Activate your premium subscription today
കൊച്ചി∙ കൈക്കൂലി വാങ്ങുമ്പോൾ നടുറോഡിൽ വച്ച് അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്നയെ കൊച്ചി കോർപറേഷൻ സസ്പെൻഡ് ചെയ്തു. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ തീരൂമാനിച്ചെന്നും മേയർ അറിയിച്ചു. വിജിലൻസ് തയാറാക്കിയ അഴിമതി പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന.
കൊച്ചി ∙ പരസ്യമായി കൈക്കൂലി വാങ്ങുന്നതിനിടെ റോഡിൽ വച്ച് ബിൽഡിങ് ഇൻസ്പെക്ടർ അറസ്റ്റിലായതു കോർപറേഷനു മുഴുവൻ നാണക്കേടായി. കോർപറേഷൻ ഓഫിസുകൾ കേന്ദ്രീകരിച്ചു അഴിമതി വ്യാപകമാണെന്ന് ഏറെക്കാലമായി ആക്ഷേപം നിലവിലുണ്ട്. കഴിഞ്ഞ ഡിസംബറിൽ 3 പേരും ജനുവരിയിൽ ഒരാളും കൈക്കൂലിയുമായി വിജിലൻസ്
കൊച്ചി ∙ അതിദരിദ്രരും ഭവനരഹിതരും ഇല്ലാത്ത നഗരം ലക്ഷ്യമിട്ട് കൊച്ചി നഗരസഭയുടെ 2025–26 വർഷത്തെ ബജറ്റ്. കൊച്ചിയെ മുൻനിര സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് ഒരു സ്റ്റാർട്ടപ് നയം തയാറാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്ന്. കൊച്ചി, സംസ്ഥാനത്തിന്റെ ഐടി ഹബ് ആണെങ്കിലും ഇൻഫോപാർക്ക് അടക്കമുള്ളവ സ്ഥിതി ചെയ്യുന്നത് സമീപ നഗരസഭകളിലാണ്. ഈ സാഹചര്യത്തിലാണ് കൊച്ചി നഗരത്തിന് പുതിയ സ്റ്റാർട്ടപ് നയം പ്രഖ്യാപിക്കുമെന്ന് ബജറ്റ്
കൊച്ചി∙ അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ മേയറായ ബേബി പെരേപ്പാടന്, ഡെപ്യൂട്ടി മേയര്‍ അലന് ഹെയ്സ്, ഉദ്യോഗസ്ഥരായ ജോ ലുമുംബ, മരിയ നുജെന്റ് എന്നിവര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. കൊച്ചി മേയറുടെ ക്ഷണം സ്വീകരിച്ചെത്തിയ മേയര്‍ക്കും പ്രതിനിധികള്‍ക്കും നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നല്കിയ സ്വീകരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര് പങ്കെടുത്തു.
കൊച്ചിയില്‍ മായം കലര്‍ത്തിയ മത്സ്യ വില്പന നടക്കുന്നു എന്ന രീതിയില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏഷ്യനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടാണ് പോസ്റ്റുകളിലുള്ളത്. എന്നാല്‍, വൈറല്‍ പോസ്റ്റിലുള്ളത് 2016ലെ റിപ്പോര്‍ട്ടാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ മായം കലര്‍ത്തിയ
കൊച്ചി ∙ ആലുവയിൽനിന്നു വെള്ളമെടുത്ത് അവിടെത്തന്നെ ശുദ്ധീകരിച്ച് എറണാകുളം നഗരത്തിലെത്തിക്കുന്നതിനുള്ള പൈപ്പ്ലൈൻ കടന്നു പോകുന്നത് ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത്, കളമശേരി നഗരസഭ, തൃക്കാക്കര നഗരസഭ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലൂടെയാവും. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചാൽ അത് ഏറെക്കുറെ അസാധ്യമെന്നു തന്നെ പറയേണ്ടി വരും, അല്ലെങ്കിൽ സംസ്ഥാന തലത്തിലുള്ള ഏതെങ്കിലും ഏജൻസി മുൻകയ്യെടുത്താകണം പദ്ധതി നടത്തിപ്പ്.
കൊച്ചി ∙ നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കാനായി കോർപറേഷനു ലഭ്യമാക്കിയ പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രവർത്തനം ആരംഭിച്ചു. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) 1.76 കോടി രൂപ ചെലവഴിച്ചാണു പോട്ട് ഹോൾ പാച്ചിങ് മെഷീൻ കോർപറേഷനു ലഭ്യമാക്കിയത്. കോർപറേഷന്റെ ഏറെനാളത്തെ ആവശ്യമായിരുന്നു റോഡുകളിലെ കുഴിയടയ്ക്കാൻ മെഷീൻ വേണമെന്നത്.സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികൾ അടയ്ക്കാൻ വേണ്ടിയാണു നഗരത്തിൽ ആദ്യമായി പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രയോജനപ്പെടുത്തിയത്. വളരെ വലിയ കുഴികൾ പോലും കുറഞ്ഞ സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയുമെന്നതാണു യന്ത്രം ഉപയോഗിക്കുന്നതു മൂലമുള്ള ഗുണം.
പല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാലിന്യം ഇപ്പോഴും കീറാമുട്ടിയാണ്. നാട്ടുകാരെപ്പോലെത്തന്നെ ‘ഇതെവിടെത്തള്ളും’ എന്നു ചിന്തിക്കുന്ന അധികാരികളും ഒട്ടേറെ. എന്നാൽ അതേ കേരളത്തിലെ ചില നഗരസഭകളും പഞ്ചായത്തുകളും മാലിന്യത്തെ വലിയൊരു സാധ്യതയായി കാണുന്നു. അവർ അതിൽ നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യ വിൽപനയിലൂടെ എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമ സേന സ്വന്തമാക്കിയ നേട്ടം അതിനൊരു മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അവർ മാലിന്യത്തെ വരുമാന മാർഗമാക്കിയത്? മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അരയൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംസിഎഫ്) ആമ്പല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേന ഏറ്റെടുത്തതോടെയാണു മാലിന്യംവഴി വരുമാനമെത്തിത്തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കളർ എച്ച്എം (ഹൈ മോളിക്കുലാർ), വൈറ്റ് എച്ച്എം, സാന്ദ്രത കുറഞ്ഞത് (എൽഡി), സൂപ്പർ എൽഡി, പോളി പ്രൊപ്പലീൻ (പിപി), മിൽമ പാൽ കവർ എന്നിങ്ങനെ ആറായി തിരിക്കും. ഓരോ ഇനവും പിന്നീട്
കൊച്ചി ∙ കെട്ടിട നികുതിയിൽ നിന്നുള്ള കോർപറേഷന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ ഒരു കോടി രൂപയുടെ കുറവ്. കെട്ടിട നികുതിയിൽ നിന്നു കോർപറേഷനുള്ള വരുമാനം 2022–23ൽ 122 കോടി രൂപയായിരുന്നെങ്കിൽ 2023–24ൽ 121 കോടി രൂപയായി കുറഞ്ഞു. 2023–24 വർഷം മൊത്തം നികുതിയായി പിരിച്ചത് 173 കോടി രൂപയാണ്. മുൻവർഷത്തെ
ന്യൂഡൽഹി ∙ ഡയപ്പറും സാനിറ്ററി പാഡും പോലുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപറേഷൻ വൻതുക ഫീസ് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
Results 1-10 of 141