Activate your premium subscription today
മൂന്നാറിലെ കുളിരുള്ള ഇളം തെന്നലിനോട് അറബിക്കടലിലെ വീശിയടിക്കുന്ന കാറ്റ് പറഞ്ഞൊരു കഥയാണിത്. മലനിരകളിലെ തോട്ടമുടമകളും തൊഴിലാളികളും ‘ഐതിഹ്യ’മാലകോർത്ത് ജീവിതത്തിൽ അണിഞ്ഞത്. ചരിത്രത്തിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ മുങ്ങിപ്പോയൊരു കപ്പൽക്കഥ. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥയിലേതുപോലെ ഈ കഥയിലും എലനോർ
മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം വഴിമുട്ടി. അന്വേഷണമേറ്റെടുത്ത ശേഷം എസ്പിമാരടക്കമുള്ള ഉദ്യോഗസ്ഥർ അടിക്കടി മാറുന്നതാണ് കാരണമെന്നാണ് ആരോപണം.2019 സെപ്റ്റംബർ 9നാണ് ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ എട്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാഠം 1, പാലം കടക്കുവോളം... ഈറ്റപ്പാലത്തിലൂടെ അപകടകരമായ രീതിയിൽ നല്ലതണ്ണി പുഴ കടന്ന് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചിക്കണംകുടി ഗവ എൽപി സ്കൂളിലേക്ക് പോകുന്ന ഇടുക്കി മാങ്കുളം കള്ളക്കുട്ടികുടിയിലെ വിദ്യാർഥികൾ. 2018 ലെ പ്രളയത്തിലാണ് ഈ കുടിയിലെ പാലം തകർന്നത്, തുടർന്ന് കുടിയിലേക്കുള്ള ഏക വഴി
മൂന്നാർ ∙ പഴയ മൂന്നാർ കെഡിഎച്ച് ക്ലബ്ബിനു സമീപമുള്ള ജനവാസ മേഖലയിലെ രാത്രി പുലിയിറങ്ങി. വനം വകുപ്പ് ആർആർടി സംഘം നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഇതുവഴിയെത്തിയ കാൽനടയാത്രക്കാരാണ് പുലിയെ കണ്ടത്. ഇവർ ബഹളം വച്ചതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
മൂന്നാർ ∙ കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നാർ ∙ ദുരൂഹസാഹചര്യത്തിൽ യുവാവിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടവട കോവിലൂർ കിഴക്കരത്തെരു വീട്ടിൽ ശരവണൻ - തങ്കമ്മ ദമ്പതികളുടെ മകൻ വിഷ്ണു (28) ആണു മരിച്ചത്. വട്ടവടയിൽ ഗൈഡായി ജോലി ചെയ്യുകയായിരുന്നു.വട്ടവട പഞ്ചായത്ത് ഓഫിസിനു സമീപമുളള കനാലിലാണു വിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അഞ്ചംഗ സംഘം ഇടമണലിലെ ക്ഷേത്രത്തിൽ ഉത്സവത്തിനു പോയിരുന്നു. രാത്രി 11ന് എല്ലാവരും വീടുകളിലേക്കു മടങ്ങി. ഇന്നലെ പുലർച്ചെ പഞ്ചായത്ത് ഓഫിസ് വഴി പോയ കാൽനട യാത്രക്കാരാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൂന്നാർ ∙ മൂന്നാറിൽ തെരുവുനായ്ക്കളുടെ ആക്രമണം; വിവിധ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളടക്കം 16 പേർക്ക് കടിയേറ്റു. മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളായ പെരിയവര സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ ആക്രമണം നടത്തിയതായി പരുക്കേറ്റവർ പറഞ്ഞു. ഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
മൂന്നാർ ∙ വീട്ടുമുറ്റത്തു കിടന്നുറങ്ങിയ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ രവിയുടെ നാലു വയസ്സുള്ള നായയെയാണു പുലി പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.45ന് ആണു സംഭവം. വീട്ടുമുറ്റത്തു കാർപോർച്ചിനു സമീപം കിടന്നുറങ്ങുകയിരുന്ന നായയെ പുലി കടിച്ചെടുത്തു കാട്ടിലേക്കു പോകുകയായിരുന്നു. വൈകുന്നേരമായിട്ടും നായയെ കാണാതെ വന്നതോടെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണു നായയെ പുലി പിടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തി.
ഭൂമി കയ്യേറ്റത്തിന്റെയും അനധികൃത നിർമാണത്തിന്റെയും വിവാദങ്ങളൊഴിഞ്ഞ ചൊക്രമുടിയിൽ ഇപ്പോഴുള്ളത് മേഘങ്ങൾ മെത്തയൊരുക്കിയ കാഴ്ച. ഏതു സമയത്തും കോടമഞ്ഞിൽ മുങ്ങിനിവർന്ന് ആകാശത്തെ തൊടാൻ കഴിയുന്നതു പോലെയുള്ള ചൊക്രമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലാണ് ചൊക്രമുടി
തിരുപ്പൂർ / മൂന്നാർ ∙തിരുപ്പൂർ കാങ്കയത്തിനു സമീപം നത്തകാടയൂരിൽ കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി സൈലന്റ് വാലി എസ്റ്റേറ്റ് സെക്കൻഡ് ഡിവിഷനിൽ റേഷൻ കടയുടമ നിക്സൺ ചിന്നപ്പൻ (രാജ–47), ഭാര്യ ജാനകി (42), മകൾ കൈന ശ്രീ (15) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇളയ മകൾ മൗന ഷെറിൻ (11) തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടരയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു മരത്തിലിടിക്കുകയായിരുന്നു. രാജയാണു കാർ ഓടിച്ചിരുന്നത്. കാർ പൂർണമായും തകർന്നു. രാജയും ജാനകിയും അപകടസ്ഥലത്തുതന്നെ മരിച്ചു.
Results 1-10 of 517