Activate your premium subscription today
പാലക്കാട്∙ ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്.
വാളയാർ (പാലക്കാട്) ∙ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാംപ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺപ്രസാദാണ് (24) അറസ്റ്റിലായത്.
കൊച്ചി ∙ വാളയാർ കേസിൽ സഹോദരിമാരുടെ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറു കുറ്റപത്രങ്ങളിലാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കൊച്ചി ∙ വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെടുത്ത കേസിൽ തങ്ങളേയും പ്രതി ചേർത്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ. കേസില്‍ ഇരുവരേയും പ്രതി ചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിക്കായി കേസ് ഏപ്രിൽ ഒന്നിലേക്ക് മാറ്റി.
കോട്ടയം ∙ പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമാകുമ്പോഴും നീതി തേടി അലയുന്ന കുടുംബത്തിന്റെ നേരനുഭവം, വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളിൽ കൂടി പ്രതികളാക്കിയ സിബിഐ നടപടി, ആശാ വർക്കമാരുടെ സമരം എന്തിനുവേണ്ടി? അവരുടെ ആവശ്യങ്ങൾ എന്തെല്ലാം ഇതിന്റെ തടസ്സവാദങ്ങൾ എന്തെല്ലാം എന്നിവയുടെയെല്ലാം സമഗ്രമായ ചിത്രം തുടങ്ങിയവയായിരുന്നു പ്രധാന വാർത്തകളിൽ മറ്റു ചിലത്.
കൊച്ചി ∙ വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളിൽ കൂടി പ്രതികളാക്കി സിബിഐ. നേരത്തെ കോടതിയിൽ 6 കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതൽ കേസുകളിൽ പ്രതികളായിരിക്കുന്നത്.
വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു സഹോദരിമാർ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്നു കുട്ടികളുടെ അമ്മയും വാളയാർ നീതി സമരസമിതി നേതാക്കളും അറിയിച്ചു. കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഇതു പഠിച്ച ശേഷം സിബിഐ കോടതിയിൽ അപേക്ഷ നൽകാനാണു തീരുമാനം. ഹൈക്കോടതിയിൽ അമ്മയ്ക്കു വേണ്ടി ഹാജരായ രാജേഷ് എം
ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻവിവാദവും ചർച്ചയും ഉയർത്തിയ വാളയാർ ദുരൂഹമരണങ്ങളുടെ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐയുടെ ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കേസും ഇതാണ്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്.ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
കൊച്ചി ∙ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ
Results 1-10 of 101