Activate your premium subscription today
വൈക്കം ∙ വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജൈവവേലി നിർമിച്ചു കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നു കേരള കോൺഗ്രസ് ചെയർമാൻ പിജെ.ജോസഫ്. വേമ്പനാട്ടുകായൽ സംരക്ഷണ സംഗമം സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കായലിലും നദികളിലും അടിഞ്ഞുകൂടുന്ന ചെളിയും എക്കലും മൂലം
വൈക്കം ∙ പെരുമശേരിയുടെ പെരുമ ഉയർത്തി സ്വിം കേരള സ്വിം. ജൂൺ 22നു പെരുമശേരിയിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ ആളുകൾ ഏറിയതോടെ പരിശീലകർക്കും ആവേശം. വർധിച്ചുവരുന്ന മുങ്ങി മരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശീലനം ആരംഭിച്ചത്.കേരള കാർട്ടൂൺ അക്കാദമി ചെയർപഴ്സനും കേരള സർക്കാർ മലയാളം
വൈക്കം ∙ നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ അവസാന പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. പാലം നിർമാണവുമായി ബന്ധപ്പെട്ട നൂറാമത്തെ കോൺക്രീറ്റിങ് ആണിത്. നിലവിൽ 100 പൈലുകളും 23 പൈൽ ക്യാപ്പും 21 പിയർ ക്യാപ്പും 2 നാവിഗേഷൻ സ്പാനുകളിലായുള്ള 8 ഗർഡറുകളും 20 സ്പാനിലേക്കുള്ള 80 ഗർഡറിൽ 54 എണ്ണവും
വൈക്കം ∙ അപകടക്കെണിയൊരുക്കി വൈക്കത്തെ ഓടകൾ. പല പ്രധാന പാതയിലും ഓട ഉണ്ടെങ്കിലും മൂടിയില്ലാത്തത് ഇരു ചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. പുളിഞ്ചുവട് - ചേരുംചുവട് റോഡിലാണ് ഏറെ ഭീഷണി. കോട്ടയം - പാലാ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലേക്ക് പോകുന്ന
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ കദംബം വൃക്ഷം പൂവിട്ടു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഗോപുരത്തിന്റെ വടക്കുഭാഗത്ത് മതിലിനോട് ചേർന്ന് നിൽക്കുന്ന ഏകദേശം 15 വർഷത്തിലധികം പഴക്കമുള്ള കദംബമാണ് പൂവിട്ടത്. ബോൾ ആകൃതിയിൽ റംമ്പൂട്ടാന്റെ രീതിയിലുള്ള പുഷ്പത്തിന്റെ മണവും ആകർഷകമാണ്. അപൂർവമായി കാണുന്ന ഈ പുഷ്പം ചാത്തനൂരിലെ ശിവക്ഷേത്രത്തിലും ഉണ്ട്. ദേവീ ക്ഷേത്രങ്ങളിലാണ് ഈ പുഷ്പം കൂടുതലായി ഉപയോഗിക്കുന്നത്. ദേവിക്ക് കദംബം കൊണ്ട് അർച്ചന നടത്തുന്ന ശ്രേയസ്കരമാണെന്നു വിശ്വാസം.
വൈക്കം ∙ ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടേതു (54) മുങ്ങിമരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം. ശരീരത്തിനുള്ളിൽനിന്നു ചെളിയും ആറ്റിലെ വെള്ളവും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തിലും കാലിലുമായി 10 ഇഷ്ടികകൾ കെട്ടിയിരുന്നതു സംശയമുണ്ടാക്കിയിരുന്നു. ശരീരത്തിൽ നിന്നു ലഭിച്ച ചെളിയും വെള്ളവും ഇതേ സ്ഥലത്തേതാണോ എന്നു പരിശോധിക്കാനായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇഷ്ടികകൾ കെട്ടിയ കയർ കഴുത്തിൽ 2 പ്രാവശ്യം ചുറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
വൈക്കം ∙ കാണാതായ മത്സ്യ ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു.
കോട്ടയം ∙ വൈക്കത്തുനിന്നു കാണാതായ പതിമൂന്നുകാരിക്കായുള്ള അന്വേഷണം ഊര്ജിതമാക്കി പൊലീസ്. വ്യാഴാഴ്ച രാവിലെ വീട്ടില് നിന്ന് സ്കൂളിലേക്കു പോയ കുട്ടി പാലക്കാട് എത്തിയതിന്റെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള് കുട്ടിയോടൊപ്പം തിരുവനന്തപുരം സ്വദേശിയായ സുഹൃത്തും ഉണ്ടായിരുന്നുന്നെന്ന് പൊലീസ് പറയുന്നു. നിലവിൽ ഇരുവരും ബെംഗളൂരുവിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
(കാലടി ശ്രീശങ്കരാ സംസ്കൃതസർവകലാശാലയിലെ ചുവർചിത്ര വിഭാഗം വകുപ്പ് അധ്യക്ഷനും ചുവർചിത്ര പൈതൃക പഠന കേന്ദ്രം ഡയറക്ടറും) വടക്കുപുറത്തുപാട്ടിന് ഭക്തിയുടെയും പാരമ്പര്യത്തിന്റെയും വർണപ്പൊലിമയ്ക്ക് ഒപ്പം സഹവർത്തിത്വത്തിന്റെ വലിയ സന്ദേശമുണ്ട്. വടക്കുപുറത്തുപാട്ട് നടക്കാൻ കാരണമായ ഐതിഹ്യത്തിൽത്തന്നെ എല്ലാവരും
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
Results 1-10 of 83