Activate your premium subscription today
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ( 36.6°c ). രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
കോട്ടയം∙ കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇന്സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്സൺ പൊലീസ് പിടിയിൽ. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നു ജോണ്സനെ കോട്ടയം മെഡിക്കൽ കോളജ്
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്. 2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 100 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
കോട്ടയം ∙ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനും സംസ്ഥാന നേതൃതലത്തിൽ അഴിച്ചുപണി നടത്താനുമുള്ള കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം ഇന്നു കോട്ടയത്തു നടക്കും. രാവിലെ 10നു കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണു യോഗം. ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോട്ടയം ∙ വിശ്വാസിയായ ഒരാൾക്ക് നീതിയുടെ കൂടെയല്ലാതെ എവിടെ നിൽക്കാൻ സാധിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഓർത്തഡോക്സ് സഭ കോട്ടയം മെത്രാസന ദിനാചരണവും നസ്രാണിസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാമത്തെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-ാമത് ഓർമപ്പെരുന്നാളും ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് പ്രഥമൻ
കോട്ടയം ∙ കൈക്കൂലി വാങ്ങിയെന്നാരോപിച്ചു പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം അംഗം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയ സെക്രട്ടറി രക്തസമ്മർദം കൂടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മണ്ണെടുക്കുന്നതിനു പെർമിറ്റ് നൽകിയതിനെച്ചൊല്ലിയായിരുന്നു തർക്കം.
ലുലു എന്നാൽ മുത്ത് എന്നർഥം. അറബ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണു മുത്തും പവിഴവും. പെട്രോൾ സമ്പന്നത കൊണ്ട് നിറയും മുൻപ് അറബ് നാടുകൾ പേരുകേട്ടിരുന്നതും ഇവയ്ക്കുതന്നെ. തന്റെ രണ്ടാം വീടായ യുഎഇയിൽ അബുദാബി എയർപോർട്ട് റോഡിൽ 36-ാം വയസ്സിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ എം.എ.യൂസഫലി ആ നാടിന്റെ
പാമ്പാടി (കോട്ടയം)∙ പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ (ചെവിക്കുന്നേൽ പള്ളി) മോഷണം. വാതിലിന്റെ ഒരു ഭാഗം കത്തിച്ചു പള്ളിക്കുള്ളിൽ പ്രവേശിച്ചായിരുന്നു മോഷണം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്ടാവ് തീയിട്ട് കത്തിച്ചത്.
Results 1-10 of 748