Activate your premium subscription today
കുമരകം ∙ ഇവിടെ എന്തു സുരക്ഷിതത്വം. കണ്ണൊന്നു ചിമ്മിയാൽ യാത്രക്കാർ ഉൾപ്പെടെ വാഹനം തോട്ടിൽ വീഴും. ബോട്ട് ജെട്ടിക്കു സമീപത്തെ റോഡിലാണു ഈ അപകട മേഖല.റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടിയപ്പോൾ ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നകാര്യം അധികൃതർക്കു അറിയാമായിരുന്നിട്ടും ചെയ്തില്ല. അപകടം നടക്കട്ടെ എന്നിട്ടാകാം
കുമരകം ∙ വിദേശ– ആഭ്യന്തര വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടി കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ. നാട്ടുകാഴ്ചകൾ തേടി കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. വിദേശികൾ ഏറെയും സൈക്കിളിലും സ്പീഡ് ബോട്ടിലുമാണു ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. ഗ്രാമക്കാഴ്ച കാണാൻ വേണ്ടി മാത്രമായി ഇസ്രയേലിൽ നിന്നുള്ള 9 അംഗം
കുമരകം ∙ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് സഞ്ചാരികളെ കാത്തു കരിക്ക്. തണ്ണീർമുക്കം ബണ്ട് മുതൽ കുമരകംവരെ റോഡ് വശത്താണു കരിക്കു വ്യാപാരം. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളിൽ ഏറെ പേർക്കും ഇഷ്ടം കരിക്കാണ്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തണ്ണിമത്തനെയും കരിമ്പിൻ ജൂസിനെയും മറ്റും ആശ്രയിക്കുന്നവർ ഉണ്ടെങ്കിലും കൂടുതൽ പ്രിയം നാടൻ പാനീയമായ കരിക്ക് വെള്ളത്തോടാണ്.
കുമരകം ∙ ഈ കായൽത്തീരം കുറ്റിക്കാടും മാലിന്യവും ഇല്ലാതെ ഇനി എത്രനാൾ ഇങ്ങനെ കിടക്കും. കുറച്ചു സൗകര്യങ്ങളൊരുക്കിയാൽ ഇവിടെയിരുന്ന് കായൽ കണ്ട് ആസ്വദിക്കാൻ കഴിയും. ബോട്ട് ജെട്ടിക്കു പടിഞ്ഞാറുള്ള കായൽത്തീരം നല്ല രീതിയിൽ സംരക്ഷിക്കാൻ പഞ്ചായത്തോ ടൂറിസം വകുപ്പോ നടപടി എടുത്താൽ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി
കുമരകം ∙ കായലിലെ വിളക്കുമരച്ചുവട്ടിലെ മരം വീണ്ടും പച്ച വിരിച്ചു. നീർക്കാക്കകൾക്ക് ഈ മരം ചേക്കേറാനൊരു ഇടമാണ്. അങ്ങനെ മരം കിളിമരമായി മാറി. തീരത്തു നിന്നു കുറച്ച് അകലെയായാണ് വിളക്കുമരവും അതിനു ചുവട്ടിലെ മരവും. കുമരകം– മുഹമ്മ സർവീസ് നടത്തുന്ന ബോട്ടിനു രാത്രി ദിശ കാണിക്കുന്നതിനു പണ്ട് സ്ഥാപിച്ചതാണു
കുമരകം ∙ വനിതാസഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായി മാറുകയാണു കുമരകം. ഇവിടേക്ക് ഇവരുടെ കൂടുതൽ സംഘങ്ങളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ടൂറിസം വനിതാ സമ്മേളനം മൂന്നാറിൽ കഴിഞ്ഞതോടെ വനിതകളുടെ വരവു തുടങ്ങിയിരുന്നു. നേരത്തേ വനിതാ വിനോദസഞ്ചാരികൾ മാത്രമായി എത്തിയിരുന്നെങ്കിലും ഡെസ്റ്റിനേഷനായി മാറുന്നതിലാണു
കുമരകം ∙ വിവാഹങ്ങൾക്കു പറ്റിയ ഇടമായി മാറിയ കുമരകത്തിന് ഈ വഴി ലഭിച്ചത് ഇക്കൊല്ലം ശരാശരി 18 കോടി രൂപ. 30 വിവാഹങ്ങളാണ് ഈ വർഷം കുമരകത്തെ വിവിധ റിസോർട്ടുകളിൽ നടന്നത്. വിദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും ഇതിൽപെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിലരും വിവാഹം നടത്തുന്നതിനായി
കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു കുമരകത്ത്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. രാത്രി ചർച്ചകൾ നടക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. വൈക്കത്തെ നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലിൻ എത്തിയത്.
കോട്ടയം∙ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചിയിൽ വിമാനം ഇറങ്ങിയ സ്റ്റാലിൻ കാർ മാർഗം കുമരകം ലേക് റിസോർട്ടിൽ എത്തി. ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ട്. വൈകിട്ടോടെ കുമരകത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ചർച്ച നടത്തും. മുല്ലപ്പെരിയാർ അടക്കം ചർച്ചയിൽ വിഷയമാകുമെന്നു തമിഴ്നാട് മന്ത്രി ദുരൈമുരുകൻ നേരത്തേ അറിയിച്ചിരുന്നു.
കുമരകം ∙ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ പ്രദേശത്തു കൂടി വെറുതേ ഒരു യാത്രയായിരുന്നില്ല ഈ 22 വാഹനങ്ങളിൽ എത്തിയ 44 പേരുടെ ഉദ്ദേശ്യം. ഓരോ പ്രദേശത്തെയും പ്രകൃതിഭംഗിയും ഇവിടങ്ങളിലെ നാടൻ ഭക്ഷണങ്ങളുടെ രുചിയും അറിഞ്ഞുള്ള യാത്രയാണു അവർ പ്ലാൻ ചെയ്തത്. ഫിൻലാൻഡ്, യുകെ,ദക്ഷിണാഫ്രിക്ക, ജർമനി, ഇറ്റലി, നെതർലാൻഡ്
Results 1-10 of 219