Activate your premium subscription today
ചങ്ങനാശേരി ∙ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് സ്കൂളുകളുടെ വികസനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതി പുനരാരംഭിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളന ഉദ്ഘാടനവും പുതിയ നവതി
കറുകച്ചാൽ ∙ ടൗണിലെ ഓട കാടുവളർന്നു മൂടി. വെള്ളമൊഴുക്ക് തടസ്സപ്പെട്ടതോടെ വേനൽമഴയിൽ വെള്ളക്കെട്ട് പതിവാകുന്നു. ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടാകും. വെള്ളം ഒഴുകി പോകുമ്പോൾ ചെളി അടിയും. ഒപ്പം മാലിന്യവും. റോഡിന്റെ വശങ്ങളിലെ ഓടകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞതിനാൽ മഴവെള്ളം ഒഴുകാനുള്ള
ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനായി സ്റ്റാൻഡിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ പഴയ കിണർ കണ്ടെത്തി. ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കിയിരുന്ന ഭാഗത്താണ് കിണർ പ്രത്യക്ഷപ്പെട്ടത്. പുതിയ ടെർമിനലിന്റെ നിർമാണത്തിനായി ഇന്നലെ രാവിലെ കോൺക്രീറ്റ് തറ മണ്ണുമാന്തി യന്ത്രം കൊണ്ട് പൊളിച്ചു മാറ്റുമ്പോഴായിരുന്നു സംഭവം.
ചങ്ങനാശേരി ∙ ഓടകൾ അടഞ്ഞു, ഒറ്റ മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടിലാകുന്നു. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ എംസി റോഡിലും എസി റോഡിലുമുണ്ടായത് കനത്ത വെള്ളക്കെട്ട്. പി.പി.ജോസ് റോഡ്, മെത്രാപ്പൊലീത്തൻ പള്ളി റോഡ് തുടങ്ങി നഗരത്തിലെ മറ്റു പ്രധാന റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. റോഡരികിലെ ഓടകളിലും
ചങ്ങനാശേരി ∙ ഫ്രാൻസിസ് മാർപാപ്പയുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചയാളായിരുന്നു കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മുത്തശ്ശി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി (96). കർദിനാൾ കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണ് ശോശാമ്മ. ശോശാമ്മയ്ക്കു പിറന്നാൾ ആശംസ നേരാനാണു മാർപാപ്പ വിഡിയോ കോളിലെത്തിയത്. സുപ്രഭാതം എന്നർഥം വരുന്ന ‘ബൊഞ്ചോർണോ...’ എന്ന് ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്താണു മാർപാപ്പ വിഡിയോ കോൾ തുടങ്ങിയത്. 4 മിനിറ്റോളം വിഡിയോ കോൾ നീണ്ടു. ‘എന്റെ കൊച്ചുമോൻ എനിക്കുതന്ന ഏറ്റവും വലിയ സമ്മാനം’ – ശോശാമ്മ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. മാർച്ച് ഒന്നിനായിരുന്നു ശോശാമ്മയുടെ മരണം.
ചങ്ങനാശേരി ∙ ആനപ്പൊക്കത്തോളം ആവേശം നിറയ്ക്കുന്ന ഇത്തിത്താനം ഗജമേള നാളെ. 25ാം വർഷത്തിന്റെ നിറവിലാണ് ഗജമേള. മധ്യകേരളത്തിലെ പ്രശസ്തമായ ഗജമേളയാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്. പത്താമുദയ ഉത്സവത്തിന്റെ ഭാഗമായുള്ള കാവടി കുംഭകുട ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഗജവീരൻമാർക്ക് നാടും നാട്ടുകാരും നൽകിയ വരവേൽപ്പും ആവേശവും തിരിച്ചറിഞ്ഞ് 2000ൽ ക്ഷേത്രം ദേവസ്വം ആരംഭിച്ചതാണ് മേള.
കറുകച്ചാൽ ∙ കേബിൾ ഇടാൻ ടാർ റോഡ് കുഴിച്ചിട്ട് മാസങ്ങളായി. കറുകച്ചാൽ ടൗണിൽ – വാഴൂർ റോഡിലും മണിമല റോഡിലുമാണു 5 അടി നീളത്തിൽ ടാർ കുത്തിപ്പൊളിച്ച് ചതുരത്തിൽ കുഴികളെടുത്തത്. സ്വകാര്യ കമ്പനിയുടെ കേബിൾ ഇടാൻ 2 അടിയോളം താഴ്ചയിലാണ് റോഡ് കുഴിച്ചത്.പണി കഴിഞ്ഞ ശേഷം മണ്ണും ടാറിങ്ങിന്റെ അവശിഷ്ടങ്ങളും ഇട്ട്
മാന്തുരുത്തി ∙ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്ക്. മാന്തുരുത്തി മൂലേക്കുന്ന് മരിയ ചെറിയാൻ (26), സഹോദരൻ തിമോത്തി ചെറിയാൻ (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ
ചങ്ങനാശേരി ∙ അലങ്കാര പുഷ്പങ്ങളും ചെടികളും നട്ട് ളായിക്കാട് ജംക്ഷനും പാലാത്ര ജംക്ഷനും സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. ളായിക്കാട് ജംക്ഷനിൽ പ്രവർത്തിക്കുന്ന ലിനൻ സെന്ററിന്റെ നേതൃത്വത്തിലാണ് ളായിക്കാട് ജംക്ഷനിലെ ഡിവൈഡറുകളിൽ അലങ്കാര ചെടികളും പുഷ്പങ്ങളും നട്ടു
ചങ്ങനാശേരി ∙ കടകൾക്കു മുൻപിലും റോഡിലും തലങ്ങും വിലങ്ങും വാഹനങ്ങൾ; മാർക്കറ്റ് നിശ്ചലം. പ്രധാന ചന്തദിവസങ്ങളിൽ മാർക്കറ്റിനുള്ളിലൂടെ വാഹനവുമായി പോയാൽ കുരുക്കിൽപെടുന്നത് മണിക്കൂറുകൾ. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷൻ മുതൽ വണ്ടിപ്പേട്ട വരെ ഗതാഗതക്കുരുക്ക് നീണ്ടു. റോഡിന്റെ ഇരുവശത്തുമായി ലോറികൾ പാർക്ക് ചെയ്ത്
Results 1-10 of 190