Activate your premium subscription today
ചെട്ടികുളങ്ങര ∙ ചെട്ടികുളങ്ങര ഭഗവതിയുടെ ഭദ്രകാളിമുടിക്കു മുന്നിൽ നടന്ന ഏക അൻപൊലി ദർശിച്ച് അനുഗ്രഹം നേടാൻ ഒഴുകിയെത്തി ഭക്തർ. ക്ഷേത്രത്തിൽ അല്ലാതെ ഭദ്രകാളി മുടിക്കു മുന്നിൽ നടന്ന ഏക ദീപാരാധനയ്ക്കായി ഈരേഴ തെക്ക് കോയിക്കത്തറയിലേക്കു കരയിലെ പറയെടുപ്പിനിടെയാണ് ഭഗവതിയെ സന്ധ്യയോടെ എഴുന്നള്ളിച്ചത്. ഒട്ടേറെ
ചെട്ടികുളങ്ങര∙ ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിത്താരകൾ നിറഞ്ഞു ഭക്തർ, കുത്തിയോട്ട പാട്ടിന്റെ വായ്ത്താരികളും വാദ്യമേളങ്ങളുടെ സാന്ദ്ര സംഗീതവും അന്തരീക്ഷത്തിൽ ഉയർന്നു, ഇന്നലെ രാവിലെ ഓണാട്ടുകരയുടെ മനം കവർന്നു നിറഞ്ഞതു ഭഗവതിയോടുള്ള വിശ്വാസതീവ്രത. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടത്തിയ 14 വീടുകളിൽ നിന്നു കുത്തിയോട്ട സംഘം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി സമർപ്പണം നടത്തിയപ്പോൾ ദേവീ സ്തുതികൾ ഉയർന്നു. ആദ്യ കുത്തിയോട്ട സംഘം രാവിലെ ഏഴരയോടെ ക്ഷേത്രവളപ്പിൽ പ്രവേശിച്ചു.
ചെട്ടികുളങ്ങര∙ ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിത്താരകൾ നിറഞ്ഞു ഭക്തർ, കുത്തിയോട്ട പാട്ടിന്റെ വായ്ത്താരികളും വാദ്യമേളങ്ങളുടെ സാന്ദ്ര സംഗീതവും അന്തരീക്ഷത്തിൽ ഉയർന്നു, ഇന്നലെ രാവിലെ ഓണാട്ടുകരയുടെ മനം കവർന്നു നിറഞ്ഞതു ഭഗവതിയോടുള്ള വിശ്വാസതീവ്രത. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടത്തിയ 14 വീടുകളിൽ
ചെട്ടികുളങ്ങര∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി
ചെട്ടികുളങ്ങര∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി ചെട്ടികുളങ്ങര കുംഭഭരണി.
ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നാളെ നടക്കും. നാളെ രാവിലെ 6.15നു നടി നിഷ സാരംഗ് പൊങ്കാല ഉദ്ഘാടനം ചെയ്യും. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ക്ഷേത്രത്തിന്റെ 4വശങ്ങളിലുമുള്ള റോഡിന്റെ ഒരുവശം ചേർന്നാണ് പൊങ്കാല സമർപ്പണം ക്രമീകരിച്ചിരിക്കുന്നത്.
ചെട്ടികുളങ്ങര ∙ ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്തോടെ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും. ജനുവരി 9നു ധനുമാസ ഭരണി എഴുന്നള്ളത്ത്, ഫെബ്രുവരി 2നു ഉത്തൃട്ടാതി അടിയന്തരം, നടയ്ക്കാവ് കരയുടെ 101 കലം എഴുന്നള്ളത്ത്, 5നു മകരഭരണി എഴുന്നള്ളത്ത്, 6നു കാർത്തിക പൊങ്കാല, 8നു ഈരേഴെ തെക്ക് ചെമ്പോലിൽ
ആലപ്പുഴ ∙ ചെട്ടികുളങ്ങര ദേവീക്ഷേത്രം മേൽശാന്തിയായി നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠം വി.കെ.ഗോവിന്ദൻ നമ്പൂതിരി (44) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.
ചെട്ടികുളങ്ങര ∙ ആവേശപ്പൂരത്തിന് ഒരുക്കം തുടങ്ങി, ഭരണി കാഴ്ചക്കായി മെയ്യും മനവും നിറച്ചു കരക്കാർ ആഹ്ലാദത്തേരിൽ കെട്ടുകാഴ്ച ഒരുക്കുന്നതിൽ സജീവമായി. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു. മേനാമ്പള്ളിക്കരയിലെ പറയെടുപ്പു കഴിഞ്ഞു ഭഗവതി ജീവതയിൽ എത്തുന്നതും കാത്തു ഭക്തരുടെ കാത്തിരിപ്പ്. ഭക്തരും
Results 1-10 of 18