണ് ഒക്ടോബർ 28 മുതൽ കട്ട് ചെയ്തത്.
രാജകുമാരി ∙ ചൊക്രമുടി മലനിരയുടെ ഭാഗമായ ഒറ്റമരത്ത് മല കീറിയുള്ള നിർമാണ പ്രവർത്തനത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പള്ളിവാസൽ വില്ലേജ് ഓഫിസറാണ് സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയത്.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 9 നിയമസഭാ മണ്ഡലങ്ങൾ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ആലപ്പുഴ∙ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി ഒന്നര വർഷം വൈകിച്ച മുൻ പള്ളിപ്പാട് വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ആറാട്ടുപുഴ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം.സേവനങ്ങൾക്കു ‘പ്രതിഫലം’ കിട്ടാൻ ഇദ്ദേഹം അപേക്ഷകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്നതായും സീനിയോറിറ്റി മറികടന്ന് ഒട്ടേറെ അപേക്ഷകളിൽ
Results 1-10 of 231