Activate your premium subscription today
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
ഫോർട്ട്വൈപ്പിൻ ∙ റവന്യു അവകാശങ്ങൾ പുന:സ്ഥാപിക്കുന്നതിനായി മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വൈപ്പിനിൽ നടന്ന മനുഷ്യച്ചങ്ങലയിൽ പതിനായിരങ്ങൾ അണിചേർന്നു. വൈപ്പിൻ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി (ബിബിസി)യുടെ നേതൃത്വത്തിൽ ഫോർട്ട്വൈപ്പിൻ മുതൽ മുനമ്പം സമര കേന്ദ്രം വരെ 25 കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ കണ്ണി ചേർന്നു
കൊച്ചി∙ ട്രോളിങ് നിരോധനത്തിനു ശേഷം വൈപ്പിനിൽ നിന്നു കടലിൽ പോയ ബോട്ടുകൾക്കു കിട്ടിയതു കിളിമീൻ. തോപ്പുംപടി ഹാർബറിൽ നിന്നു പോയ ബോട്ടുകളിൽ ചെറിയ ഇനം ചൂര എത്തി. എന്നാൽ പഴ്സീൻ ബോട്ടുകളിൽ പലതും കാര്യമായ മീൻ കിട്ടാതെ മടങ്ങി.മൺസൂൺകാല ട്രോളിങ് നിരോധനം അവസാനിച്ചതോടെയാണു ബോട്ടുകൾ കടലിൽ പോയത്. കൊല്ലത്തു നിന്ന്
വൈപ്പിൻ∙ വ്യാജ രേഖകളുമായി അന്യരാജ്യക്കാരുൾപ്പെടെ ഒട്ടേറെ അതിഥിത്തൊഴിലാളികൾ കേരളത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വൈപ്പിനിൽ ഇതു സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കണമെന്ന് ആവശ്യം. മത്സ്യബന്ധന മേഖലയിലേക്കും ഇതര സംസ്ഥാനക്കാർ എത്തിത്തുടങ്ങിയതോടെ വൈപ്പിനിൽ ഇക്കൂട്ടരുടെ എണ്ണത്തിൽ
വൈപ്പിൻ∙ വാഹനത്തിരക്കിൽ ശ്വാസം മുട്ടി ചെറായി ദേവസ്വം നട ജംക്ഷൻ. അവധി ദിവസങ്ങളിൽ വൈകിട്ട് ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. ബീച്ചുകളിലേക്ക് എത്തുന്ന വാഹനങ്ങളാണ് ഏറെയും.ചില ദിവസങ്ങളിൽ വാഹനങ്ങളുടെ നിര കിഴക്ക് ചെറായി പാലം വരെയും വടക്ക് ചെറായി ബീച്ച് റോഡ് വരെയും തെക്ക് രക്തേശ്വരി റോഡ് വരെയും
വൈപ്പിൻ ∙ വൈപ്പിൻ – മുനമ്പം സംസ്ഥാന പാതയിൽ വാഹനത്തിരക്ക് അതിരൂക്ഷം. ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ ഒടിക്കുന്നവർ മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നു. ഇടതു വശത്തു കൂടിയും വലതുവശത്തു കൂടിയും അമിതവേഗത്തിൽ വെട്ടിച്ചു കയറുന്ന ഇരുചക്രവാഹന യാത്രികരാണ് പ്രധാന ഭീഷണി. എറണാകുളത്തു നിന്നു വൈപ്പിനിലേക്ക് വൈകിട്ട് 5 മണിയോടെ തുടങ്ങുന്ന തിരക്ക് രാത്രി 8 വരെ തുടരും.
എളങ്കുന്നപ്പുഴ∙ ക്ലച്ച് തകരാറിനെ തുടർന്നു അറ്റകുറ്റപ്പണിക്കു നീക്കിയ റോ-റോ സേതുസാഗർ -1 തിരിച്ചെത്താൻ വൈകിയേക്കും. ഒരു റോ-റോ മാത്രമായതോടെ സർവീസ് താളം തെറ്റുന്നു. ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന വൈപ്പിൻ ഫോർട്ട്കൊച്ചി റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരം ഇനിയും അകലെ. അക്കരെയിക്കരെയിറങ്ങാൻ യാത്രക്കാർ മണിക്കൂർ കാത്തു നിൽക്കുമ്പോഴും ബദൽ സംവിധാനമായി ബോട്ട്് സർവീസ് ആരംഭിക്കാനും നടപടിയില്ല. 2 റോ-റോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-ാമത് ഒന്നു കൂടി
വൈപ്പിൻ ∙ ചെമ്മീനും മീനും കുറവായതിനാൽ വൈപ്പിനിൽ ഇക്കുറി കെട്ടുകലക്കൽ വഴിപാടായി മാറും. കാലാവധി അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് കെട്ടുകൾ ആകെ കലക്കി മറിച്ച് മീനുകളും ചെമ്മീനുകളും ഒന്നൊഴിയാതെ പിടിച്ചെടുക്കുന്ന ജോലികൾ പണ്ട് ഉത്സവമായിരുന്നുവെങ്കിലും ഏതാനും വർഷങ്ങളായി ചടങ്ങായി
വൈപ്പിൻ∙ മുനമ്പം- അഴീക്കോട് പാലം അടുത്തവർഷം ഗതാഗത സജ്ജമായേക്കും. പൈലിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 16 തൂണുകളുടെ പൈലിങ് പൂർത്തിയായി. അടുത്ത ഘട്ടത്തിൽ മുനമ്പം ഭാഗത്ത് കരയിലെ പൈലിങ് ആരംഭിക്കും. ഇതിനായി മുനമ്പത്തെ ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മുൻ
വൈപ്പിൻ∙ കടൽത്തീരത്ത് അടുക്കാനാവാത്ത തിരക്ക്. കായൽത്തീരത്ത് സൗകര്യങ്ങൾ തീരെ കുറവ്. പിന്നെയുള്ളത് കനാലുകളാണ്. ഗ്രാമീണ ജീവിതം തൊട്ടറിഞ്ഞുകൊണ്ട് ശാന്തമായ ജലയാത്ര ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുകയാണ് പുഴയുടെ കൈവഴിയായി പടിഞ്ഞാറേക്കൊഴുകുന്ന തോടുകൾ.തോട്ടിലേക്ക് നേരെ തുറന്നിരുന്ന
Results 1-10 of 34