Activate your premium subscription today
അടിമാലി ∙ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നിബന്ധനയില്ലാതെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫിന്റെ വാക്കാണിത്, കുറിച്ചു വച്ചോളൂ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മലയോര സമരയാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
അടിമാലി ∙ കാട്ടാന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട മുള്ളരിങ്ങാടിന്റെ പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്നലെ മലയാള മനോരമ ഇടുക്കിയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ മുള്ളരിങ്ങാടിന്റെ യഥാർഥ ദുരിതം അടങ്ങിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ചിത്രത്തിൽ തന്നെ ആ ഗ്രാമത്തിന്റെ വേദനയും
അടിമാലി ∙ വേനൽ കടുത്തതോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തുള്ള വെള്ളച്ചാട്ടങ്ങൾ നീരൊഴുക്കു കുറഞ്ഞ് വറ്റിവരളുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങളാണ് വറ്റിവരളുന്നത്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയായിരുന്നു ചീയപ്പാറ, വാളറ
അടിമാലി ∙ കല്ലാർകുട്ടി അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റിസ്ഥാപിക്കലുമായി ബന്ധപ്പെട്ട് സ്ലൂയിസ് വാൽവ് വഴി വെള്ളം തുറന്നുവിട്ടതോടെ മുതിരപ്പുഴ ആറ്റിൽ വൻ മണൽ ശേഖരം. അണക്കെട്ടു മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് വൻ തോതിൽ മണൽ അടിഞ്ഞുകൂടിയത് മണൽ മാഫിയയ്ക്ക് ചാകരയായി മാറുകയാണ്. മണൽ ലേലം ചെയ്തു വിൽപന നടത്തിയാൽ
അടിമാലി ∙ അടിമാലി– കുമളി ദേശീയ പാതയിൽ കത്തിപ്പാറയ്ക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവിൽ ക്രാഷ് ബാരിയർ ഇല്ലാത്തത് അപകടഭീതി ഉയർത്തുന്നു.പാതയുടെ ചെരുവിൽനിന്നിരുന്ന മരങ്ങളും മറ്റും കൃഷി ആവശ്യത്തിനായി അടുത്ത നാളിൽ മുറിച്ചുമാറ്റിയിരുന്നു. ഇതോടെയാണ് ഇവിടെ പതിയിരിക്കുന്ന അപകടക്കെണി പുറംലോകത്തിന്
അടിമാലി ∙ ടൗണിൽ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ ഫ്ലെക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. അടിമാലി സെൻട്രൽ ജംക്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളാണ് നീക്കം ചെയ്തത്. ഹൈക്കോടതി വിധി ഉണ്ടായിട്ടും ടൗണിലെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് നടപടി
അടിമാലി ∙ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കുമ്പോൾ അടിമാലി ടൗണിൽ കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന ബോർഡുകളും ഫ്ലെക്സും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് വൈമനസ്യം.അടിമാലി ടൗണിൽ ദേശീയ പാതയുടെ നടുഭാഗത്തുള്ള ഡിവൈഡറുകളിൽ
അടിമാലി ∙ തകർന്നുകിടന്നിരുന്ന കുരിശുപാറ– കോട്ടപ്പാറ വ്യൂ പോയിന്റ് റോഡ് യാത്രായോഗ്യമാകുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം മുടക്കിയാണ് റോഡിൽ കൂടുതലായി തകർന്നുകിടന്നിരുന്ന ഭാഗം കോൺക്രീറ്റ് ചെയ്തത്. ഇതോടെ കുരിശുപാറയിൽ നിന്ന് കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര
അടിമാലി ∙ആറു വർഷം മുൻപുണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാറിൽ അടിസ്ഥാന സൗകര്യം അന്യം. ഗതാഗതയോഗ്യമായ റോഡ്, ശുദ്ധജലം എന്നിവയൊന്നും ഇവിടെ ഇല്ല. ഇതിൽ ശുദ്ധജല ക്ഷാമത്തിനു ഒരാഴ്ച മുൻപു പരിഹാരം ഉണ്ടായെങ്കിലും ഗതാഗത യോഗ്യമായ റോഡിനു വേണ്ടിയുള്ള
അടിമാലി ∙ ബിഎസ്എൻഎൽ– കാംകോ റോഡിൽ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിന് സംരക്ഷണ വേലി നിർമിക്കാൻ അധികൃതർ കൂട്ടാക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായി. പാലത്തിനോടു ചേർന്നുള്ള വളവോടു കൂടിയ ഭാഗത്ത് 2 മീറ്ററോളം നീളത്തിൽ സംരക്ഷണ വേലി നിർമിച്ചിട്ടില്ല. സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്തുനിന്ന് ബൈക്ക്
Results 1-10 of 108