Activate your premium subscription today
ആലപ്പുഴ / കടുത്തുരുത്തി ∙ മോഷണക്കേസ് പ്രതിയുമായി പൊലീസ് സ്വർണക്കടയിൽ തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ ജീവനൊടുക്കി. മുഹമ്മ ജംക്ഷനു സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.
ആലപ്പുഴ∙ തിരുവനന്തപുരം പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയെത്തുടർന്നു ചാവുകയും കൊന്നൊടുക്കുകയും ചെയ്ത കോഴി, താറാവ്, കാട കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ∙ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്സി പകുതിയോളം വെട്ടിക്കുറച്ചിട്ടും പകുതിപ്പേർക്കു പോലും നിയമനമായില്ല. സംസ്ഥാനത്തെ 7 ബറ്റാലിയനുകളിലേക്കുളള സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ രണ്ടര മാസം മാത്രം ബാക്കിയുള്ളപ്പോൾ 27% നിയമനങ്ങൾ മാത്രമാണ് നടന്നത്. 2024 ഏപ്രിൽ 15നാണ് 6647 പേരുടെ റാങ്ക് പട്ടിക നിലവിൽ വന്ന്. ഇതുവരെ പിഎസ്സി നിയമനശുപാർശ നൽകിയത് 1836 പേർക്കു മാത്രം.
ആലപ്പുഴ ∙ ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ചു വയോധിക ദമ്പതികൾ മരിച്ച നിലയിൽ. കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. പുലർച്ചെയാണു സംഭവം. എങ്ങനെ തീപിടിച്ചു എന്നു വ്യക്തമല്ല. തീപിടിത്തത്തിൽ
ആലപ്പുഴ∙ കഞ്ഞിക്കുഴിയിലെ ബാർ ഹോട്ടലിലെ ജീവനക്കാരനെ ആളുകൾ നോക്കി നിൽക്കെ യുവാവ് വെട്ടി. പ്രതിയെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) ആണു വധശ്രമക്കേസിൽ പിടിയിലായത്.
ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും (1600 രൂപ) ആലപ്പുഴയിലേക്കും (1400 രൂപ) താങ്ങാനാവുന്ന നിരക്കിൽ രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമായി ആലപ്പുഴ, 18-01-2025: ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ, ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും ആലപ്പുഴയിലേക്കും രാത്രികാല
ആലപ്പുഴ ∙ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡായ ബിയോണ്ട് സ്നാക്സിലേക്ക് 71 കോടിരൂപയുടെ (8.3 മില്യൻ യുഎസ് ഡോളർ) നിക്ഷേപമെത്തി. ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ 12 ഫ്ലാഗ്സ് ഗ്രൂപ്പാണു വൻതുക നിക്ഷേപിച്ചത്. 2020ലാണ് കമ്പനി തുടങ്ങിയത്. കാർഷിക, ഭക്ഷ്യ രംഗത്തെ
ആലപ്പുഴ∙ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ. എം.എസ്. അരുൺകുമാർ എംഎൽഎയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആർ. നാസർ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ
കടൽത്തീരം മാത്രമല്ല ആലപ്പുഴയിലേക്ക് ഒരു യാത്രാ പ്രേമിയെ ആകർഷിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഉള്ളത്. കായലുകളും ശാന്തമായ കടൽത്തീരങ്ങളും ഗ്രാമങ്ങളും വഞ്ചിവീടുകളും തുടങ്ങി മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആലപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും
ആലപ്പുഴ ∙ അഭിമുഖത്തിനായി 4 ജില്ലയിലെ ഉദ്യോഗാർഥികളെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്കു വിളിച്ച് പിഎസ്സി. അഭിമുഖം നടത്തുന്നവരുടെ സൗകര്യത്തിനായാണ് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്. എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർഥികളായ 1,200ലേറെപ്പേരാണു ദുരിതത്തിലായത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികളെയാണു തിരുവനന്തപുരത്തേക്ക് അഭിമുഖത്തിനു വിളിച്ചത്.
Results 1-10 of 705