Activate your premium subscription today
ചങ്ങനാശേരി ∙ നഗരസഭാപരിധിയിലെ തെരുവുനായശല്യം പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുമായി നഗരസഭ. പ്രാഥമികഘട്ട നടപടികൾ പുരോഗമിക്കുകയാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതാണ് എബിസി പദ്ധതി.മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പെരുന്നയിലെ നഗരസഭാ മൃഗാശുപത്രിക്ക് സമീപം എബിസി പദ്ധതി
ചങ്ങനാശേരി ∙ മാലിന്യ സംസ്കരണത്തിനായി പുതിയ ചുവടുവയ്പ്പുമായി ജനറൽ ആശുപത്രി. അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രിയിൽ പുതിയതായി നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ആശുപത്രിയിലെയും വാർഡുകളിലെയും ശുചിമുറി മാലിന്യമാണ് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നത്. അടുക്കള
ചങ്ങനാശേരി ∙ ഒരു നാടിനും പുതുതലമുറയ്ക്കും വിൽപാട്ടിന്റെ താളം പകർന്ന ചെട്ടിയാർ സാറിന് വിട ചൊല്ലി മോർക്കുളങ്ങര ഗ്രാമം. റിട്ട. എഇഒ മോർക്കുളങ്ങര വട്ടപ്പറമ്പിൽ വി.കൃഷ്ണൻ ചെട്ടിയാർ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ട ചെട്ടിയാർ സാറായിരുന്നു. വിൽപ്പാട്ടിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. തലമുറമാറ്റത്തോടെ
ചങ്ങനാശേരി∙ സിറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്ബി കോളജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് എസ്ബി കോളജ് അലുമിനി അസോസിയേഷൻ സ്വീകരണം നൽകി. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ജയിംസ് ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, ഡോ. കെ.സിബി ജോസഫ്,
ചങ്ങനാശേരി∙ എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനം ജനുവരി 26ന് 5.30ന് കോളജിൽ വച്ചു നടക്കും. പൂർവവിദ്യാർഥിയും ബെംഗളൂരു സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൻട്രപ്രണർഷിപ് ചെയർമാൻ പ്രഫ. ജെ.ഫിലിപ്പ് മുഖ്യാതിഥിയാകും. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ആന്റണി ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തും.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമത് ജയന്തി ആഘോഷങ്ങൾക്കുള്ള അവസാനഘട്ട തയാറെടുപ്പുകളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനം. പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ കേരളീയത്തനിമയോടെ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ ജനുവരി 1, 2 തീയതികളിലാണ് ആഘോഷങ്ങൾ.
ചങ്ങനാശ്ശേരി– തിരുനെൽവേലി കെഎസ്ആർടിസി ബസിൽ സ്ഥിരം യാത്രക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ബസിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാർക്കും ക്രിസ്മസ് സമ്മാനവും ഒരുക്കിയിരുന്നു. കൂട്ടായ്മയിലെ അഡ്മിൻമാരായ റിജു റഹിം, അജി ചെറിയാൻ, രാജേഷ് ജി. കൃഷ്ണ, ഹരിത തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരുപാടികൾ സങ്കടിപ്പിച്ചത്. 2018– ൽ രൂപീകരിച്ചതാണ് ഈ കൂട്ടായ്മ. ഇവർ എല്ലാ വർഷവും ക്രിസ്മസ് ആഘോഷം നടത്താറുണ്ട്.
ചങ്ങനാശ്ശേരി ∙ ജനുവരി 26ന് നടക്കുന്ന എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു. എസ്ബി കോളജിൽ നിന്ന് 1975ൽ പഠനം പൂർത്തിയാക്കി 50 വർഷം
ചങ്ങനാശേരി ∙ താലൂക്ക് ഓഫിസ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചങ്ങനാശേരി റവന്യു ടവറിലെ ശുദ്ധജലവിതരണം മുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ടവറിലെ വിവിധ സർക്കാർ ഓഫിസിലെ ജീവനക്കാർ ഇന്നലെ കൂട്ടമായി നടുത്തളത്തിലെത്തി പ്രതിഷേധിച്ചു.മൂന്നുദിവസമായി ജലവിതരണം
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
Results 1-10 of 46