Activate your premium subscription today
തീക്കോയി ∙ വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്.
വാഗമൺ ∙ വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തില്‍ പറന്നുവെന്ന് അറിയിച്ച് മന്ത്രി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചു. പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കല്‍. സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി ആകാശപ്പറക്കല്‍ നടത്തിയത്. വാഗമണ്ണിൽ നിന്നു 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടന്നത്.
വാഗമൺ ∙ സുനിത വില്യംസ് ബഹിരാകാശത്തു നിന്നും ഭൂമിയിൽ തിരികെയെത്തിയതിന്റെ സന്തോഷ ദിവസത്തിൽ കേരളത്തിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറന്നതിന്റെ ആവേശത്തിലാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പരാഗ്ലെഡറായ നെഹാൽ അൽ ഹിലാൽ. മണലാരണ്യത്തിലാണ് ലാൻഡ് ചെയ്ത് ശീലം. ആദ്യമായാണ് കേരളത്തിലെത്തുന്നതും പാറപ്പുറത്ത് പറന്നിറങ്ങുന്നതും. അത് നൽകുന്ന ആഹ്ലാദം വളരെ വലുതാണ് നെഹാൽ ചിരിച്ചു കൊണ്ട് പറയുന്നു. വിശുദ്ധ റമസാൻ മാസമാണ്, ഇന്ന് ലോക സന്തോഷ ദിനമാണ്, മിടുക്കികളായ കേരളത്തിലെ പെൺകുട്ടികൾ സന്തോഷത്തോടെ ഇരിക്കട്ടെ നെഹാൽ പറയുന്നു.
വാഗമൺ ∙ സുനിത വില്യംസ് ഭൂമിയിൽ തിരികെയെത്തിയതിന്റെ സന്തോഷദിവസത്തിൽ കേരളത്തിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറന്നതിന്റെ ആവേശത്തിലാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പാരാഗ്ലെഡറായ നെഹാൽ അൽ ഹിലാൽ. ജസാൻ സർവകലാശാലയിൽ ലക്ചററായ നെഹാൽ 2019ൽ ആണു പാരാഗ്ലൈഡിങ് പരിശീലനം ആരംഭിച്ചത്. ‘‘പൈലറ്റ് ലൈസൻസ് ഉണ്ട്. മത്സരങ്ങൾക്കായി ധാരാളം യാത്ര ചെയ്യുന്നു. അത് എന്റെ ആത്മവിശ്വാസം ഉയർത്തുന്നു’’ – നെഹാൽ പറയുന്നു.
തൊടുപുഴ∙ വാഗമണിനു സമീപം വയോധികന്റെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപാണ് കൊച്ചുകരുന്തരുവി സ്വദേശിയായ തങ്കപ്പനെ (70) പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായയുടെ ആക്രമണത്തിൽ ജനനേന്ദ്രിയം മുറിഞ്ഞെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവർ ആദ്യം അറിയിച്ചത്.
പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പോകുമ്പോഴും ആ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുമ്പോഴും ചിലർക്കെങ്കിലും അത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. സൈക്കിൾ മത്സരിച്ചു ചവിട്ടി ഒന്നാമതെത്തിയതും നാട്ടുമാവിന് കല്ലെന്നറിഞ്ഞതും പുളിയൻമാങ്ങ കല്ലിൽ ഇടിച്ചു പൊട്ടിച്ച്, ഉപ്പും കൂട്ടി കഴിച്ചതും
തീക്കോയി ∙ വാഗമൺ റോഡിൽ വേലത്തുശേരിക്കു സമീപം വല്യപാറയിൽ റോഡിലേക്കു കൂറ്റൻ കല്ലു പതിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. റോഡിന്റെ മുകൾവശത്തുനിന്നു വലരിത്തോട്ടിൽ കൂടി വലിയ ഉരുളൻകല്ല് റോഡിന്റെ നടുവിൽ ഉരുണ്ടുവന്നു നിൽക്കുകയായിരുന്നു.
ഈരാറ്റുപേട്ട ∙ വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം കൂറ്റൻ കല്ല് മുകളിൽനിന്ന് ഉരുണ്ടു വന്നു. സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രകാരോ ഇല്ലാത്തതിനിൽ വൻ അപകടം ഒഴിവായി. റോഡിന്റെ നടുവിൽ വീണു കിടന്നിരുന്ന കല്ല് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധികൃതരും ചേർന്ന് നീക്കം
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും
തൊടുപുഴ ∙ സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) അടഞ്ഞുകിടക്കുന്നു. ചില്ലുപാലത്തിൽ കയറാൻ മാത്രമെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണു നിലവിലെ സ്ഥിതി. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29നു ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിട്ടില്ല.
Results 1-10 of 101