Activate your premium subscription today
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളത്തിൽ അതിവേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ–ടിടിപി) തുടങ്ങി ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയാണിത്.
നെടുമ്പാശേരി ∙ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വിമാനത്താവളത്തിന് സമീപം ഇന്ന് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും.
കൊച്ചി∙ വിമാന സര്‍വീസുകൾക്കു നേരെ വ്യാജബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സമൂഹമാധ്യമമായ ‘എക്സി’നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങൾക്കു വിവിധ വിമാനത്താവളങ്ങളിലായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു.
ഉച്ചയ്ക്ക് 12.30 ടെയാണ് ടെർമിനൽ 2 ന്റെ പരിസരത്ത് കുരങ്ങനെ കണ്ടത്.എയർപ്പോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് എവിടെയോ ഒളിച്ചു.പിടിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു.
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ(63) ആണ് മരിച്ചത്.
നെടുമ്പാശേരി∙ ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിന്റെ സ്വർണം കഴുത്തിന്റെ ഭാഗത്തും വിദഗ്ധമായി ഒളിപ്പിക്കുകയായിരുന്നു.
കൊച്ചി∙ ഐഫോൺ 12 പ്രോമാക്സ്, ഐഫോൺ 12 പ്രോമാക്സ് ഗോൾഡ്, ഐഫോൺ 11 പ്രോ മാക്സ്, മാക്ബുക് പ്രോ, 13 ഇഞ്ചുള്ള മാക്ബുക് എയർ, 16 ഇഞ്ചിന്റെ മാക്ബുക് പ്രോ, എയർപോഡ്സ്, വിവിധ ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾ, ക്യാമറ, വാച്ചുകൾ, ചാർജർ, മൗസ്, കീബോർഡ് തുടങ്ങി 202 സാധനങ്ങള്‍ ലേലത്തിന്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിൽ ഉടമസ്ഥരില്ലാതെ കസ്റ്റംസ് വിഭാഗത്തിന്റെ പക്കലുള്ള വസ്തുക്കളാണ് നാളെ ലേലത്തിന് വയ്ക്കുക.
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ) നടത്തുന്ന വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം നൽകി. ഇതോടെ സിയാൽ അക്കാദമി കുസാറ്റിന്റെ അംഗീകൃത സ്ഥാപനമായി മാറി.
കൊച്ചി∙ മദ്യക്കുപ്പിയിലെ മദ്യം ഒഴിവാക്കി പകരം മറ്റൊരു ദ്രാവകത്തിൽ കടത്താൻ ശ്രമിച്ച 13 കോടിയുടെ ലഹരിവസ്തുക്കളുമായി കെനിയന്‍ പൗരനെ പിടികൂടി നെടുമ്പാശ്ശേരി ഡിആർഐ. കേരളത്തിൽ ആദ്യമായാണു ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ കണ്ടെത്തുന്നത്. ഇതിനു പുറമേ ശരീരത്തിനകത്തുകൂടി കടത്താൻ ശ്രമിച്ച 200 ഗ്രാം ലഹരി വസ്തുവും
Results 1-10 of 47