Activate your premium subscription today
വാഷിങ്ടൻ ∙ ഡോണള്ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്ക്കെതിരെ യുഎസിൽ നടപടി ആരംഭിച്ചു. 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു. ‘‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില് തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും ക്രിമിനല് ഓര്ഗനൈസേഷനായ ട്രെന് ഡി അരഗ്വ ഗ്യാങിലെ 4 അംഗങ്ങളും പ്രായപൂര്ത്തിയല്ലാത്തവര്ക്ക് നേരെ ലൈംഗികാതിക്രമങ്ങള് നടത്തിയവരും ഉള്പ്പെടുന്നു’’ – വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നതും സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവുമായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്.
ദാവോസ് ∙ ഉല്പ്പന്നം അമേരിക്കയില് നിർമിച്ചില്ലെങ്കിൽ തീരുവ നല്കേണ്ടി വരുമെന്നു ലോകരാജ്യങ്ങൾക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ വിഡിയോ സന്ദേശത്തിലൂടെയാണു ട്രംപിന്റെ ഭീഷണി. രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള ആദ്യ ആഗോള പരിപാടിയിൽ വൈറ്റ് ഹൗസില്നിന്ന് സംസാരിച്ച
യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവു മറികടക്കാൻ സിസേറിയനായി ഇന്ത്യൻ ദമ്പതികൾ തിരക്കുകൂട്ടുന്നതായി റിപ്പോർട്ട്. യുഎസ് പൗരത്വമില്ലാത്തവരോ ഗ്രീൻ കാർഡ് ഇല്ലാത്തവരോ ആയ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നൽകുന്ന നിയമമാണ് റദ്ദാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ളത്.
ന്യൂയോർക്ക് ∙ ഡോണൾഡ് ട്രംപ് സ്ഥാപിക്കാനുദ്ദേശിക്കുന്ന എഐ ഡേറ്റ സെന്ററായ സ്റ്റാർഗേറ്റിനെച്ചൊല്ലി ഓപ്പൺ എഐ സിഇഒ സാം ആൾട്മാനും ടെസ്ല ഉടമ ഇലോൺ മസ്കും തമ്മിൽ തർക്കം. 50,000 കോടി യുഎസ് ഡോളർ ബജറ്റിലുള്ള പദ്ധതി ഓപ്പൺ എഐ, ഓറക്കിൾ, സോഫ്റ്റ്ബാങ്ക് എന്നീ കമ്പനികളുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്നാണു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ട്രംപ് സർക്കാരിൽ നിർണായക സ്വാധീനം ചെലുത്തുന്ന മസ്ക്, ഈ പദ്ധതിക്കു വേണ്ട പണം സംരംഭകരുടെ കയ്യിൽ ഇല്ലെന്നു സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതിനെ ചോദ്യം ചെയ്ത ആൾട്മാൻ യുഎസിനു വേണ്ടി നിലകൊള്ളാൻ മസ്കിനോട് ആവശ്യപ്പെട്ടു.
ബാങ്കോക്ക് ∙ ആയിരക്കണക്കിന് പങ്കാളികൾ വിവാഹം റജിസ്റ്റർ ചെയ്തതോടെ തായ്ലൻഡ് സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകിയത് ആഘോഷമാക്കി. ഇന്നലെ ഒരൊറ്റ ദിവസം തന്നെ ബാങ്കോക്കിൽ 1448 ജോടികൾ റജിസ്റ്റർ ചെയ്തു. ഇനി മുതൽ പുരുഷൻമാർ തമ്മിലും സ്ത്രീകൾ തമ്മിലും നടക്കുന്ന വിവാഹത്തിന് എല്ലാതരം അംഗീകാരവും ഉണ്ടാകും. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും അനന്തരാവകാശം നൽകാനും കഴിയും. ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾക്കു പകരം പങ്കാളി അടക്കമുള്ള ലിംഗ നിഷ്പക്ഷ പദങ്ങൾ നിലവിൽ വന്നു.
വാഷിങ്ടൻ ∙ കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നതും ഭവനഭേദനവും ഉൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന റിപ്പബ്ലിക്കൻ ബില്ലിന് യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയുടെയും അംഗീകാരമായി. സഭയിലെ റിപ്പബ്ലിക്കൻ പക്ഷത്തിനൊപ്പം 46 ഡെമോക്രാറ്റ് അംഗങ്ങൾ കൂടി ചേർന്നതോടെ 156 ന് എതിരെ 263 വോട്ടിനാണു ‘ലേക്കൻ റൈലി ആക്ട്’ പാസായത്. സെനറ്റിൽ ഈ ബിൽ 12 ഡെമോക്രാറ്റുകൾ കൂടി പിന്തുണച്ച് 64–35 വോട്ടുനിലയിൽ നേരത്തേ പാസായിരുന്നു. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു നിയമമാക്കും.
ന്യൂയോർക്ക് ∙ പുലിറ്റ്സർ പുരസ്കാരജേതാവായ കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജൂൽസ് ഫൈഫർ (95) അന്തരിച്ചു. തിരക്കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. നോർട്ടൻ ജസ്റ്ററുടെ ‘ദ് ഫാന്റം ടോൾബൂത്ത്’ (1961) എന്ന കുട്ടികൾക്കായുള്ള സാഹസിക നോവലിനുവേണ്ടി വരച്ച ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടി.
ഹേഗ് (നെതർലൻഡ്സ്) ∙ അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ, താലിബാൻ ഉന്നത നേതാവും ന്യായാധിപനുമായ അബ്ദുൽ ഹക്കീം ഹഖാനി തുടങ്ങിയവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐസിസി) അപേക്ഷ.
നിര്മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി നിശ്ചലമായി. ഉപഭോക്താക്കൾക്ക് സേവനം പൂര്ണമായും നഷ്ടമായി. ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആര്എല്ലില് കയറുമ്പോള് ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ് എഐയോ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.
Results 1-10 of 3056