Activate your premium subscription today
രാജ്യത്താദ്യമായി, കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ വിവാദത്തിന്റെ കടലേറ്റം തീർക്കുന്നു. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടലിലും പുറത്തും സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മണൽ വാരാനെത്തുന്നതിൽ 10 ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികൾ വലിയ ആശങ്കയിൽ. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതാണ് വിവാദത്തിനു വഴിതുറന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും നിർമാണാവശ്യത്തിനുള്ള മണൽ ഖനനത്തിനു തുറന്നുകൊടുക്കുക. ഗുജറാത്തിലെ പോർബന്തറിൽനിന്നു ചുണ്ണാമ്പുചെളിയും (ലൈം മഡ്) ആൻഡമാൻ– നിക്കോബാറിൽനിന്നു പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്ന ധാതുക്കളുമാണ് ഖനനം ചെയ്യുന്നത്. കേരളത്തിനു സമീപം കടലിൽ 74.5 കോടി ടൺ മണൽശേഖരമുണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ (22.22 കിലോമീറ്റർ) പ്രദേശത്തിനുള്ളിലും പുറത്തെ പ്രത്യേക സാമ്പത്തിക
കൊല്ലം∙ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. മുഖത്തല സുബിന് ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എട്ട് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. ശക്തികുളങ്ങര
കൊച്ചി ∙ ‘‘കൊലപാതകത്തിനു പിന്നിൽ ഇരുവരുമാണെന്ന് പൊലീസിന് മനസിലായപ്പോൾ ദിവിൽ കുമാർ സൈനിക ക്യാംപിൽ തന്നെയുണ്ടായിരുന്നു. അന്ന് പൊലീസ് ചെയ്തത് അവിടെ ബന്ധപ്പെട്ട് ഇന്നയാൾ ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ നാട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അവർ മറ്റൊരു സൈനികനൊപ്പം ദിവിൽ കുമാറിനെ നാട്ടിലേക്ക് അയച്ചു. എന്നാൽ ഡൽഹിയിൽ വച്ച് ദിവിൽ കുമാർ മുങ്ങി. രാജേഷ് ഈ സമയം കൊലപാതകത്തിനു ശേഷം തിരികെ പോവുകയുമായിരുന്നു.
കോട്ടയം ∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവന്മാർ സുഖിച്ചു കഴിഞ്ഞു. അവന്മാരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്ന് ഞാൻ തള്ളിനീക്കി. അവന്മാർക്ക് ശിക്ഷ
കോട്ടയം∙ കൊല്ലം അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുൻ സൈനികർ കൊലപ്പെടുത്തിയ കേസിൽ 18 വർഷം മുൻപുള്ള സംഭവം ഓർത്തെടുത്ത് അയൽവാസിയും കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാല. ‘‘കൊല്ലപ്പെട്ട രഞ്ജിനിയും അയൽക്കാരനായ ദിവിൽ കുമാറും പ്രണയത്തിലായിരുന്നു. ദിവിൽ പട്ടാളത്തിലായിരുന്നു.
കൊല്ലം ∙ അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം
പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും നിലപാടുകളും ചർച്ചയാകുന്നതിനിടെ കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത പൊട്ടിത്തെറിയായി പുറത്തു വന്നത്. പിന്നീട് സംസ്ഥാന സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിൽ കരുനാഗപ്പള്ളി ഏരിയാ
കൊല്ലം ∙ മധുരയിൽ ഏപ്രിലിൽ നടക്കുന്ന ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിനു മുന്നോടിയായ ആദ്യ ജില്ലാ സമ്മേളനത്തിന് ഇന്നു കൊല്ലത്തു തുടക്കം. 12 നു സമാപിക്കും. സംസ്ഥാന സമ്മേളനം ഇക്കുറി മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ്.
കൊല്ലം∙ സിനിമ ലോകത്ത് ലക്കി ഭാസ്കറാണ് താരമെങ്കിൽ കേരളത്തിലെ ലക്കി സ്റ്റാർ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.ദിനേഷ് കുമാറാണ്. ‘കേശു ഈ വീടിന്റെ നാഥ’നിലെ നായകനെയും കുടുംബത്തെയും പോലെയായിരുന്നു ദിനേഷും കുടുംബവും ഇന്നലെ കൂട്ടുകാരന്റെ മകളുടെ കല്യാണപ്പന്തലിലെത്തിയത്. കുട്ടികളെ സ്കൂളിൽ വിടാതെ, ആരോടും
കൊല്ലം∙ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. ആളപായമില്ല.
Results 1-10 of 537