Activate your premium subscription today
താമരശേരി ∙ ബ്രോസ്റ്റഡ് ചിക്കൻ നൽകാത്തതിന്റെ പേരിൽ കോഫി ഷോപ്പിൽ അക്രമം. താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയേയും ജീവനക്കാരനെയും മർദിക്കുകയായിരുന്നു.
കോഴിക്കോട്∙ താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരനായ താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ(35) നെയാണ് 97 ഗ്രാം MDMA യുമായി കോഴിക്കോട് റൂറൽ എസ്.പി , പി.നിധിൻ രാജ് ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്..ഇന്ന് കാലത്ത്..8.മണിയോടെ ആണ് പ്രതിയുടെ വീട്ടിലെ ബെഡ്
താമരശ്ശേരി∙ ചുരത്തിലെ വളവുകളിൽ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ യാത്രക്കാർ കുടുങ്ങി. ദേശീയപാത വകുപ്പ് മുൻകൂട്ടി അറിയിപ്പ് നൽകിയാണ് വളവിലെ കുഴികൾ നികത്തുന്ന പണി ആരംഭിച്ചതെങ്കിലും ആവശ്യത്തിന് പൊലീസ് സ്ഥലത്ത് ഇല്ലാതെ വാഹന നിയന്ത്രണം പാളിപ്പോയതാണ് ഇന്നലെ പകൽ മുഴുവൻ ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
കൽപ്പറ്റ∙ ചുരത്തിൽ അനു ദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട് മരുതിലാവ് - തളിപ്പുഴ) യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് മുന്നണികളും സ്ഥാനാർഥികളും നിലപാട് വ്യക്തമാക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത കോഴിക്കോട്
താമരശ്ശേരി ∙ കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങിയിട്ട് 5 മാസം. നിത്യം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസാണ് ജീവനക്കാർ ഇല്ലെന്നു പറഞ്ഞ് പുനഃസ്ഥാപിക്കാത്തത്. താമരശ്ശേരിയിൽ ഡിപ്പോയിൽനിന്ന് മുക്കം, അരീക്കോട്, പട്ടാമ്പി, തൃശൂർ വഴി
താമരശേരി ∙ മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിനു സമീപം ലോറിക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂരാച്ചുണ്ട് കാളങ്ങാലി പടിഞ്ഞാറ്റിടത്തിൽ ബിനുവിന്റെയും വിജിതയുടെയും മകൻ ജീവൻ (സച്ചിൻ -18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കരിയാത്തുംപാറ അലയമ്പറ ആദർശ് (22) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
താമരശേരി∙ മാനന്തവാടിയിൽ നിന്നും കോഴിക്കോടിനു പോകുന്ന കെഎസ്ആർടിസി ബസ്സിൽ ഇരുപത്തിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം. തിരക്കേറിയ ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. തുടർന്ന് ബസ്സിൽ വച്ചുതന്നെ യുവതി ഇയാളെ അടിക്കുകയും ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
താമരശ്ശേരി ∙ കട്ടിപ്പാറ പഞ്ചായത്ത് ഓഫിസിൽ ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. പദ്ധതിക്കായി പൈപ്പ് ഇടാൻ റോഡ് കുത്തിപ്പൊളിച്ചത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ ഉദ്യോഗസ്ഥർ പരിശോധനകളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴാണ് സംഭവം.
താമരശ്ശേരി∙ ചുരത്തിൽ ആറാം വളവിന് സമീപം ലോറി കേടായതിനെത്തുടർന്ന് ഗതാഗത തടസ്സം. ഇന്നു രാവിലെ 9 മണിയോെടയാണ് ലോറി കേടായത്. വൺവേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും വാഹനത്തിരക്ക് കൂടുതലായതിനാൽ നാലാം വളവ് മുതൽ തകരപ്പാടി വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
Results 1-10 of 50