Activate your premium subscription today
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.
16–ാം ധനകാര്യ കമ്മിഷൻ കേരളത്തിൽ സന്ദർശനത്തിനെത്തി മടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാലാകാലങ്ങളായി കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ വലിയ പ്രാധാന്യത്തോടെയാണ് ധനകാര്യ കമ്മിഷന്റെ ഇൗ സന്ദർശനത്തെ കാണേണ്ടത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് 3.06% ആയിരുന്നു. എന്നാൽ, 15–ാം കമ്മിഷന്റെ കാലത്ത് ഇതു പകുതിയായി (1.9%). ഇതോടെ റവന്യു ചെലവിന്റെ 64.8 ശതമാനവും സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് എടുക്കേണ്ട അവസ്ഥയിലാണിപ്പോൾ കേരളം. സാമ്പത്തികമായി നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ രണ്ടു ഗണത്തിൽപ്പെടുത്താം. കാർഷിക, വ്യാവസായിക ഉൽപാദനത്തിലും അവയുടെ കയറ്റുമതിയിലും വിൽപനയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഒരു വിഭാഗം. ഇവിടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നേരിട്ടു നികുതി ലഭിക്കും. ഉൽപാദന പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തു തൊഴിലവസരങ്ങൾ വർധിക്കുകയും അതുവഴി ജനങ്ങൾ സമ്പന്നരാകുകയും ചെയ്യും. കേരളം ഈ
സാക്ഷരതയിലും സംസ്കാരത്തിലും മുന്നിൽനിൽക്കുന്നുവെന്നു കരുതിപ്പോരുന്ന കേരളത്തിൽ ആദിവാസിസമൂഹത്തോടുള്ള സമീപനത്തിൽ കാലത്തിനനുസരിച്ചു മാറ്റമുണ്ടായെന്നു നമുക്ക് ഉറപ്പിച്ചുപറയാനാകുമോ?
പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യരക്തസാക്ഷിത്വത്തിനു നാളെ ഒരു നൂറ്റാണ്ട്. വൈക്കം സത്യഗ്രഹപ്പോരാളി കോഴഞ്ചേരി മേലുകരയിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആധുനിക കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി. 38–ാം വയസ്സിലാണ് അദ്ദേഹം മർദനമേറ്റു മരിക്കുന്നത്.
പത്തനംതിട്ട ∙ പമ്പ–അച്ചൻകോവിൽ– വൈപ്പാർ നദീബന്ധന പദ്ധതിക്കായി ഇപ്പോഴും ഉപയോഗിക്കുന്നത് കാൽ നൂറ്റാണ്ടു മുൻപു നടത്തിയ പ്രാഥമിക പഠനത്തിലെ കണ്ടെത്തലുകളും ഡേറ്റയും. മധ്യകേരളത്തിൽ പ്രളയവും വരൾച്ചയും ആവർത്തിക്കുന്ന സാഹചര്യത്തിൽ പദ്ധതി പരിസ്ഥിതി ദുരന്തത്തിനു വഴിവയ്ക്കാൻ സാധ്യത ഏറെയാണ്. കടലിലെ ജലനിരപ്പ് ഉയരുകയും നദികളുടെ അടിത്തട്ടു താഴുകയും വേമ്പനാട് കായൽ ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉപ്പുവെള്ളം നദികളുടെ മുകൾഭാഗത്തേക്കും വരാനുള്ള സാധ്യതയേറെയാണ്.
കോട്ടയം ∙ രാത്രി വെട്ടത്തിലെ കളി പഠിക്കാൻ കേരള സന്തോഷ് ട്രോഫി ടീം കോട്ടയത്ത്. ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ഫ്ലഡ്ലൈറ്റിൽ മത്സരങ്ങളുള്ളതിനാലാണ് കേരള ടീം കോട്ടയം അതിരമ്പുഴ സർവകലാശാല ക്യാംപസിലെ ഗ്രൗണ്ടിലെത്തിയത്.
തിരുവനന്തപുരം∙ രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിന് ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ കമ്മിഷൻ അംഗങ്ങളുമായി
കുമളി ∙ കേരളത്തിന്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കു പാറമണൽ കൊണ്ടുപോകാനുള്ള ശ്രമം തമിഴ്നാട് ഉപേക്ഷിച്ചു. മണലുമായി ദിവസങ്ങളോളം വള്ളക്കടവ് ചെക്പോസ്റ്റിൽ കാത്തുകിടന്ന 2 ലോറികളും മണൽ ഇവിടെ ഉപേക്ഷിച്ചു മടങ്ങി.
തിരുവനന്തപുരം ∙ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയിലെ വാർഡ് വിഭജനം സംബന്ധിച്ച കരട് റിപ്പോർട്ടുകളെക്കുറിച്ചുള്ള പതിനാറായിരത്തിൽപരം പരാതികൾ പരിശോധിക്കാൻ സംസ്ഥാനത്താകെ ആയിരത്തിൽപരം അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലാ കലക്ടർമാരാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു പട്ടിക തയാറാക്കി നിയമനം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർമാരാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും.
Results 1-10 of 1903