Activate your premium subscription today
കാഞ്ഞങ്ങാട് ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന, സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികൾ മാറ്റിച്ച കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്കു സ്ഥലംമാറ്റം. സെക്രട്ടറി എൻ.മനോജിനെ കാസർകോട്ടെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റിലേക്കാണു മാറ്റിയത്.
കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്ഥാപിക്കുന്ന മേൽനടപ്പാലത്തിന് ദക്ഷിണ റെയിൽവേ മാനേജരുടെ അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാകുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) അരുൺകുമാർ ചതുർവേദി. അനുമതി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 2018ൽ അനുവദിക്കപ്പെട്ട
കാഞ്ഞങ്ങാട്∙ ഷൂസ് ധരിച്ചു സ്കൂളിലെത്തിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായി. ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആക്രമണം. വിവരം പുറത്തു പറഞ്ഞാൽ മർദ്ദനം തുടരുമെന്നു ഭീഷണി
കാഞ്ഞങ്ങാട് ∙ മലിനജല ടാങ്ക് നിറഞ്ഞു കവിഞ്ഞു കാഞ്ഞങ്ങാട് മീൻചന്ത നാറുന്നു. കേരളത്തിലെ മികച്ച മീൻചന്ത എന്നു നഗരസഭ ഒരുകാലത്തു കൊട്ടിഘോഷിച്ചയിടമാണ് ഇന്നു ചീഞ്ഞുനാറുന്നത്. മലിനജല ടാങ്ക് നിറഞ്ഞു ചാലുകളിൽ വെള്ളം തളം കെട്ടി നിൽക്കുകയാണ്. ഇതിൽ കൂത്താടികൾ പെരുകുന്നു. മലിനജലത്തിനു സമീപത്താണു മത്സ്യ വിൽപന.
കാഞ്ഞങ്ങാട് ∙ മാസങ്ങൾക്കു മുൻപു വീടു വിട്ട മകനെ കണ്ടെത്തിയ സന്തോഷത്തിൽ അളമേലിന്റെ വാക്കുകൾ മുറിഞ്ഞു. മകനെ ചേർത്തുപിടിച്ചു ആലിംഗനം ചെയ്തു, പിന്നീടു പരിഭവം പറഞ്ഞു, കൂടെ നിന്നവർക്കു നന്ദി പറഞ്ഞു. നാലുമാസം മുൻപു വീടു വിട്ട മകൻ വീരപ്പനെ(33) കാഞ്ഞങ്ങാട് നിന്നു കണ്ടെത്തിയതോടെയാണു മാസങ്ങൾ നീണ്ട തമിഴ്നാട്
കാഞ്ഞങ്ങാട് ∙ സപ്ലൈകോയെ രക്ഷിക്കൂ, തൊഴിലാളികളെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യമുയർത്തി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷന്റെ(എഐടിയുസി) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്കു പട്ടിണി മാർച്ച് നടത്തി.അവശ്യസാധനങ്ങൾ ഉടൻ ലഭ്യമാക്കുക, പാക്കിങ് തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ടാർജറ്റ്
കാഞ്ഞങ്ങാട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് സർക്കാർ ചെലവിൽ പാർട്ടി സമ്മേളനങ്ങളാക്കി മാറ്റുകയും ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാതെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഊരുചുറ്റുകയുമാണെന്നു ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. നവകേരള സദസ്സിൽ ജില്ലയിൽ നിന്നു ലഭിച്ച
ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ നഷ്ടപരിഹാരം ഈടാക്കാനായി കോടതി കാഞ്ഞങ്ങാട് ആർഡിഒയുടെ വാഹനം ജപ്തി ചെയ്തു. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹർജിയിലാണ് ഹൊസ്ദുർഗ് സബ് കോടതിയുടെ നടപടി. വാഹനത്തിന്റെ മൂല്യം നിർണയിച്ച് 25ന് റിപ്പോർട്ട് നൽകാൻ മോട്ടർവാഹന വകുപ്പിനു കോടതി നിർദേശം നൽകി. ഈ കേസിൽ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു.
കാഞ്ഞങ്ങാട് ∙ നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം - തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ
കാസർകോട്∙ കാഞ്ഞങ്ങാട് കള്ളക്കടത്തു സ്വർണവുമായി ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിൽ ഇന്നു രാവിലെ പുതിയകോട്ടയിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ചിത്താരി വി.പി.റോഡിലെ അസ്കർ മാൻസിലെ
Results 1-10 of 15