Activate your premium subscription today
ചെങ്ങന്നൂർ ∙ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണി പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മാളുകുട്ടിക്ക് ഏഴും ബിജെപിയിലെ ഷൈലജ രഘുനാഥിന് ആറു വോട്ടും ലഭിച്ചു. ഒരു എൽഡിഎഫ് വോട്ട് ബിജെപിക്കു ലഭിച്ചു. കോൺഗ്രസ് സഹകരണത്തോടെ എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ എൽഡിഎഫിലെ ജെയിൻ
ചെങ്ങന്നൂർ ∙ എംസി റോഡരികിൽ ഹാച്ചറി ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. നാലു തൂണുകളുടെയും ചുവടുഭാഗം ദ്രവിച്ച നിലയിലാണ്. മേൽക്കൂരയിലെ ഷീറ്റും ഇളകിക്കിടക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുന്ന കേന്ദ്രം അപകടാവസ്ഥയിലായിട്ട് നാളേറെയായി. ശക്തമായ കാറ്റിൽ കാത്തിരിപ്പുകേന്ദ്രം നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരുകാർ എന്നും അഭിമാനത്തോടെ ഓർക്കുന്ന പേരാണു ഡോ.കെ.എം.ചെറിയാൻ. കോട്ടൂരേത്ത് മാമ്മൻ ചെറിയാന്റെയും മറിയാമ്മ മാമ്മന്റെയും മകനായി ജനിച്ച കെ.എം. ചെറിയാൻ ലോകപ്രശസ്തനായപ്പോഴും നാടുമായുള്ള ബന്ധം മറന്നില്ല.
ചെങ്ങന്നൂർ ∙ സരസ് മേളയുടെ നാലാം ദിനവും അരങ്ങുണർത്തി കുടുംബശ്രീ കലാകാരികൾ. കൈകൊട്ടിക്കളിയും കോൽക്കളിയും തിരുവാതിര കളിയുമായി ഭരണിക്കാവ് സിഡിഎസിലെ സൂര്യകാന്തി ടീമും ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ച പാലമേൽ സിഡിഎസിലെ നവധാര ടീമും വേദിയിൽ നിറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്കിനു കീഴിലുള്ള ആറ് സിഡിഎസുകളിലെ
ചെങ്ങന്നൂർ ∙അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണം കാത്തിരിക്കുന്ന യാത്രക്കാരെ നിരാശപ്പെടുത്തി റെയിൽവേ. സ്റ്റേഷൻ നവീകരിക്കാനുള്ള പദ്ധതിയുടെ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിട്ടും തീരുമാനം വൈകുന്നതിൽ പ്രതിഷേധം ശക്തം.190 കോടി രൂപ ചെലവിൽ സ്റ്റേഷൻ നവീകരണത്തിനുള്ള പദ്ധതി ആദ്യം
ചെങ്ങന്നൂർ ∙ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയിൽവേ പാലത്തിലെ സിഗ്നൽ കേബിളുകൾ അജ്ഞാതർ മുറിച്ചതിനെ തുടർന്നു സിഗ്നൽ സംവിധാനം 7 മണിക്കൂറോളം നിലച്ചു; 21 ട്രെയിനുകൾ വൈകി. ഇന്നലെ പുലർച്ചെ 2.30ന് തിരുവല്ലയിൽ നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു തകരാർ നേരിട്ടത്. സിഗ്നൽ ലഭിക്കാതെ
ചെങ്ങന്നൂർ ∙ മാവേലിക്കര കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 8 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ഓട നിർമിക്കും. ഓടയുടെ നിർമാണ പ്രവൃത്തികൾ 2 ദിവസം മുൻപു തുടങ്ങി. എന്നാൽ കുഴികൾ നിറഞ്ഞ അടിപ്പാതയുടെ അറ്റകുറ്റപ്പണി നീളുകയാണ്. റെയിൽവേയും പൊതുമരാമത്ത് വകുപ്പും
ചെങ്ങന്നൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ) വിവിധ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നിഷേധാത്മക നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഐഎച്ച്ആർഡി റിട്ടയേർഡ് എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ന്യൂഡൽഹി∙ ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഈ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ നിർദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽവേ പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കുമോയെന്ന ചോദ്യവുമായി റെയിൽവേ മന്ത്രാലയം. 7200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 3600 കോടി രൂപ നൽകാൻ സംസ്ഥാനം തയാറാകുമോയെന്നാണു ചോദ്യം. എന്നാൽ മുൻപു പ്രഖ്യാപിച്ച അങ്കമാലി– എരുമേലി പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നു കാണിച്ചു കത്തു നൽകിയ സംസ്ഥാന സർക്കാർ, പുതിയ പദ്ധതിക്ക് ചെലവു പങ്കിടാൻ സാധ്യത കുറവാണ്.
Results 1-10 of 48