Activate your premium subscription today
ചെറുപുഴ∙ മലയോര മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാതെ അധികൃതർ.പുളിങ്ങോം ടൗണിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നതിനിടെ ചെറുപുഴ ടൗണിലും വൻതോതിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി.ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരി കെ.നിയാസിന്റെ
ചെറുപുഴ∙ കനത്ത മഴയെത്തുടർന്നു മലയോരത്ത് വ്യാപക നാശം. ചെറുപുഴ പഞ്ചായത്തിലെ കന്നിക്കളം, വയലായി ഭാഗങ്ങളിൽ 2 വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. കന്നിക്കളത്തെ വഹാനിയിൽ ഷംനാദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും വയലായിലെ ഇളംപുരയിടത്തിൽ ജുമൈലത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയുമാണ് തകർന്നുവീണത്. ജുമൈലത്തിന്റെ
ചെറുപുഴ∙ മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആഞ്ഞുവീശിയ കാറ്റിലും മഴയിലും വ്യാപക നാശം.കനത്ത കാറ്റിൽ ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപത്തെ മോളയിൽ ഏലിക്കുട്ടിയുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പറമ്പിൽ നിന്ന് മരം ഒടിഞ്ഞു വീണു.ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുനീക്കിയത്.
ചെറുപുഴ∙ ഒരു മാസം മുൻപ് ടാർ ചെയ്ത റോഡ് തകർന്നതായി പരാതി. ചെറുപുഴ പഞ്ചായത്തിലെ മുതുവം-പരുത്തിക്കല്ല് റോഡാണ് തകർന്നത്.നിർമാണത്തിലെ അപാകതയാണു റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് നടക്കുന്നതിനിടെ മഴ പെയ്തിരുന്നു. ഇതുമൂലം കരാറുകാരനു റോഡ് നവീകരണം പൂർത്തിയാക്കാനായില്ല.
ചെറുപുഴ∙ വേനൽ കനക്കുംമുൻപേ ജലസ്രോതസ്സുകൾ വറ്റി വരണ്ടുതുടങ്ങി. മലയോര മേഖലയിൽ ഇത്തവണ ജലദൗർലഭ്യം രൂക്ഷമായേക്കും. മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനിപുഴയും ദിവസം ചെല്ലുന്തോറും മെലിയുകയാണ്. പുഴയുടെ തടയണയില്ലാത്ത ഭാഗങ്ങളിൽ ഇപ്പോൾ നീരൊഴുക്ക് പേരിനു മാത്രമേയുള്ളൂ. പുഴകളിലെ
ചെറുപുഴ∙ ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽ നിന്നു വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. ഞായറാഴ്ച രാത്രി ക്വാറിയിൽ സംശയാസ്പദമായ നിലയിൽ നാട്ടുകാരാണു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. തുടർന്നു വിവരം ചെറുപുഴ പൊലീസിൽ അറിയിച്ചു. ക്വാറിയിൽ എത്തിയ പൊലീസ് സംഘത്തിനു രാത്രിയായതിനാൽ കൂടുതൽ തിരച്ചിൽ നടത്താനായില്ല. തുടർന്നു
ചെറുപുഴ ∙ കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കേരളത്തിലെ ജനവാസ കേന്ദ്രത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടക-കേരള അതിർത്തിയിലെ കാനംവയലിൽ കർണാടക പൊലീസ് സുരക്ഷ ശക്തമാക്കി. കർണാടകത്തിൽ നിന്നുള്ള നക്സൽ വിരുദ്ധ സേനയാണു പ്രദേശത്ത് പരിശോധന
ചെറുപുഴ∙ വീട്ടിൽക്കയറി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി കമ്പല്ലൂർ സ്വദേശി റോബിൻ സണ്ണിയെ (41) ചെറുപുഴ പൊലീസ് ഇൻസ്പക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി 10ന് താമസ സ്ഥലത്തുവച്ച് പെരുന്തടത്തെ തോപ്പിൽ
ചെറുപുഴ∙ കോടികൾ മുടക്കി നവീകരിച്ച മലയോര മേഖലയിലെ മരാമത്ത് റോഡുകൾ തകർച്ചാ ഭീഷണിയിൽ. ക്വാറികളിൽ നിന്ന് അമിതഭാരവും കയറ്റി ടോറസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതാണു റോഡുകളുടെ തകർച്ചയ്ക്ക് കാരണം. ജോസ്ഗിരി-രാജഗിരി -ചെറുപുഴ, ജോസ്ഗിരി -താബോർ തുടങ്ങിയ മലയോര മേഖലയിലെ പ്രധാന റോഡുകളാണു
ചെറുപുഴ∙ ബംഗളൂരുവിൽ നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന ഗോൾഡൻ ബസ് മലയോര ഹൈവേയുടെ കുടപ്രം ഭാഗത്തു വച്ചു അപകടത്തിൽപെട്ടു. ആർക്കും പരുക്കില്ല. റോഡിനോട് ചേർന്നുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. 9ന് രാവിലെയാണു സംഭവം.
Results 1-10 of 11