Activate your premium subscription today
എരുമേലി ∙ നഗരമധ്യത്തിലെ ബദാം മരത്തിന്റെ ഇലകളിൽ നിന്ന് പുഴു താഴേക്ക് വീഴുന്നത് യാത്രക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമല തീർഥാടകർ ഏറെയെത്തുന്ന എരുമേലി നഗരത്തിലെ കാഞ്ഞിരപ്പള്ളി റോഡിൽ ടിബി റോഡ് ചേരുന്ന ഭാഗത്ത് ട്രാഫിക് ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പുഴു ശല്യം മൂലം ബുദ്ധിമുട്ടുകയാണ്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും അലർജിയും ഉണ്ടാക്കുന്നതാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നതിനാൽ പൊലീസിന് ഇവിടെനിന്ന് മാറി ഡ്യൂട്ടി ചെയ്യാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസവും പൊലീസുകാരുടെ മേൽ പുഴുവിന്റെ ശല്യം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പും അഗ്നിരക്ഷാസേനയും മരത്തിന്റെ ഇലകളിൽ പുഴുവിനെ ഇല്ലാതാക്കാനുള്ള മരുന്നു തളിച്ചു.
എരുമേലി ∙ കണമല ഓട്ടോസ്റ്റാൻഡിലേക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് പാഞ്ഞുകയറി 2 ഓട്ടോ ഡ്രൈവർമാർക്ക് പരുക്ക്. ഒരു ഓട്ടോ പൂർണമായും ഒരു ഓട്ടോ ഭാഗികമായും തകർന്നു. അരുൺ ചരുവിൽ (37), രാജു വാരിക്കാട്ട് (58)എന്നിവർക്കാണ് പരുക്ക്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും
കാഞ്ഞിരപ്പള്ളി ∙ ടൗൺ വീണ്ടും ക്യാമറ നിരീക്ഷണത്തിലാകുന്നു. 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നത്.മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണു പദ്ധതിയുടെ നിർവഹണ ചുമതല. മുൻപ് സ്ഥാപിച്ച ക്യാമറകൾ മുഴുവനും തകരാറിലായി
എരുമേലി∙ കാനന പാതയിൽ തീർഥാടകർക്ക് താങ്ങായി വനം വകുപ്പ് ഉദ്യോഗസ്ഥർ. പരമ്പരാഗത കാനന പാതയിൽ നടന്നു പോകുമ്പോൾ ആരോഗ്യപ്രശ്നമുണ്ടായ ഒട്ടേറെ തീർഥാടകരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ട്രെച്ചറിലും താങ്ങിപ്പിടിച്ചും ആശുപത്രികളിലും വാഹന സൗകര്യമുള്ള സ്ഥലങ്ങളിലും എത്തിക്കുന്നത്. കാനന പാതവഴി കഴിഞ്ഞ ദിവസം നടന്നുപോയ
കാഞ്ഞിരപ്പള്ളി∙ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. പരുക്കേറ്റ സ്കൂട്ടർ യാത്രികൻ കൂവപ്പള്ളി കുളപ്പുറം കുന്നേൽപ്പറമ്പിൽ കെ.എ.ആന്റണിയെ (67) 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇടപ്പള്ളിക്കു സമീപം ദേശീയപാതയിലാണ് സംഭവം.
കാഞ്ഞിരപ്പള്ളി∙ സിപിഎം ഏരിയ സെക്രട്ടറിയായി മൂന്നാം തവണയും കെ.രാജേഷിനെ തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന 2 പേരെ ഔദ്യോഗിക പാനലിൽ നിന്ന് ഒഴിവാക്കിയതോടെ ഇവർ രണ്ടു പേരും മത്സരത്തിന് തയാറായി. ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന ജയിംസ് പി.സൈമണും എം.വി.ഗിരീഷ് കുമാറുമാണു മത്സരിച്ചത്. നിലവിൽ ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന ഇവരെ ഒഴിവാക്കി പാനൽ പ്രഖ്യാപിച്ചതോടെയാണ് ഇരുവരും മത്സരിച്ചത്. 170 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ജയിംസിനു 106 വോട്ടും ഗിരീഷിനു 109 വോട്ടും ലഭിച്ചു.
മുണ്ടക്കയം ∙ശാപമോക്ഷം കാത്തുകിടക്കുകയാണ് നഗരത്തിലെ പ്രധാന ആതുരാലയമായ സർക്കാർ ആശുപത്രി. 1940 ൽ സ്ഥാപിക്കപ്പെട്ട ആശുപത്രി ഒരു കാലത്ത് ഹൈറേഞ്ച് മേഖലയിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്നു. അൻപതോളം കിടക്കകൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആശുപത്രിയിൽ പ്രസവം, ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം തുടങ്ങിയ
എരുമേലി ∙ ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീട് പാതിവഴിയിൽ ആയതോടെ ആറ് മാസമായി ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് മൂലക്കയം, എയ്ഞ്ചൽവാലി തൈക്കൂട്ടത്തിൽ രാമൻകുട്ടിയും തങ്കമണിയും ചെറുമക്കളും അടങ്ങുന്ന കുടുംബം. ഭിത്തി കെട്ടിയ വീടിനു മൂന്നാം ഗഡു ലഭിക്കുന്നതിനായി ഓഫിസ് കയറി ഇറങ്ങാൻ
കാഞ്ഞിരപ്പള്ളി ∙ നെൽക്കൃഷിയിൽ ഒരു ചുവടു കൂടി വച്ച് എലിക്കുളം പഞ്ചായത്ത്. താലൂക്കിൽ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരത്തു ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു. കാൽനൂറ്റാണ്ട് തരിശായി കിടന്ന മല്ലികശ്ശേരിയിലെ നാലേക്കർ കോക്കാട്ട്- ഇടയ്ക്കാട്ട് പാടശേഖരത്താണു പുതിയ കൃഷി
കാഞ്ഞിരപ്പള്ളി ∙ അടുത്തിടെ നവീകരിച്ച കപ്പാട്– പരിന്തിരിപ്പടി– മാഞ്ഞുക്കുളം റോഡിലൂടെ കാൽനടയായി സഞ്ചരിച്ചാൽ വെള്ളത്തിൽ ചാടാതെ കടന്നുപോകാൻ കഴിയില്ല.ഐപിസി പള്ളി ഭാഗത്തെ വെള്ളക്കെട്ടാണു വില്ലൻ. റോഡിന്റെ ഇരുവശങ്ങളിലും റീടാറിങ് നടത്തിയെങ്കിലും ഇടയ്ക്കുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നതാണു കാരണം.
Results 1-10 of 202