2025 ജൂൺ 9ന് ബേപ്പൂർ തീരത്തുനിന്നു 88 നോട്ടിക്കൽ മൈലും (162.98 കിലോമീറ്റർ) കണ്ണൂർ അഴീക്കലിൽനിന്നു 44 നോട്ടിക്കൽ മൈലും (81.4 കിലോമീറ്റർ) അകലെ ചരക്കുകപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത വാൻ ഹയി 503 കപ്പലിലാണ് തീപിടിച്ചത്. 22 ജീവനക്കാരിൽ 4 പേരെ കാണാതായി. 18 പേരെ രക്ഷപ്പെടുത്തി.