Activate your premium subscription today
തൃപ്പൂണിത്തുറ ∙ മുഖം മിനുക്കി പുതിയ പ്രൗഢിയിലേക്കു കുതിക്കാൻ ഒരുങ്ങുകയാണ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻഫ്ലാറ്റ്ഫോം ഉൾപ്പെടെ ഉള്ളവയുടെ പണികൾ അവസാന ഘട്ടത്തിലാണ് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷനിലെ ആദ്യ ഘട്ട ജോലികൾ 90 ശതമാനം പൂർത്തിയായി. അമൃത് ഭാരത് പദ്ധതിയിൽ ഏകദേശം 10 കോടി രൂപയുടെ
കൊച്ചി ∙ തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ പ്രണയത്തകർച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട 5 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്.
കൊച്ചി ∙ തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര് പെരീക്കാട് സനൽ (തമ്പി–43) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം മൂലമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില് സനലിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഒരാള് ഒളിവിലാണ്.
കൊച്ചി ∙ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ്–ബിജെപി തർക്കവും കയ്യാങ്കളിയും. സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയെ താഴെയിറക്കാനാണെങ്കിലും ബിജെപിക്കൊപ്പം ചേരാനില്ലെന്ന് വ്യക്തമാക്കി കോണ്ഗ്രസ് വിട്ടുനിന്നതോടെ വോട്ടെടുപ്പിലേക്ക് കടക്കാതെ തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ ആനകളെ എഴുന്നെള്ളിച്ചപ്പോൾ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കേസ്.
തൃപ്പൂണിത്തുറ∙ ലോറിയുടെ പഞ്ചറായ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ വൈക്കം സ്വദേശി കാർ ഇടിച്ചു മരിച്ചു. ലോറി ഉടമയുടെ അനുജനായ വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബുവാണ് (45) മരിച്ചത്. സംഭവത്തിൽ ഉദയംപേരൂർ കണ്ണഞ്ചേരിൽ കെ.ജി. വിനോദിനെ (52) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി ∙ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പടക്ക സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായവർക്ക് ജാമ്യം. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന വടക്കുംപുറം കരയോഗവുമായി ബന്ധപ്പെട്ട നാലു പേർക്കും ക്ഷേത്ര ഭാരവാഹികളായ ആറു പേർക്കുമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ സതീശൻ,
തൃപ്പൂണിത്തുറ ∙ വികസന പദ്ധതി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളുടെ ലിസ്റ്റിൽ പിറകിൽ നിന്നു 8 –ാം സ്ഥാനത്ത് തൃപ്പൂണിത്തുറ നഗരസഭ. 2023 – 24 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 56.28 ശതമാനം മാത്രമാണ് നഗരസഭയുടെ പദ്ധതി വിനിയോഗം.
തൃപ്പൂണിത്തുറ ∙ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ പണികൾ ഏറ്റെടുത്തതായി വടക്കുപുറം നായർ കരയോഗം. സ്ഫോടനത്തിൽ കേടുപാട് പറ്റിയ 60 ലേറെ വീടുകളുടെ പണികൾ പൂർണമായും കഴിഞ്ഞു. കാര്യമായി കേടുപാടുകൾ പറ്റിയ 4 വീടുകളുൾപ്പെടെ 25 ലേറെ വീടുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കരയോഗം
തൃപ്പൂണിത്തുറ ∙ ജനങ്ങൾക്ക് ഒട്ടേറെ പ്രതീക്ഷയോടെയാണു കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇന്നാരംഭിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ നഗരത്തിനു തന്നെ വികസനക്കുതിപ്പ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ്
Results 1-10 of 45