Activate your premium subscription today
ചേർത്തല∙ വേനൽച്ചൂടും കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യങ്ങൾ നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുകാരണം ചേർത്തല താലൂക്കിൽ വേമ്പനാട്, കൈതപ്പുഴ, വയലാർ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന
കോട്ടയം ∙ മുന്നണിമാറ്റം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
ചേര്‍ത്തല ∙ പെരുമ്പളം എല്‍പി സ്കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല് സ്കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്കാന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
ചേർത്തല∙ ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. തണ്ണീർമുക്കം വാരനാട് വേങ്ങയിൽ വെളിംപറമ്പിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ രതി (60) ആണ് മരിച്ചത്. ദേശീയപാത പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാവിലെ 11.30ന് ആയിരുന്നു അപകടം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ ചമ്മനാട് നടക്കുന്ന സത്രത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.
ചേർത്തല ∙ പള്ളിപ്പുറത്ത് ചെങ്ങണ്ട - വിളക്കുമരം പാലത്തിന് സമീപം കക്ക കയറ്റിവന്ന കടവ് സ്വദേശികളുടെ വള്ളം പായലിൽ കുടുങ്ങി. ഏഴു വള്ളങ്ങളിലായി രണ്ടു സ്ത്രീകളും ഏഴു പുരുഷൻമാരുമാണ് കുടുങ്ങിയത്.
ആലപ്പുഴ ∙ ചേർത്തലയിൽ ദേശീയപാതയിൽ വീണ്ടും അപകടം. കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. അരൂർ പഞ്ചായത്ത് 21–ാം വാർഡ് അമ്പനേഴത്ത് വാസവൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാത പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ചേർത്തല∙ ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
ആലപ്പുഴ ∙ ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം.
ചേർത്തല ∙ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വിചാരണയ്ക്കിടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കടക്കരപ്പള്ളി. ബന്ധുവായ യുവതിയെ പ്രതി രതീഷ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതും ഇതേ വീട്ടിൽത്തന്നെ.
ചേർത്തല ∙ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് നികത്തിൽ രതീഷി (41)നെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലായിരുന്നു രതീഷിന്റെ ബന്ധുവിനെ ഇയാളുടെ വീട്ടിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
Results 1-10 of 41