Activate your premium subscription today
രാജ്യത്തെ തന്ത്രപ്രധാന പ്രദേശത്തു വച്ച് തന്റെ വിശ്വസ്തനായ സേനാ മേധാവികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. റഷ്യയുടെ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് സേനകളുടെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന മോസ്കോയിലെ റിയാസന്സ്കി സ്ട്രീറ്റിലെ ഒരു കെട്ടിട സമുച്ചയത്തിനു പുറത്തു നടന്ന സ്ഫോടനത്തിലായിരുന്നു മരണം. ഇത്രയും സുരക്ഷയൊരുക്കിയിട്ടുള്ള, സൈനിക മേധാവികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പോലും ആക്രമണം നടന്നുവെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തന്റെ ജീവനു പോലും എത്രമാത്രം സംരക്ഷണമുണ്ടെന്നു പ്രസിഡന്റിനെക്കൊണ്ട് തോന്നിപ്പിച്ച നിമിഷം. ഡിസംബർ 17നായിരുന്നു വീട്ടുപടിക്കൽ വച്ചുള്ള കിരിലോവിന്റെ മരണം. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയേറെ സുരക്ഷയുള്ള റഷ്യയിൽ ഇത്തരമൊരു ആക്രമണം നടത്താൻ യുക്രെയ്ന് എങ്ങനെ സാധിക്കും? സാധിച്ചു എന്നതാണ് ഉത്തരം. യുക്രെയ്നും റഷ്യയും തമ്മിലുള്ള രഹസ്യ ആക്രമണത്തിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നതു കൂടിയായി ഈ ആക്രമണം. മാസങ്ങളോളം നടത്തിയ കൃത്യമായി പ്ലാനിങ്ങിലൂടെയാണ് റഷ്യൻ ആസ്ഥാനത്തുതന്നെ കയറി യുക്രെയ്ൻ ആക്രമിച്ചത്. റഷ്യൻ സേനയെയും പുട്ടിനെയും മാനസികമായി തകർക്കാൻ ശേഷിയുള്ളതായിരുന്നു ഈ ആക്രമണം. റഷ്യയുടെ രാസ, ജൈവ ആയുധ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരിക്കാം എന്നും നിരീക്ഷകർ പറയുന്നു. ആരാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്? എന്തൊക്കെ ആയുധങ്ങളും സാങ്കതിക സംവിധാനങ്ങളും ആസൂത്രണങ്ങളുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്? യുക്രെയ്നാണ് ഇതിനു പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?
പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം അന്തമില്ലാതെ തുടരുന്നു.കൂടുതൽ രാജ്യങ്ങളും സംഘടനകളും ഇതിലേക്ക് ഇടപെടാൻ തുടങ്ങിയതോടെ എങ്ങോട്ടാണ് ഈ യുദ്ധം നീങ്ങുന്നതെന്ന ആശങ്ക ലോകത്തെല്ലായിടുത്തുമുണ്ട്. ചരിത്രനഗരമാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവ്. യുദ്ധങ്ങൾ ഈ നഗരത്തിന് പുത്തരിയല്ല. കീവ് കണ്ട ഏറ്റവും വലിയ പരീക്ഷണഘട്ടം
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം 1000 ദിവസം പിന്നിട്ടു. ഇരുരാജ്യങ്ങളിലുമായി ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലായെങ്കിലും കൂടുതൽ കെടുതികൾ യുക്രെയ്ൻ ഭാഗത്ത്.
ഏതു യുദ്ധവാർഷികവും ദുഃഖവാർഷികം കൂടിയാണ്. യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. വീണ്ടുമൊരു വലിയ ദുഃഖം ഒരു വർഷം പിന്നിട്ട് കനത്ത നാശനഷ്ടങ്ങളായി പെയ്യുകയാണിപ്പോൾ.
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള് നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.
കീവ് ∙ കിഴക്കൻ യുക്രെയ്നിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 32 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്നുമറിയാത്ത നിരപരാധികളെയാണ് റഷ്യ ആക്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ
വാഷിങ്ടൻ ∙ റഷ്യ യുക്രൈയ്ൻ യുദ്ധത്തിലെ ക്ലസ്റ്റർ ബോംബുകളുടെ പ്രയോഗം ശക്തമാകുന്നതായി റിപ്പോർട്ട്. റഷ്യ ക്ലസ്റ്റർ ബോംബുകൾ വർഷിക്കുന്നത് കൊണ്ടാണ് യുക്രൈയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെടുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്നും റഷ്യൻ സേനയെ തുരത്താനാണ് യുക്രൈയ്ൻ
തകർന്ന വീടുകൾ, തീപിടിച്ച് നശിച്ച പെട്രോൾ പമ്പുകൾ, ഷെല്ലാക്രമണത്തിൽ നശിച്ച ഫാക്ടറികൾ...മരിയുപോൾ നഗരത്തിന്റെ വടക്കുള്ള വെലിക നോവോസിൽക്ക ശരിക്കും പ്രേതനഗരമാണ്. അപൂർവം വീടുകൾ
Results 1-10 of 66