Activate your premium subscription today
ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകരടക്കമുള്ളവർ ഫ്ലാറ്റിലേക്ക് വരുന്നതും പോകുന്നതും എക്സൈസ് നിരീക്ഷിച്ചു തുടങ്ങിയത് മാർച്ച് തുടക്കം മുതൽ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മാസത്തിൽ റെയ്ഡിന് എക്സൈസ് സംഘം എത്തിയെങ്കിലും ചില അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് വെറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു.
തിരുവനന്തപുരം ∙ കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരനെ 7 മാസത്തിനു ശേഷം പിടികൂടി. സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെ ആണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിന്റെ പ്രധാനനഗരങ്ങളിലൊന്നാണ് കൊച്ചി...അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന ഈ നഗരം കാലങ്ങളോളം ചരിത്രമുള്ളതാണ്. മികവുറ്റ തുറമുഖം, ഒട്ടേറെ വ്യവസായ, നിർമാണ സ്ഥാപനങ്ങൾ, സതേൺ നേവൽ കമാൻഡ് ആസ്ഥാനം തുടങ്ങി ഒട്ടേറെ സവിശേഷതകൾ കൊച്ചിയിലുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല കൊച്ചി നഗരമുള്ളതെന്ന് അറിയാമോ?
കൊച്ചി∙ കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിൽ പരാമർശിക്കുന്ന 13 കോടിരൂപയുടെ വിദേശ ഇടപാടിൽ വിശദമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.
കൊച്ചി ∙ പ്രായം 60 കടന്നതോടെ ഐഎസ്ആർഒ ചെയർമാൻ പദവി ഒഴിയാൻ 2 തവണ സന്നദ്ധനായ ഡോ. കെ.കസ്തൂരിരംഗനെ അതിൽനിന്നു തടഞ്ഞത് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി. ശാസ്ത്രജ്ഞർക്ക് വിരമിക്കാൻ പ്രായം പ്രശ്നമല്ല എന്ന മറുപടിയോടെ വാജ്പേയി തന്നെ മടക്കിയയച്ച കാര്യം ചന്ദ്രയാൻ–1 ദൗത്യത്തിന്റെ വിക്ഷേപണവേളയിൽ കസ്തൂരിരംഗൻ അനുസ്മരിച്ചിരുന്നു.
കൊച്ചി ∙ സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ നടി ഉഷാ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി∙ താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജാമ്യഹർജികൾ തള്ളിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി∙ പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതോടെ യൂറോപ്പ്, ഗൾഫ്, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ കീശ കീറുമോയെന്ന പേടിയിലാണ് വിമാനയാത്രക്കാർ. പാക്ക് വ്യോമപാതയ്ക്കു പകരം ദൂരം കൂടിയ മറ്റു ബദൽമാർഗങ്ങൾ വിമാനക്കമ്പനികൾ സ്വീകരിക്കുമ്പോൾ ഇന്ധനച്ചെലവു സ്വാഭാവികമായി കൂടുകയും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകുകയും ചെയ്യും.
കൊച്ചി∙ ‘ലൈഫ് ഈസ് ബെറ്റർ ഇൻ ദി ഗാർഡൻ’– രാമചന്ദ്രന്റെ വീടിനു മുന്നിൽ ഒരു ചെറിയ ബോർഡ് തൂക്കിയിട്ടുണ്ട്, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളും പൂക്കളും നിറഞ്ഞ ‘നീരാഞ്ജന’മെന്ന വീടും അതിനുള്ളിലെ താമസക്കാരുടെ ജീവിതവും 2 ദിവസം മുൻപു വരെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് ആ വീട്ടിലേക്കു രാമചന്ദ്രൻ എത്തിയത് അനക്കമറ്റാണ്.
കൊച്ചി ∙ ‘‘ടെററിസ്റ്റ് അറ്റാക്ക് ആണെന്നു തോന്നുന്നു അച്ഛാ, നിലത്ത് കിടക്ക്’, തന്റെ ഇരട്ടക്കുട്ടികളെയും അടക്കിപ്പിടിച്ച് ആരതി താഴേക്ക് കിടന്നെങ്കിലും ദുർവിധി ഒഴിഞ്ഞില്ല. ആക്രമിക്കാനെത്തിയ ഭീകരവാദികളിലൊരാൾ വൈകാതെ മുന്നിലെത്തി. അയാൾ ‘കലിമ’ എന്നോ മറ്റോ ചോദിച്ചെങ്കിലും ‘മനസിലായില്ല’ എന്ന് രാമചന്ദ്രൻ
Results 1-10 of 680