Activate your premium subscription today
പെരുമ്പാവൂർ ∙ വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ പാറമടകൾക്കെതിരെ പഞ്ചായത്തുകളിൽ പരാതി. വേങ്ങൂർ പഞ്ചായത്തിലെ 14–ാം വാർഡിൽ പ്രവർത്തിക്കുന്ന പാറമട അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. 4–ാം വാർഡിൽ തുടങ്ങാൻ അനുമതി നൽകിയ പാറമടയാണ് 14–ാം വാർഡിൽ തുടങ്ങിയതെന്നാണ് ആരോപണം. പാറമടയോടു ചേർന്ന് വീടുകളും വ്യവസായ സ്ഥാപനങ്ങളും ഉണ്ട്. 414 എച്ച്പി മോട്ടറുകൾക്കു പകരം മൂന്നിരട്ടി ശേഷിയുള്ള മോട്ടറുകളാണ് ഉപയോഗിക്കുന്നത്.
കൊച്ചി ∙ പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പോഞ്ഞാശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 37,000 രൂപയാണ് ഇവർ അതിഥി തൊഴിലാളികളിൽനിന്നു തട്ടിയെടുത്തത്.
പെരുമ്പാവൂർ ∙ വിനോദ സഞ്ചാര കേന്ദ്രമായ അഭയാരണ്യത്തിലേക്കുള്ള പ്രവേശന കവാടമായ പാലത്തിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികളെ ബാധിക്കുന്നു. തോടിനു കുറുകെയാണു പാലം. പാലത്തിന്റെ കൈവരികളും വശവും ഇടിഞ്ഞു. മുളകൾ കെട്ടി സംരക്ഷണമൊരുക്കുകയാണ്. ഇരുചക്രവാഹനങ്ങൾ തോട്ടിലേക്കു വീഴാം. പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു കിടക്കുകയാണ്. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും
പെരുമ്പാവൂർ ∙മഴക്കാലത്തിനു മുൻപ് നഗരം മുഴുവൻ പുതുവെളിച്ചം കൊണ്ടു വരാനുള്ള നഗരസഭയുടെ ‘വെട്ടം’ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 20 വാർഡുകളിൽ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിച്ചു. 7 വാർഡുകളിൽ നിർമാണം നടക്കുന്നു.എംസി റോഡിലെ വിളക്കുകളുടെയും സിഗ്നലുകളിലെയും ബസ് സ്റ്റാൻഡുകളിലെയും ഹൈമാസ്റ്റ് വിളക്കുകളുടെയും
പെരുമ്പാവൂർ ∙ റവന്യു വകുപ്പ് നിലവും കരഭൂമിയും തെറ്റായി രേഖപ്പെടുത്തിയതിനാൽ കൂവപ്പടി വില്ലേജിലെ സ്ഥലം ഉടമകൾ ദുരിതത്തിൽ. കൂവപ്പടി വില്ലേജിലെ ബ്ലോക്ക് ഏഴിലെ ഒന്നു മുതൽ 182 വരെ സർവേ നമ്പറിലുള്ള സ്ഥലങ്ങൾക്ക് കരയും നിലവും ഭേദമില്ലാതെ ഒരു ലക്ഷം രൂപ സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചിരിക്കുകയാണ്.
പെരുമ്പാവൂർ ∙ രാസലഹരിയുമായി 4 യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34), കൂവപ്പടി ഓണമ്പിള്ളി മുണ്ടേത്ത് ഷിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് (39), വെങ്ങോല തണ്ടേക്കാട് കിഴക്കൻ വീട്ടിൽ നിഷാദ് (39) എന്നിവരെയാണു പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം
കൊച്ചി∙ പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള് ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയിൽനിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ (15)രക്ഷപ്പെടുത്തി. പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശേരി - ചുണ്ടമല പ്രദേശത്ത് വീണ്ടും ആസിഡ് സാന്നിധ്യമുള്ള മഞ്ഞ മഴ പെയ്തതോടെ പ്രദേശവാസികൾ ആശങ്കയിലായി. വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പരാതി നൽകിയതിനെ തുടർന്ന് സംഭവം അന്വേഷിച്ചു നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം
പെരുമ്പാവൂർ∙ പൂപ്പാനി വാച്ചാൽപ്പാടം റോഡിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതത്തെ ബാധിക്കുന്നു. അപകട സാധ്യതയുമുണ്ട്. പകലും രാത്രിയും റോഡിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വലിയ വാഹനങ്ങളുടെ നീണ്ട നിരകാണാം. തൊട്ടടുത്തുള്ള ഗോഡൗണിലേക്കു പ്രവേശിക്കുന്നതിനായി ഊഴം കാത്തുകിടക്കുന്ന ഈ ചരക്കുവാഹനങ്ങൾ മറ്റു വാഹനയാത്രക്കാർക്ക് 2 ദിശയിലേക്കുമുളള സുഗമ സഞ്ചാരം തടസ്സപ്പെടുത്തുന്നുവെന്നാണു പരാതി.
പെരുമ്പാവൂർ ∙ ഉപയോഗിക്കാതെ കിടക്കുന്ന പാറക്കുളത്തിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അശമന്നൂർ പഞ്ചായത്തിലെ മണ്ണൂർമോളത്ത് പുറമ്പോക്ക് ഭൂമിയിലെ പാറക്കുളങ്ങളിൽ ഒന്നിലാണു പത്തോളം ചാക്കുകളിൽ കെട്ടിയ നിലയിൽ ജലറ്റിൻ സ്റ്റിക് അടക്കമുള്ള സ്ഫോടവസ്തു ശേഖരം കണ്ടെത്തിയത്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന
Results 1-10 of 60