Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ യുവജനതയ്ക്കു വോട്ട് ചെയ്യുന്നതിനു വിമുഖതയുണ്ടോ എന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിൽ ഓൺലൈൻ സർവേ ആരംഭിച്ചു. 18നും 30നും ഇടയിൽ പ്രായമുള്ളവരിൽ നിന്നുള്ള വിവര ശേഖരണമാണു ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്തു പ്രായക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാർ 40–49 വിഭാഗത്തിൽ. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സംസ്ഥാനത്തു തയാറാക്കിയ വോട്ടർ പട്ടികയിൽ ഭൂരിപക്ഷം ഈ പ്രായക്കാർക്കാണ്– 59.24 ലക്ഷം പേർ. എന്നാൽ, 18–19 പ്രായക്കാരായ യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് പട്ടികയിൽ.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടര്‍മാരാണ് പട്ടികയില്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 89,907 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 63,564 പുതിയ വോട്ടര്‍മാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. മൂന്നു ലക്ഷത്തോളം യുവ വോട്ടര്‍മാണ് ഉള്ളത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 600 മാത്രമെങ്കിൽ മറ്റു ചിലയിടങ്ങളിൽ 2500 വരെയായിരിക്കും.
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ഇരട്ട വോട്ട് കണ്ടെത്തിയെന്ന് ഏജന്റുമാരും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് അന്വേഷണം. ബൂത്ത് ലവൽ ഓഫിസർമാരുടെയും ഏജന്റുമാരുടെയും അടിയന്തര യോഗം കലക്ടർ വിളിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
ഓസ്റ്റിൻ ∙ ഫെഡറൽ അധികാരികളോട് സംസ്ഥാനത്തെ പൗരത്വ ഡേറ്റ ആവശ്യപ്പെട്ട് ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി ജെയിൻ നെൽസൺ. ടെക്സസിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പൗരത്വവും ഇമിഗ്രേഷൻ സ്റ്റാറ്റസ് വിവരങ്ങളും അഭ്യർഥിച്ചുകൊണ്ട് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർക്കാണ്
ന്യൂ ഡൽഹി∙ ഇന്ത്യൻ കായികമികവിന്റെ മടിത്തട്ടായ ഹരിയാനയിൽ 10,321 വോട്ടർമാർ 100 പിന്നിട്ടവരാണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷൻ. പുറത്തുവിട്ട വോട്ടർപട്ടികയിലാണ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഹരിയാനയിലെ 2.55 ലക്ഷം വോട്ടർമാർ 85 വയസ് പിന്നിട്ടവരാണെന്നും തിരഞ്ഞെടുപ്പ്
തിരുവനന്തപുരം ∙ ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,66,72,979 വോട്ടർമാർ ഉണ്ടെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 1,26,29,715 പുരുഷൻമാർ, 1,40,43,026 സ്ത്രീകൾ, 238 ട്രാൻസ്ജെൻഡർ എന്നിങ്ങനെയാണു കണക്ക്. കഴിഞ്ഞ ജനുവരി ഒന്നിനോ മുൻപോ 18 വയസ്സ് പൂർത്തിയായവരാണു പട്ടികയിൽ.
അഞ്ചു വർഷത്തിലൊരിക്കൽ എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണ് അത്. കഴിഞ്ഞ തവണ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പോലും ഈ അബദ്ധം പറ്റിയെന്നു പറയുമ്പോൾ നോട്ടക്കുറവ് സാധാരണ ജനങ്ങൾക്കു മാത്രമല്ല പ്രശസ്തർക്കും സംഭവിക്കുമെന്നു വ്യക്തം. മുൻകൂട്ടി പ്ലാൻ ചെയ്താൽ പല കാര്യങ്ങളും എളുപ്പമാകും; അവസാനനിമിഷം ഓടി നടന്ന് പ്രയാസപ്പെടേണ്ട. അവസാനനിമിഷം തിരക്കിട്ട് ചെന്നാലും പക്ഷേ, കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളും നിർവഹിക്കാനാകാതെ പോകുന്ന ചില ദൗത്യങ്ങളുമുണ്ട്. അത്തരമൊന്നിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. എന്താണ് ഇത്ര വലിയ ബിൽഡ് അപ് എന്നു ചിന്തിക്കേണ്ട, പറയാൻ ഉദ്ദേശിച്ചത് കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ഇനിയേതു തിരഞ്ഞെടുപ്പ് എന്നാണെങ്കിൽ, ഇനി വരാനുള്ളത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിങ്ങനെ വ്യത്യസ്തമായ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025 അവസാനമാകും തിരഞ്ഞെടുപ്പ്.
Results 1-10 of 131