Activate your premium subscription today
തൊടുപുഴ ∙ പെരുമ്പിള്ളിച്ചിറ മഠത്തിക്കണ്ടം ജംക്ഷനിൽ ഹരിത കർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന ട്യൂബ് ലൈറ്റ് ഉൾപ്പെടെയുള്ള ഇ–മാലിന്യം അലക്ഷ്യമായി റോഡരികിൽ കൂട്ടിയിടുന്നത് വ്യാപകമാകുന്നു. ചാക്കുകളിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യത്തിനു പുറമേയാണ് അപകടകരമായ ട്യൂബ് ലൈറ്റുകളുടെ കെട്ടുകൾ പേപ്പർ കൊണ്ടുപോലും പൊതിയാതെ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലായതിനാൽ ഇത് കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ ഏറെ അപകടഭീഷണിയാണ് ഉയർത്തുന്നത്.
തൊടുപുഴ ∙ നഗരത്തെ മുഴുവൻ വലയം വയ്ക്കുന്ന രീതിയിൽ ബസുകളുടെ സഞ്ചാരം നിശ്ചയിച്ചത് ഗതാഗത കുരുക്ക് രൂക്ഷമാകാൻ ഇടയാക്കുന്നതായി പരാതി. ഒരു പതിറ്റാണ്ട് മുൻപ് തീരുമാനിച്ച റൂട്ടുകൾ നഗരത്തിൽ തിരക്ക് ഇരട്ടിയായിട്ടും പുനഃക്രമീകരിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.കെഎസ്ആർടിസി ഡിപ്പോ പുതിയ കെട്ടിടത്തിൽ
സംസ്ഥാനത്ത് 2020 മുതൽ കഴിഞ്ഞ മാസം വരെ 111 പേർ കാട്ടാനകളുടെ ആക്രമണത്തിലും 20 പേർ നാട്ടാനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 വർഷം കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 382 പേരും കൊല്ലപ്പെട്ടു. കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണം.
തൊടുപുഴ ∙ ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നൽകിയെങ്കിലും ദിവസങ്ങളായി ഇവർ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുൻപിൽ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തൊടുപുഴ∙ പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുക്കാത്തതിന് ഉപഭോക്തൃ കോടതി പമ്പുടമയ്ക്ക് 1.65 ലക്ഷം രൂപ പിഴയിട്ടത് കഴിഞ്ഞ ദിവസമാണ്. പമ്പുകളിലെ സൗജന്യവും അല്ലാത്തതുമായ സേവനങ്ങൾ അറിയാം.
തൊടുപുഴ ∙ മൂന്നാർ മെറ്റൽ ക്രഷിങ് വർക്കേഴ്സ് വ്യവസായ സംരക്ഷണസംഘത്തിന്റെ സ്ഥലം ദേവികുളം മുൻ എംഎൽഎ കോൺഗ്രസിലെ എ.കെ.മണിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും സഹായത്തോടെ ക്രമവിരുദ്ധമായി കച്ചവടം നടത്തിയെന്നു കണ്ടെത്തൽ. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ജില്ലാ വ്യവസായകേന്ദ്രം തുടങ്ങി.
തൊടുപുഴ∙ ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം -4' നടത്തിയെന്ന് പറഞ്ഞതായി പൊലീസ് കണ്ടെത്തി. ജോമോന്റെ ഫോണിൽ നിന്നാണ് കോൾ
തൊടുപുഴ ∙ ചാക്കുകളിലാക്കി കെട്ടിയ മാലിന്യം നഗരത്തിലെ പ്രധാന റോഡരികിൽ തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ റോഡരികിൽ ഒരു പകൽ മുഴുവൻ മാലിന്യം കുമിഞ്ഞുകൂടി കിടന്നിട്ടും സംഭവത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാൻ നഗരസഭാ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്.ഇന്നലെ രാവിലെ മുതലാണ് കാഞ്ഞിരമറ്റം മങ്ങാട്ടുകവല
തൊടുപുഴ ∙ ലോഷൻ നിർമാണവുമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. വൊക്കേഷനൽ ട്രെയിനിങ് യൂണിറ്റിന്റെ ഭാഗമായാണ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് ക്ലീനർ എന്നിവ നിർമിക്കുന്നത്. പത്ത് മാസമായി പ്രവർത്തനം ആരംഭിച്ചിട്ട്. 18നും 45നും വയസ്സിനു ഇടയിൽ പ്രായമുള്ള 40 വിദ്യാർഥികളും
തൊടുപുഴ ∙ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ രണ്ടാംപ്രതിയെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാപ്പ കേസിൽ റിമാൻഡിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കൊച്ചി വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോൺസനെയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
Results 1-10 of 194