Activate your premium subscription today
ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. 3 സ്ഥിര ഡോക്ടർമാരെങ്കിലും വേണ്ട ആശുപത്രിയിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ചുമതലയിലുള്ളത്.വർക്കിങ് അറേഞ്ച്മെന്റിൽ എത്തുന്ന താൽക്കാലിക ഡോക്ടർ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ്
ചെറുതോണി ∙ ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയെ ഇടുക്കി – കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ചേലച്ചുവട് ചുരുളി ഊമ്പക്കാട്ട് ജിന്റോ വർക്കി (40) ആണ് അറസ്റ്റിലായത്. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന്
ചെറുതോണി ∙ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ സാഹസിക വിനോദങ്ങളും 17 വരെ കലക്ടർ നിരോധിച്ചു. ജീവനക്കാർ ആസ്ഥാനത്ത്
തൊടുപുഴ ∙ ‘ഡാ മോനേ, അതു ലോക്കാ!’ ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറൽ വ്യൂപോയിന്റിലേക്ക് ഇനി യാത്ര വേണ്ട... സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത സ്ഥലത്തു സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏർപ്പെടുത്തിയത്.
ചെറുതോണി ∙ കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹിക സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രോഗ്രാം ഓഫിസർ
ചെറുതോണി ∙ വയോധിക ദമ്പതികൾ 55 വർഷങ്ങളായി ഉപയോഗിച്ചു വന്ന നടപ്പുവഴി സമീപത്തെ വസ്തു ഉടമ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു തകർത്തുവെന്ന പരാതിയിൽ പരിഹാരം. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവു പ്രകാരം ഇരുമ്പിന്റെ സ്ഥിരം നടപ്പാലം നിർമിച്ചു നൽകി. കാമാക്ഷി പഞ്ചായത്ത്
ചെറുതോണി ∙ ഏറെ വർഷം മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന വാഴത്തോപ്പ് സിൽവർ ജൂബിലി സ്മാരക പഞ്ചായത്ത് ലൈബ്രറി നാശത്തിന്റെ വക്കിൽ. പതിനായിരക്കണക്കിനു പുസ്തകങ്ങളും രണ്ടായിരത്തോളം അംഗങ്ങളുമുണ്ടായിരുന്ന ലൈബ്രറി പതിവായി തുറക്കാതെ വന്നതോടെ സ്ഥിരം വായനക്കാരും സാംസ്കാരിക പ്രവർത്തകരും ഇവിടേക്കു വരാതായി.
ചെറുതോണി ∙ പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ഇരുപത്തിരണ്ടുകാരന് 25 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ. ബൈസൺവാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പെൺകുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം രാത്രികാലങ്ങളിൽ
ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി അടുത്ത വർഷം മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ സാങ്കേതിക പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണു പ്രവേശനത്തിനും ബഗ്ഗി കാർ യാത്രയ്ക്കുമായി ടിക്കറ്റ് നിരക്ക്.
ചെറുതോണി ∙ ഇടുക്കി ജില്ലയ്ക്ക് ഇന്ന് ചിറക് മുളയ്ക്കും. സീ പ്ലെയിൻ പരീക്ഷണ പറക്കൽ മാട്ടുപ്പെട്ടിയിൽ എത്തുന്നതോടെ ചരിത്രമായി മാറും. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനം തടാകത്തിൽ ഇറങ്ങുന്നത്. റോഡ് മാർഗം യാത്ര ചെയ്യാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ടു പറന്നിറങ്ങാമെന്നതു വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയ തോതിൽ ആകർഷിക്കുമെന്നാണു കണക്കു കൂട്ടുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Results 1-10 of 61