Activate your premium subscription today
പുനലൂർ ∙ താലൂക്ക് ആശുപത്രിയിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 7 കോടി വിനിയോഗിച്ച് ഹൃദ്രോഗ വിഭാഗത്തിൽ കാത് ലാബും സ്വകാര്യ പങ്കാളിത്തത്തോടെ 12 കോടി ചെലവഴിച്ച് എംആർഐ സ്കാനിങ് യൂണിറ്റും സ്ഥാപിക്കാനും ആശുപത്രി മാനേജ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ജില്ലാ ആശുപത്രിയിൽ എംആർഐ സ്കാനിങ്ങിനു
പുനലൂർ ∙ താംബരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്ഥിരം സർവീസ് ആക്കി മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാർ. ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽ പാതയിലെ ഈ സർവീസ് ആരംഭിച്ചിട്ട് 15ന് ഒരു വർഷം പൂർത്തിയാകുകയാണ്. തെക്കൻ കേരളത്തിനും തെക്കൻ തമിഴ്നാടിനും ഒരുപോലെ പ്രയോജനപ്രദമായ സർവീസാണിത്. പരീക്ഷാസമയത്തും അവധിക്കാലത്തും എല്ലാ സർവീസുകളും പെട്ടെന്ന് തന്നെ നിറയുന്നതിനാൽ റെയിൽവേക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് മാർഗം രാത്രി സമയത്ത് എത്തേണ്ടവർ ഈ ഭാഗത്തു വെളിച്ചം ഇല്ലാത്തതിനാൽ വലയുന്നു. ദേശീയപാതയിൽ ചൗക്ക ഭാഗത്തു നിന്ന് 250 മീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന വഴിയിലാണു തെരുവുവിളക്കുകൾ ഇല്ലാത്തതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നത്. ഇരുട്ടുള്ള സമയത്ത് പാലരുവി
പുനലൂർ ∙ നവീകരണത്തിന്റെ ഭാഗമായി പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റിലെ പഴയ കടകൾ പൊളിച്ചു നീക്കി. ഇവിടെ കച്ചവടം നടത്തിയിരുന്നവർക്കു താൽക്കാലിക സംവിധാനവും നഗരസഭ ഒരുക്കി ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചു നൽകി. കെട്ടിടനിർമാണത്തിന്റെ ഭാഗമായി കടമുറികളും താൽക്കാലിക സംവിധാനങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്ന് നഗരസഭ
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് പതിമൂന്നു വയസ്സുകാരിക്ക് പാമ്പുകടിയേറ്റ സംഭവം കഴിഞ്ഞ് രണ്ടാംനാൾ പ്ലാറ്റ്ഫോമിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ രാത്രിയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം പരിസരത്ത് പട്രോളിങ്ങിനിടെ റെയിൽവേ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും അണലി വർഗത്തിൽപെട്ട 2 പാമ്പുകളെ കണ്ടെത്തിയത്. ഇവയെ പിടികൂടാനായില്ല. പാമ്പുകടിയേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷനും പരിസരവും കാടുമൂടിയ നിലയിലാണ് .
കൊല്ലം∙ ഒന്നര നൂറ്റാണ്ടു മുൻപ് ജില്ലയിൽ തുറന്ന റെയിൽ പാത ഇന്ന് അസൗകര്യങ്ങളിൽ പാളംതെറ്റി നിൽക്കുന്നു. പ്ലാറ്റ്ഫോമുകളുടെ നീളം മുതൽ ഒട്ടേറെ പരാധീനതകളിലൂടെയാണ് ട്രെയിനുകൾ പായുന്നത്. ചെങ്കോട്ട–കൊല്ലം പാത മധുര ഡിവിഷനു കീഴിലായതിനാൽ കേരളത്തിലെ സ്റ്റേഷനുകളിലെ വികസനം മന്ദഗതിയിലാണെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്. മീറ്റർ ഗേജായിരുന്ന പാത വികസിപ്പിച്ച് ബ്രോഡ്ഗേജും പിന്നീട് വൈദ്യുതീകരണവും നടത്തിയെങ്കിലും കാര്യമായ ദീർഘദൂര സർവീസുകള് ഈ പാതയിലേക്കില്ലെന്ന പരാതിയുമുണ്ട്.
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മോത്തി ഷെയ്ഖ് (45) പിടിയിലായി. ഇന്നലെ രാവിലെ 7 മണിയോടെ സ്റ്റേഷനിൽ പരിശോധന നടത്തുമ്പോൾ മോത്തി ഷെയ്ഖ് ബാഗുമായി ഓവർ ബ്രിജിന്റെ മുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. പൊലീസ് വിളിച്ചപ്പോൾ നിൽക്കാതെ വേഗം നടന്നു പോയി.
പുനലൂർ ∙ കോടികളുടെ പുനർനിർമാണം നടക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര നിർമിക്കുന്ന പദ്ധതി ഇതുവരെ നടപ്പിലായില്ല. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി ചർച്ചകൾ റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുന്നതിനുള്ള പൂർണ സംവിധാനം ഒരുക്കുന്ന കാര്യത്തിൽ റെയിൽവേ പരാജയപ്പെട്ടിരിക്കുകയാണ്.
പുനലൂർ ∙ കരുതലും കൈത്താങ്ങും പൊതുജന പരാതി പരിഹാര അദാലത്ത് 2024 ന്റെ ഭാഗമായി പുനലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ചത് 680 അപേക്ഷകൾ. മുൻപ് ലഭിച്ച 371 പരാതികളിൽ 173 എണ്ണം തീർപ്പാക്കി. 321 പരാതികളാണ് നേരിട്ട് ലഭിച്ചത്.ഇവ തുടർ നടപടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. 22 ഗുണഭോക്താക്കൾക്ക് ബിപിഎൽ
പത്തനംതിട്ട∙ റോഡിലെ ദുരന്തങ്ങൾ തുടരുന്നു... പാലക്കാട് കല്ലടിക്കോട് പനയംപാടം വളവിൽ ലോറി മറിഞ്ഞ് നാലു കുട്ടികൾ മരിച്ച് മൂന്നു ദിവസം കഴിയുമ്പോഴാണ് പത്തനംതിട്ട കോന്നിയിൽ നാലു ജീവനുകൾ അപകടത്തിൽ പൊലിഞ്ഞത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുറിഞ്ഞകല്ല് ജംക്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു
Results 1-10 of 31