Activate your premium subscription today
സിനിമാ രംഗത്ത് അഭിനേതാക്കളുടെ സെക്യൂരിറ്റിച്ചുമതല വഹിക്കുന്ന 3 ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെ മുട്ടത്ത് ഫ്ലാറ്റിന്റെ 7–ാം നിലയിലെ മുറിയിൽനിന്നാണു പിടികൂടിയത്.
കൊച്ചി ∙ കുറ്റിപ്പുഴ കോവാട്ട് ദീപ്തിയിൽ എം.എ. ദാമോദര മേനോൻ (83) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ നായിക് ആയിരുന്നു. മരട് മേലേത്ത് കുടുംബാംഗമാണ്. ഭാര്യ: കെ.ജി. ലളിത. മക്കൾ: ദിനേഷ് (ബിസിനസ്സ്), ദീപ. മരുമക്കൾ: ശ്രീജ (അധ്യാപിക, സെന്റ്. അർണോൾഡ്, അടുവാശ്ശേരി), മനോജ്കുമാർ.വി.പി. (സെന്ററൽ റെയിൽവെ ബാങ്ക്, മുംബൈ).
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച സൗത്ത് എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ജീർണിച്ചതിന്റെ കാരണം ഫ്രീസറിന്റെ സാങ്കേതിക തകരാറാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. ഫ്രീസറിന്റെ സ്വിച്ച് ഓൺ ആക്കാത്തതാണ് പ്രശ്നകാരണമെന്നായിരുന്നു ആദ്യ നിഗമനം.സംഭവത്തിനു ശേഷം
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ്. വിശദമായ അന്വേഷണം തുടരും.3 ഫ്രീസർ ഉള്ള മോർച്ചറിയിൽ ചൊവ്വാഴ്ച
ആലുവ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ എതിർവശത്തെ റെയിൽവേ ഫുട് ഓവർ ബ്രിജിലെ സ്ലാബുകളും മറ്റും മാറ്റി നവീകരിക്കുന്ന ജോലി തുടങ്ങി. താഴെ റെയിൽപാളത്തിലൂടെ നിരന്തരം ട്രെയിനുകൾ കടന്നുപോകുന്നതിനാൽ രാത്രി 3 മണിക്കൂർ വീതമാണ് പണി നടത്തുന്നത്. ഇവിടത്തെ ഇലക്ട്രിക് ലൈനുകളും മറ്റും നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ ഇരുവശങ്ങളിലേക്കും ആളുകൾക്ക് നേരെ കടക്കാവുന്ന എളുപ്പമാർഗമാണ് ഫുട് ഓവർബ്രിജ്. കഴിഞ്ഞ നവംബറിൽ
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച നിലയിൽ. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു നൽകിയ മൃതദേഹം മുഖം പോലും കാണാനാവാതെ വീട്ടുകാർക്കു സംസ്കരിക്കേണ്ടി വന്നു.കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന 3–ാം വാർഡ് വിനിതാ ഭവനത്തിൽ
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച നിലയിൽ. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു നൽകിയ മൃതദേഹം മുഖം പോലും കാണാനാവാതെ വീട്ടുകാർക്കു സംസ്കരിക്കേണ്ടി വന്നു. കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന 3–ാം വാർഡ് വിനിതാ ഭവനത്തിൽ സാബു (45) നെഞ്ചുവേദനയെ തുടർന്നു ചൊവ്വാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്. തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സാബു താമസിച്ചിരുന്നത്. ഇൻക്വസ്റ്റിനു വീട്ടുകാരും വാർഡ് അംഗം കണ്ണൻ കെ. നാഥും പൊലീസിനെ ബന്ധപ്പെട്ടപ്പോൾ അവിടെ എസ്ഐയും വാഹനവും ഇല്ലെന്നും കാലടി എസ്ഐയ്ക്ക് ആണു ചുമതലയെന്നും പറഞ്ഞു.
ആലുവ∙ ഒന്നര വർഷം മുൻപ് 75 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ആലുവ മുനിസിപ്പൽ പാർക്കിലെ ചാച്ചാജി ചിൽഡ്രൻസ് ട്രാഫിക് പാർക്കിൽ ഈ അവധിക്കാലത്തും കുട്ടികൾക്കു കളിക്കാൻ കഴിയില്ലെന്നു പരാതി. ഒന്നര വർഷമായിട്ടും നഗരസഭ ഇവിടേക്കു കളിയുപകരണങ്ങൾ വാങ്ങാത്തതാണ് കാരണം. വർണജലധാര അടക്കമുള്ള സംവിധാനങ്ങളും പ്രവർത്തന രഹിതമാണ്.
കൊച്ചി∙ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു.
ആലുവ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറികളിൽ നിന്നു രാസലഹരി എത്തിക്കുന്ന 20 കുപ്പികളും ഒഴിഞ്ഞ സിറിഞ്ചുകളും കണ്ടെത്തി.ഫ്ലഷ് ടാങ്കും മറ്റും തകരാറിലായതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത്. സ്റ്റാൻഡിലെ ശുചിമുറികൾ 24 മണിക്കൂറും തുറന്നു കിടക്കുന്നതിനാൽ ലഹരിമരുന്നിന്റെ ഉപഭോക്താക്കളും
Results 1-10 of 101