Activate your premium subscription today
വടകര ∙ 8 കുടുംബത്തിലായി 40 പേർ താമസിക്കുന്ന പാലയാട് തുരുത്തിലേക്കുള്ള പാലം യാഥാർഥ്യമാകുന്നു. 70 ലക്ഷം രൂപ ചെലവിൽ പണിയുന്ന പാലം 3 മാസത്തിനകം തുറന്നു കൊടുത്തേക്കും. ഇതോടെ വർഷങ്ങളായി അപകടം നിറഞ്ഞ മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്ന തുരുത്തി നിവാസികൾക്ക് ഏറെ ആശ്വാസമാകും. 4 ചക്ര വാഹനം വീട്ടിലെത്തുകയും ചെയ്യും. പാലം കോൺക്രീറ്റിലും ഇരുഭാഗത്തെ അനുബന്ധ റോഡ് പൂട്ടുകട്ട കൊണ്ടുമാണ്
വടകര ∙ അറക്കിലാട് പരദേവതാ ക്ഷേത്ര പരിസരത്ത് പേരാലുകളും തെങ്ങുകളും പ്ലാവും മുറിഞ്ഞു വീണ് സമീപത്തെ വീട് തകർന്നു. കോലായിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കുഴിയുള്ള പറമ്പത്ത് മനോജന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മനോജൻ ഓടി രക്ഷപ്പെട്ടു. ക്ഷേത്ര വളപ്പിലെ ഒരു പേരാലിന്റെ
വടകര∙ ജെടി റോഡിൽ നവീകരണ പ്രവൃത്തി പൂർത്തിയായിട്ടും ടാറിങ് തുടങ്ങാത്തത് ദുരിതമായി. ഓവുചാൽ നിർമാണം പൂർത്തിയായിട്ടും ഈ ഭാഗങ്ങളിൽ ടാറിങ് നടക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. ഓവുചാൽ നിർമാണത്തിന് കുഴിച്ച ഭാഗങ്ങളിൽ മണ്ണ് താണു കുഴിയായിട്ടുണ്ട്. അതിൽ തട്ടി ബൈക്കുകൾ തെന്നി വൂഴുന്നത് പതിവാണ്. കൂടാതെ
കോഴിക്കോട്∙ വടകര കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഓട്ടോ ഡ്രൈവറെ കനാലിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ തിരുവങ്ങോത്ത് അജിത്ത് കുമാറാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്ക്കു മൂന്നു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു ഓട്ടോയുമായി ഇറങ്ങിയതായിരുന്നു അജിത്ത്. ഉച്ചയ്ക്കു
വടകര ∙ മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേർത്ത ബീഫ് നൽകിയ യുവാവിനെതിരെ കേസ്. ബീഫ് കഴിച്ച കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കോഴിക്കോട് ∙ വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.
കോഴിക്കോട് ∙ വടകര സിപിഎം ഏരിയ കമ്മിറ്റിയിൽ മത്സരം. 4 നേതാക്കൾ മത്സരിച്ചുതോറ്റു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ലോക്കൽ സെക്രട്ടറിമാരായ പി.പി.ദാമോദരൻ, വത്സൻ കുനിയിൽ, സിഐടിയു നേതാവ് വേണു കക്കട്ടിൽ എന്നിവരാണു മത്സരിച്ചത്. മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നേതൃത്വം ഇതു വിലക്കിയിരുന്നു. എന്നാൽ 4 പേർ നിലപാടിൽ ഉറച്ചുനിന്നു.
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
വടകര∙ കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര∙ കടവരാന്തയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി ചുറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ രക്തക്കറ ഉണ്ടായിരുന്നു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടത്.
Results 1-10 of 39