Activate your premium subscription today
പയ്യന്നൂർ ∙ ഗുരുവായൂരിൽ പ്രഭാതത്തിൽ ഉണ്ണിക്കണ്ണന് മുഖംനോക്കാൻ കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിൽ കണ്ണാടിയും അഷ്ടലക്ഷ്മിയും ഉൾപ്പെട്ട വെങ്കല ശിൽപം ഒരുങ്ങി.ശിൽപി പി.വത്സനാണ് ശിൽപം നിർമിച്ചത്. വാസ്തു ശാസ്ത്രവിധിയനുസരിച്ച് 39 യവത്തിൽ 8 ഭാവത്തിലുള്ള ലക്ഷ്മിയും കണ്ണാടിയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാൻ
പയ്യന്നൂർ ∙ പയ്യന്നൂരിന്റെ സ്വപ്ന പദ്ധതി 28 വർഷത്തിനു ശേഷം യാഥാർഥ്യമാകുന്നു. നഗരസഭയ്ക്ക് സൗജന്യമായി ലഭിച്ച 5.49 ഏക്കർ സ്ഥലത്ത് പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച 5 കോടി ഫണ്ട് ഉപയോഗിച്ച് രണ്ടാം ഘട്ട നിർമാണം തുടങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ∙ മാടായി കോളജിലെ ബന്ധു നിയമന വിവാദത്തെച്ചൊല്ലി പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം. ഖാദി ലേബർ യൂണിയൻ (ഐഎൻടിയുസി) പയ്യന്നൂരിൽ സംഘടിപ്പിച്ച കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജനെതിരെ കയ്യേറ്റ ശ്രമം
പയ്യന്നൂർ (കണ്ണൂർ) ∙ തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റുംകടവിലെ പി.വി.ശോഭ (53), ടി.വി.യശോദ (68), ബി.പി.ശ്രീലേഖ (47) എന്നിവർക്ക് രാമന്തളി കുരിശുമുക്കിൽ പിക്കപ് വാനിടിച്ച് ദാരുണാന്ത്യം. രാവിലെ 9.15ന് ആണ് അപകടം. ജോലിക്ക് കയറുംമുൻപുള്ള ജിയോ ടാഗിങ് നടപടിക്കായി 20 തൊഴിലാളികൾ രാമന്തളി ഓണപ്പറമ്പിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ കുറച്ചുജോലി ബാക്കിയുള്ളതിനാൽ ശോഭ, യശോദ, ശ്രീലേഖ എന്നിവർ കല്ലേറ്റുംകടവിലേക്കു പോകാനായി ഓട്ടോയ്ക്കു ശ്രമിച്ചെങ്കിലും കിട്ടാത്തതിനാൽ നടക്കുകയായിരുന്നു. ഏഴിമല ടോപ് റോഡിൽനിന്ന് അമിതവേഗത്തിൽ പോയ വാഹനമാണ് ഇടിച്ചത്. ഡ്രൈവർ മമ്പലത്തെ കെ.വി.ബാബുവിനെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭ സംഭവസ്ഥലത്തുതന്നെ മരിച്ചു.
‘എന്റെ ഒരു സങ്കട കുറിപ്പ്’ എന്ന തലക്കെട്ടോടെ ഒന്നാം ക്ലാസുകാരൻ പി.പി.ആരവ് ഇങ്ങനെ എഴുതി. ‘കുറച്ച് ദിവസങ്ങൾ മുമ്പ് എന്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്റെ മോളിൽനിന്ന് തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുത്രിൽ ആയി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്നു കട്ടിൽ കിടത്തി.
കണ്ണൂർ∙ പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്, തിരുവല്ലറൈ സ്വദേശി പനീർശെൽവത്തെയാണു (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിനു മുൻവശത്തെ റോഡരികിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. എസ്ഐ
പയ്യന്നൂർ∙ കെഎസ്ആർടിസി ഡിപ്പോയിൽ ദീർഘദൂര യാത്രക്കാർക്ക് വാഹന പാർക്കിങ് സൗകര്യമില്ല. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ പെരുമ്പയിലെ ഡിപ്പോ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. ബസ് കയറാൻ വാഹനവുമായി വരുന്നവർക്ക് മുന്നിൽ പേ പാർക്കിങ് കേന്ദ്രം അടച്ചു പൂട്ടിയിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഷോപ്പിങ്
പയ്യന്നൂർ ∙ യുജിസിയുടെ ദേശീയ കോളജ് ഗുണ പരിശോധനാ കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ പയ്യന്നൂർ കോളജിന് എപ്ലസ് ഗ്രേഡ് ലഭിച്ചു.2018ലെ ബി പ്ലസ് ഗ്രേഡിൽ നിന്ന് 3 ലവൽ മെച്ചപ്പെടുത്തി. നാക് സംഘം അക്കാദമിക് മികവുകൾ, അധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ
പയ്യന്നൂർ ∙ അഗ്നികുണ്ഠത്തിൽ കനലാട്ടം നടത്തി നാടിന് വിസ്മയം സൃഷ്ടിച്ച കനലാടിക്ക് പണിക്കർ ബഹുമതി നൽകി. കോറോം മുക്കോത്തടം വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് 13 വർഷത്തിന് ശേഷം നടന്ന ഒറ്റക്കോല ഉത്സവത്തിൽ ഒറ്റക്കോലം കെട്ടിയ കോറോത്തെ അജിൻ സുരേഷ് (23) നാണ് പട്ടും വളയും സമ്മാനിച്ച് പണിക്കർ ആചാരപ്പേര് വിളിച്ചത്.
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...
Results 1-10 of 25