Activate your premium subscription today
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.
അങ്കമാലി ∙ ദേശീയപാതയിൽ അങ്കമാലി ടൗണിലും അത്താണിയിലും 2 ടൂറിസ്റ്റ് ബസുകളിൽ റൂറൽ ജില്ലാ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 2 യാത്രക്കാരിൽ നിന്നായി 123 ഗ്രാം രാസലഹരി പിടികൂടി. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസുകളിലെ യാത്രക്കാരായ ആലപ്പുഴ പൂന്തോപ്പ് വള്ളിയാട് ആൽവിൻ ഫ്രാൻസിസ് (19), ചൊവ്വര വെളിയത്ത്
കൊച്ചി ∙ അങ്കമാലി അയ്യമ്പുഴ കുറ്റിപ്പാറയിൽ സംശയാസ്പദമായ രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനു പൊലീസിന് നേരെ ആക്രമണം. സ്ത്രീ ഉൾപ്പെടുന്ന നേപ്പാൾ സ്വദേശികളായ രണ്ടു പേരാണ് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് പരുക്കേറ്റു.
അങ്കമാലി ∙ ദേശീയപാതയിലൂടെ കാറിൽ കടത്തുകയായിരുന്ന 20 ഗ്രാം രാസലഹരിയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവുംകുടി വിഷ്ണു ചന്ദ്രൻ എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന്
അങ്കമാലി ∙ എറണാകുളം ബൈപാസ് (അങ്കമാലി–കുണ്ടന്നൂർ ബൈപാസ്) പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾ.അങ്കമാലി-കുണ്ടന്നൂർ ബൈപാസ് സംബന്ധിച്ച് റോജി എം.
അങ്കമാലി ∙ വേഗപ്പാതയാക്കി മാറിയ എറണാകുളം ബൈപാസിൽ (കുണ്ടന്നൂർ ബൈപാസ്) നിന്ന് എംസി റോഡിലേക്ക് പ്രവേശനം അനുവദിക്കുമോയെന്നതിൽ ആശങ്ക. പാത എംസി റോഡിലെ കുറുകെ കടന്നുപോകുന്ന ഡബിൾപാലത്തിൽ എംസി റോഡിലേക്ക് പ്രവേശിക്കാൻ സാധിച്ചാലാണു എറണാകുളം ബൈപാസ് കൊണ്ട് അങ്കമാലിക്കാർക്കു പൂർണ പ്രയോജനം ലഭിക്കുകയുള്ളു.
അങ്കമാലി∙ ഫിസാറ്റ് ബിസിനസ് സ്കൂളിലെ ഇന്റര് കൊളീജിയറ്റ് മാനേജ്മെന്റ് ഫെസ്റ്റ് ‘പ്രതിഭ’യ്ക്ക് സമാപനം. 3 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 500 വിദ്യാർഥികൾ പങ്കെടുത്തു. മത്സരങ്ങൾക്ക് പ്രാരംഭം കുറിച്ചു നടന്ന സമ്മേളനത്തിൽ നടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി. ഫിസാറ്റ് ചെയർമാൻ പി.ആർ.ഷിമിത് അധ്യക്ഷത വഹിച്ചു. ഇവന്റ് കോഓർഡിനേറ്റർ ഡോ. സിന്ധു ജോർജ് പ്രസംഗിച്ചു. സമാപന സമ്മേളനം
അങ്കമാലി ∙ ദേശീയപാതയും എംസി റോഡും ചേരുന്ന അങ്കമാലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഓരോ ദിവസം ചെല്ലുന്തോറും കുരുക്കേറി വന്നിട്ടും പരിഹരിക്കാൻ നടപടികളില്ല. ദേശീയപാതയും എംസി റോഡും മണിക്കൂറുകളോളം കുരുക്കിലാകുന്നു. കുരുക്ക് ഇല്ലാതാക്കാൻ ഒരിടത്തു നിന്നും നടപടികൾ ഉണ്ടാകുന്നില്ല. അങ്കമാലി വഴി കടന്നുപോകുന്ന യാത്രക്കാരെല്ലാം മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ട അവസ്ഥയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സത്യഗ്രഹം നടത്തിയിരുന്നു. അങ്കമാലിയുടെ വികസനത്തെ ഗതാഗതക്കുരുക്ക് ബാധിക്കുന്നു.
അങ്കമാലി∙ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ (എൽഎഫ്) നിന്ന് ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, നാട്ടിൽ വരുമ്പോൾ ഒരു വട്ടമെങ്കിലും തന്റെ പ്രിയ തട്ടകത്തിൽ കയറാതെ പോകില്ലെന്ന്. ആളും ആരവവുമില്ലാതെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ആന്റോ ചാൾസ് ഇക്കുറി വന്നപ്പോൾ നാടറിഞ്ഞു, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഇളകി മറിഞ്ഞു.
എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തു വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. അപ്പോസ്തലിക് വികാരി മാർ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടു വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള് ഉണ്ടാവുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും.
Results 1-10 of 54