Activate your premium subscription today
കൊട്ടിയൂർ ∙ കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലും ആയി നിർമിക്കുന്ന മാനന്തവാടി ബോയ്സ് ടൗൺ പേരാവൂർ ശിവപുരം മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി 4 വരി പാതയുടെ സാമൂഹിക പ്രത്യാഘാത പൊതു വിചാരണ ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്തിലാണ് പൊതു വിചാരണ നടത്തിയത്. സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായി, റോഡ് നിർമിക്കുമ്പോൾ സ്ഥലം, സ്ഥാപനം, വീടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ നഷ്ടപ്പെടുന്നവരുടെയും യോഗമാണ് നടത്തുന്നത്. റോഡ് കടന്നു പോകുന്ന പഞ്ചായത്തുകളിൽ പൊതു വിചാരണ നടത്താനാണ് തീരുമാനം. ഭൂമി വിട്ടുകൊടുക്കേണ്ടതായി വരുന്ന മതസ്ഥാപനങ്ങൾ, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളും കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തു.
മട്ടന്നൂർ∙ പണം ദുർവ്യയം ചെയ്തതു കൊണ്ടല്ല കേരളത്തിൽ ധന പ്രതിസന്ധി ഉണ്ടായതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മട്ടന്നൂർ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സർക്കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂർ മണ്ഡലത്തിൽ നടക്കുന്ന
മട്ടന്നൂർ∙ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആർമി ഓഫിസർ എന്ന നിലയിൽ കച്ചവട സ്ഥാപനത്തിലേക്ക് ഫോൺ വിളി വന്നു. കടയുടെ വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം പരിപാടിക്കു വേണ്ടി 1000 ഐസ്ക്രീം വേണമെന്ന് ഓർഡർ ചെയ്തു. അൽപസമയത്തിനുള്ളിൽ ഒരു ക്യാപ്റ്റന്റെ ആധാർ കാർഡും അഡ്രസ്സും അയച്ചു തന്നു.
മട്ടന്നൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് മട്ടന്നൂരിൽ ഉജ്വല സ്വീകരണം. മട്ടന്നൂർ, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു. ജാഥ സ്വീകരണ സമ്മേളന വേദയിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡ് പരിസരം ജനങ്ങളെ ഉൾക്കൊള്ളാനാകാത്ത
Results 1-4