Activate your premium subscription today
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിനു പിന്നാലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട പല ചര്ച്ചകളും ഉയരുന്നുണ്ട്. ഇതിലൊന്നാണ് കാടുകയറിയ ഒരു കെട്ടിടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, തലശ്ശേരിയിലെ സർക്കാർ ആശുപത്രി ശോചനീയാവസ്ഥയിലാണെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില് നടക്കുന്ന പ്രചാരണം. ജനലുകളൊക്കെ
തലശ്ശേരി∙ ദേശീയപാതയിൽ ഗുണ്ടർട്ട് റോഡിലെ പഴയ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം കാലപ്പഴക്കത്താൽ നശിക്കുന്നു. മൂന്നര പതിറ്റാണ്ടു മുൻപ് പഴയ ബസ് സ്റ്റാൻഡിനു സമീപത്തേക്ക് ബിഎസ്എൻഎൽ എക്സ്ചേഞ്ച് മാറ്റിയതോടെ ഈ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കാട്ടുചെടികളും വള്ളിപടർപ്പുകളും ചുമരിലേക്ക് വളർന്നു പുറത്ത് നിന്നു നോക്കുമ്പോൾ പേടിപ്പെടുത്തുന്ന കാഴ്ചയാണ്. സർക്കാർ സ്ഥാപനങ്ങളിലെ പഴയ കെട്ടിടങ്ങൾ തകരുന്ന വാർത്തകൾ വരുമ്പോൾ ഈ കെട്ടിടത്തെച്ചൊല്ലി തലശ്ശേരിക്കാരും ഭീതിയിലാണ്. മൂന്ന് നിലയിലാണ് കെട്ടിടം.
തലശ്ശേരി ∙ കതിരൂർ വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് വീട് തകർന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പുതിയ പുരയിൽ ജയലക്ഷ്മിയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ മേൽക്കൂരയും അടുക്കള ഭാഗവും തകർന്നു. അപകടം നടക്കുമ്പോൾ നാലു പേർ വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി.
മാങ്ങാട്ടിടം ∙ ഉപ്പിലപ്പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ ആറ് സ്റ്റീൽ കണ്ടെയ്നറുകൾ വ്യാജ ബോംബെന്ന് പൊലീസ്.ചൊവ്വാഴ്ചയാണ് പ്രകാശൻ പനയുടെ അടിയിലൊളിപ്പിച്ച നിലയിൽ സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടത്.പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവ ബുധനാഴ്ച ബോംബ്
തലശ്ശേരി ∙ രണ്ടായിരം കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു.സമീപത്തെ അഴുക്കുചാലിൽ മണ്ണുനിറഞ്ഞു വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണം.ചരിത്ര സ്മാരകങ്ങളായ ഇംഗ്ലിഷ് പള്ളിയിലേക്കും ജവാഹർഘട്ടിലേക്കും പോകാനുള്ള വഴിയെന്ന നിലയിൽ ഓവുചാലിലെ
എടക്കാട്∙ ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫിസ് അറിയിച്ചു. ഇക്കാര്യം ദേശീയപാത അതോറിറ്റി
തലശ്ശേരി ∙ ഏഴിമല നാവിക അക്കാദമി ക്വാർട്ടേഴ്സിൽ പിറന്നാൾ ദിനത്തിൽ 5 വയസ്സുള്ള മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ കുറ്റം ചെയ്തെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായെങ്കിലും വർഷങ്ങളായി മാനസികാരോഗ്യ ചികിത്സയിലായതിനാൽ ക്രിമിനൽ നടപടിക്രമം 334–ാം വകുപ്പ് പ്രകാരം കുറ്റവിമുക്തയാക്കി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അയയ്ക്കാൻ അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി ഫിലിപ്പ് തോമസ് ഉത്തരവിട്ടു.
തലശ്ശേരി ∙ പെൻഷൻകാരുൾപ്പെടെ സദാസമയവും നൂറുകണക്കിനാളുകൾ ഇടപഴകുന്ന ട്രഷറിയിൽ പെരുമ്പാമ്പ്. ഇന്നലെ 3 മണിയോടെയാണ് നിറയെ ആളുകളുള്ള ഓഫിസിനകത്തെ ജനാലയിലെ ഇരുമ്പു കമ്പിയിൽ ചുറ്റിയ പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടത്.ചലാൻ അടയ്ക്കാനെത്തിയ യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. വനം വകുപ്പ് അധികൃതർക്ക് വിവരം നൽകി.
തലശ്ശേരി∙ കനത്ത മഴയിലും കാറ്റിലും പാറാലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. തലശ്ശേരി –കൂത്തുപറമ്പ് റോഡിൽ എരഞ്ഞോളി പാലത്തിന് സമീപം കൂറ്റൻ പരസ്യ ബോർഡ് റോഡിലേക്ക് വീണു.ജില്ലാ കോടതി വളപ്പിലും കണ്ടിക്കൽ നിദ്രാതീരം റോഡിലും കാറ്റിൽ മരം വീണു. പാറാൽ പൊതുവാച്ചേരി വെസ്റ്റ് എൽപി സ്കൂളിനു സമീപം മണ്ണിടിഞ്ഞു
കൂത്തുപറമ്പ് ∙ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തി കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച സി.കെ.ദാമോദരന് വയസ്സ് 89ആയി. സോഷ്യലിസ്റ്റ് പാർട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയായിരുന്ന ദാമോദരൻ അടിയന്തരാവസ്ഥയ്ക്കെതിരെ 2 തവണ പ്രകടനം നടത്തി കൊടിയ മർദനം ഏറ്റുവാങ്ങി. മൂന്നാമത്തെ പ്രകടനം തടഞ്ഞാണ്
Results 1-10 of 78