Activate your premium subscription today
നെടുങ്കണ്ടം ∙ അപകടങ്ങൾ തുടർക്കഥയായ കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷാസംവിധാനമില്ല. അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാനും നടപടിയില്ല. വിദേശ വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അധികാരികളുടെ അനാസ്ഥ. റോഡിന് സമീപം ചെങ്കുത്തായ
നെടുങ്കണ്ടം ∙ വേനൽ കടുക്കുന്നു; ആശങ്കയിൽ ഏലം കർഷകർ. കഴിഞ്ഞ വേനൽ കെടുതികളിൽ നിന്ന് മുക്തമാകും മുൻപേ ഇത്തവണത്തെ വേനലും ആശങ്കയുണർത്തുന്നു. ചില ഭാഗങ്ങളിൽ നേരിയ വേനൽ മഴ ലഭിച്ചെങ്കിലും ഏലം മേഖലയിൽ ആശ്വാസത്തിനു വകയില്ല. കൃത്യമായി ജലസേചനം നടത്തിയിട്ടും കൂടിവരുന്ന ചൂടിൽ ഏലം വാടിത്തുടങ്ങി. ഇതോടെ ഉൽപാദനവും
നെടുങ്കണ്ടം ∙ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് സ്കൂട്ടർ യാത്രികയ്ക്ക് എഐ ക്യാമറ പിഴയിട്ടു. പിഴയടയ്ക്കാൻ ചലാൻ ലഭിച്ചത് കമ്പംമെട്ട് ഇടവകയിലെ വൈദികന്. പുനലൂരിൽ നവംബർ 23ന് ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം കമ്പംമെട്ട് സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയായ ഫാ. ജിജു
നെടുങ്കണ്ടം ∙ ഓട്ടോറിക്ഷയിൽനിന്നു വീണു പരുക്കേറ്റ യുവതി മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തിൽ സുൽഫത്ത് നിജാസ് (32) ആണു മരിച്ചത്. ഭർത്താവ് നിജാസിന്റെ ഓട്ടോയിൽ ആശുപത്രിയിലേക്കു പോകുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കിഴക്കേകവലയിലെത്തിയപ്പോൾ ഛർദിക്കാനായി തല പുറത്തേക്ക് ഇടുകയും ബോധക്ഷയമുണ്ടായി റോഡിലേക്കു വീഴുകയുമായിരുന്നു.
നെടുങ്കണ്ടം ∙ കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗമായ തൂക്കുപാലം ടൗണിലെ റോഡ് നിർമാണം അനന്തമായി നീളുന്നതിനാൽ വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ; വ്യാപക പ്രതിഷേധം. ജില്ലയിലെ തന്നെ പ്രധാന വാണിജ്യ നഗരമായ തൂക്കുപാലത്ത് മലയോര ഹൈവേ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമാണം
നെടുങ്കണ്ടം ∙ അന്തർസംസ്ഥാന മോഷണ സംഘത്തിലെ 2 പേർ പൊലീസ് പിടിയിൽ. മധുര പെരായിയൂർ സ്വദേശികളായ ഹൈദർ (34), അനുജൻ മുബാറക്ക് (19) എന്നിവരാണു പിടിയിലായത്. നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി സ്വർണം സൂക്ഷിച്ച പാക്കറ്റ് ഹൈദർ കൈക്കലാക്കുകയായിരുന്നു. കടയുടമ ഇയാളെ കയ്യോടെ പിടികൂടി.
നെടുങ്കണ്ടം ∙ ഇടുക്കി ഡീലേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തികത്തട്ടിപ്പിൽ സെക്രട്ടറിയെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ തട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു തൂക്കുപാലം സ്വദേശി എൻ.പി.സിന്ധുവിനെ (52) അറസ്റ്റ് ചെയ്തത്.
ഇരുപതു വയസ്സുള്ള മകനെ തോളിലെടുത്ത് കംപ്യൂട്ടർ സെന്ററിന്റെ മൂന്നാംനിലയിലേക്കു പടികയറുമ്പോൾ പ്രീതിക്ക് അവനൊരു ഭാരമായി തോന്നാറേയില്ല. എന്നാലും കിതപ്പടങ്ങുമ്പോൾ പ്രീതി പറയും– ഒരൊറ്റ കംപ്യൂട്ടർ സെന്റർ പോലും താഴത്തെ നിലയിൽ പ്രവർത്തിക്കുന്നില്ല.
നെടുങ്കണ്ടം∙ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനടയത്രക്കാർക്കും ഇരുചക്രയാത്രികർക്കും ഒരു പോലെ ഭീഷണിയാവുകയാണ്. പ്രഭാതനടത്തത്തിനായി ഇറങ്ങുന്നവരും പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവരും തെരുവുനായ്ക്കളെ പേടിച്ച് വടിയുമായാണ് ഇറങ്ങുന്നത്. നഗരത്തിനുള്ളിൽ തെരുവുനായ
നെടുങ്കണ്ടം∙ ഇക്കൊല്ലവും പരിഹാരമില്ലാതെ നെടുങ്കണ്ടം ടൗണിലെ വെള്ളക്കെട്ട്. വേനൽമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന ടൗണിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുമെന്ന ധാരണ ഇത്തവണയും തെറ്റി. 15 വർഷത്തിലധികമായി ടൗണിലെ ഓടകൾ നിർമിച്ചിട്ട്. എന്നാൽ ഇതുവരെ ഓടകൾ വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ
Results 1-10 of 45