Activate your premium subscription today
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
മട്ടാഞ്ചേരി∙ ഫോർട്ട്കൊച്ചിയിലെ ഗൃഹോപകരണ ഗോഡൗണിൽ വൻ തീപിടിത്തം. അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. രാത്രി എട്ടരയോടെയാണു സംഭവം. ഫ്രിജ്, ടിവി, വാഷിങ് മെഷീൻ, മിക്സി തുടങ്ങിയ ഗൃഹോപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണാണു കത്തിനശിച്ചത്.
കൊച്ചി ∙ ചരിത്രം ഉറങ്ങുന്ന ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും മുക്കും മൂലയും ഇനി സന്ദർശകർക്കു കണ്ടും തൊട്ടും അറിയാം. പശ്ചിമ കൊച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള 200 സ്ഥലങ്ങളുടെ പൈതൃക മാപ്പിങ് ജിസിഡിഎ ആണു നടപ്പാക്കിയത്. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിഐഎസ് അധിഷ്ഠിത മാപ്പിങ് ജിസിഡിഎ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബോണി തോമസ് ആണു ചരിത്രാന്വേഷണം നടത്തിയത്.തുറമുഖവും കമ്പോളവുമായി 14 –ാം നൂറ്റാണ്ടിൽ ലോകമാകെ അറിയപ്പെടുന്ന നഗരമായി മാറിയ കൊച്ചിയിലെ പൈതൃക അടയാളങ്ങൾ വെബ്സൈറ്റിൽ ഒതുക്കി ലോകത്ത് എവിടെയും ഉപയോഗിക്കാൻ പാകത്തിൽ അടുക്കിവയ്ക്കുകയാണു ചെയ്തിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ ഫോർട്ടുകൊച്ചിയിൽ പുതുവത്സര കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം രാത്രി വെളി ഗ്രൗണ്ടിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ മദ്യലഹരിയിൽ യുവതിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പനക്കൽ വീട്ടിൽ ആൽഫിൻ ജോർജ് (23), കുട്ടപ്പശ്ശേരി വീട്ടിൽ കെ.വി.ജോബിൻ (22) എന്നിവരെയാണു മട്ടാഞ്ചേരി അസി.കമ്മിഷണർ പി.ബി.കിരണിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിലുള്ള ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊച്ചി ∙ ക്രിസ്മസും പുതുവർഷവും തമ്മിൽ ദിവസങ്ങളുടെ അകലമേ ഉള്ളൂവെങ്കിലും ഫോർട്ട്കൊച്ചിക്കാർക്ക് 10 ദിവസം നീളുന്ന ആഘോഷരാവുകളാണ്. ഫോർട്ട്കൊച്ചി കാർണിവലിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വെളി മൈതതാനത്തു നക്ഷത്രക്കണ്ണു തുറക്കുന്ന മഴമരവും സ്വദേശിയുംവിദേശിയുമായ ലക്ഷക്കണക്കിന് ആളുകൾ പ്രവഹിക്കുന്ന പൗരാണികത നിറഞ്ഞ തെരുവുകളും പപ്പാഞ്ഞിയെ കത്തിക്കലുമെല്ലാമായി ക്രിസ്മസ്–പുതുവത്സര ആഘോഷത്തിലാണു ഫോർട്ട്കൊച്ചി. 500 വർഷത്തിലേറെ പഴക്കമുള്ള സാന്താക്രൂസ് ബസിലിക്കയിൽ ഇന്നത്തെ പാതിരാക്കുർബാനയോടെ ഫോർട്ട്കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും.
കൊച്ചി ∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞി നീക്കം ചെയ്യുന്ന വിഷയം ഹൈക്കോടതിയില്. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെളി മൈതാനത്തെ പപ്പാഞ്ഞി നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാഡേ ഫോർട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി ∙ ഫോർട്ട് കൊച്ചി– വൈപ്പിൻ റൂട്ടിൽ നഗരസഭയുടെ മൂന്നാം റോ–റോ ജങ്കാറിന്റെ നിർമാണത്തിനു ധാരണാ പത്രം ഒപ്പുവച്ചു.നിർമാണം ഉടൻ ആരംഭിക്കും.ജിഎസ്ടി ഉൾപ്പെടെ 14.9 കോടി രൂപയാണു റോ-റോ നിർമാണത്തിനു നഗരസഭയ്ക്കു ചെലവ്. കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെയാണു നിർമാണം.18 മാസം കൊണ്ടു റോ–റോ
ഫോർട്ട്കൊച്ചി ∙ കാന നിർമാണത്തിനെടുത്ത കുഴിയിൽ വീണു വിദേശ സഞ്ചാരിയുടെ കാലൊടിഞ്ഞു. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ കാനയ്ക്കായി നിർമിച്ച കുഴിയിൽ വീണു ഫ്രഞ്ച് പൗരൻ അലക്സാൻഡർ ലാൻഡന്റെ (39) കാലിലെ തുടയെല്ലു പൊട്ടി.
കൊച്ചി ∙ നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരുക്ക്. ചികിത്സയ്ക്കായി എത്തിയ ഫ്രഞ്ച് സ്വദേശി ലാൻഡനാണ് പരുക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പൊട്ടലുണ്ട്. ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് നടപ്പാത നിർമാണത്തിനായി കാന തുറന്നിട്ടിരിക്കുന്നത്. ഈ കാനയിലേക്ക് വീണ ലാന്ഡനെ നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
കൊച്ചി∙ കൂടെയുണ്ടായിരുന്നവരെല്ലാം ഇസ്രയേലിലേക്ക് പോയപ്പോഴും തന്റെ നാടിനോട് വിടപറയാതെ ജീവിച്ച കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജൻ എസ്. കോഡറിന്റെ (സാറ്റു കോഡർ) മകളായ ക്വീനി ഹലേഗ്വയാണ് വിടപറഞ്ഞത്.
Results 1-10 of 147