Activate your premium subscription today
കണ്ണൂർ∙ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും തലശ്ശേരി ഇൻസ്പെക്ടർ ബിനു തോമസും സംഘവും പ്രതിയെ പിടിക്കാൻ മധ്യപ്രദേശിലേക്കുള്ള യാത്രയിലാണ്. പ്രതികളെ പിടിക്കാൻ ഏതറ്റം വരെ പോകുകയും ക്രമസമാധാന പാലനത്തിനു രാവുംപകലും ഇല്ലാതെ പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി സ്റ്റേഷനെ തേടിയെത്തിയത്.
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി കഴിഞ്ഞ ദിവസം തടയുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. പുറത്തിറങ്ങിയ ഇവർക്കു കണ്ണൂർ സെൻട്രൽ ജയിലിനു പുറത്തു പാർട്ടി സ്വീകരണമൊരുക്കി.
തിരുവനന്തപുരം ∙ കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന്റെ ശിരസ്സിൽ. 63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
തളിപ്പറമ്പ് ∙ 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്.
കോഴിക്കോട് ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള
കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3 % കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ 3,952.7 മില്ലിമീറ്റർ. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്ക്: 3,367.5 മില്ലിമീറ്റർ.
കണ്ണൂരിലെ സ്കൂൾ ബസ് അപകടം, ഉമാ തോമസിന്റെ ആരോഗ്യനില, വയനാട് പുനരധിവാസം എന്നിവയായിരുന്നു ഇന്നത്ത പ്രധാനവാർത്തകൾ. മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍
ചെങ്ങന്നൂർ∙ എംസി റോഡിൽ ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23) മരിച്ചു.
വ്യവസായത്തിൽ വിജയകരമായ ഏഴ് പതിറ്റാണ്ടു പൂർത്തിയാക്കിയ വടക്കേ മലബാറിലെ പ്രമുഖ സംരംഭമാണ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡ്. കണ്ണൂരിലെ ആ വ്യവസായ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പി കെ മായൻ മുഹമദ്. എ കെ ഖാദർ കുട്ടി സാഹിബ് തുടങ്ങിയ വ്യവസായ പാരമ്പര്യത്തിൽ മൂന്നാം തലമുറയിലെ ആളായ മായൻ വ്യവസായത്തിൽ
കണ്ണൂർ∙ തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. സംഭവത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ക്യാംപസിൽ കെഎസ്യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നില നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കെഎസ്യു
Results 1-10 of 601