Activate your premium subscription today
കാസർകോട് ∙ കേന്ദ്രമന്ത്രിക്കു മുന്നിൽ ‘മണിമുറ്റത്താവണിപ്പന്തൽ’ പാട്ടുപാടിയാൽ പോരാ, ആവശ്യങ്ങൾ പറയാനുള്ള നട്ടെല്ല് ആശാ സമരക്കാർ കാണിക്കണമെന്ന് മന്ത്രി ആർ.ബിന്ദു. കേന്ദ്രപദ്ധതിക്കു കീഴിലുള്ള ആശാ പ്രവർത്തകരുടെ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രിയോട് എന്തുകൊണ്ടാണ് ആവശ്യങ്ങൾ പറയാതിരുന്നതെന്നു മന്ത്രി ചോദിച്ചു. കേന്ദ്രസർക്കാരിനോടു പറയാൻ സമരക്കാർക്ക് ഒന്നുമില്ല.
ചെർക്കള (കാസർകോട്) ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചതായി പരാതി. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവർക്കാണു മർദനമേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസികളായ
കാഞ്ഞങ്ങാട് (കാസർകോട്)∙ വാട്സാപ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കല്ലൂരാവിയിലെ സി.എച്ച്.നുസൈബ (21) ആണു ഭർത്താവായ കാസർകോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്
കയ്യൂർ (കാസർകോട്) ∙ ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്ത്, ഭരണകൂടം പ്രതിപക്ഷത്തിനും ഭരണസംവിധാനത്തിനുമെതിരെ കടന്നാക്രമണം നടത്തുന്ന ക്ലാസിക്കൽ ഫാഷിസം ഇന്ത്യയിലില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഫാഷിസം ഇന്ത്യയിലുണ്ടെങ്കിൽ സിപിഎം പതാക ജാഥ പോലുള്ള പരിപാടി കയ്യൂരിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥാ പ്രയാണം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃക്കരിപ്പൂർ (കാസർകോട്) ∙ പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
കാസർകോട് തൃക്കരിപ്പൂർ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി (62) ജിദ്ദയിൽ അന്തരിച്ചു.
കാഞ്ഞങ്ങാട് ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന, സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികൾ മാറ്റിച്ച കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്കു സ്ഥലംമാറ്റം. സെക്രട്ടറി എൻ.മനോജിനെ കാസർകോട്ടെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റിലേക്കാണു മാറ്റിയത്.
കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 4 നേതാക്കളെ കേസിൽനിന്ന് ഒഴിവാക്കി ജയിലിനു പുറത്തിറക്കാനാണു സിപിഎമ്മിന്റെ ആദ്യനീക്കം. കൊലക്കുറ്റമടക്കം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 10 പ്രതികൾക്ക് ഇളവു നേടിയെടുക്കുക എളുപ്പമല്ലെന്നാണു പാർട്ടിക്കു ലഭിച്ച നിയമോപദേശം.
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസില് സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും കോൺഗ്രസും പ്രതികരിച്ചു. ആദ്യ 8 പ്രതികൾക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്ന് ഇവർ പറഞ്ഞു. കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. ഇവർക്കുള്ള ശിക്ഷ
കാസർകോട്∙ ഫ്ലെക്സ് ബോർഡ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിനു മുൻപിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് ചിലർ എടുത്തുമാറ്റിയിരുന്നു. തുടർന്ന് ഒരു വർഷത്തേോളം നീണ്ട സംഘർഷ പരമ്പരകളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിലേക്ക് എത്തിയത്.
Results 1-10 of 325