Activate your premium subscription today
പൊന്നാനി∙ മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി.
തിരുവമ്പാടി∙ കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി -കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
എടപ്പാൾ ∙ ജലജീവൻ പദ്ധതിക്കായി കുഴിച്ച കുഴിയിൽ കെഎസ്ർടിസി ബസ് താഴ്ന്നു. ഇന്നലെ രാവിലെ മാണൂർ – ചേകനൂർ റൂട്ടിൽ ആയിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെയാണ് വട്ടംകുളം പഞ്ചായത്തിലെ ഗ്രാമീണ വഴികളിലൂടെ സർവീസ് നടത്തുന്ന ഗ്രാമ വണ്ടിയുടെ പിൻചക്രം റോഡരികിലെ ചെളിക്കുഴിയിൽ അകപ്പെട്ടത്.ഡ്രൈവർ
ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കുടുംബം ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായോ നാട്ടുകാരുമായോ സൗഹൃദമില്ല. സിറാജുദ്ദീന്റെ പേരും വീട്ടിൽ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാർത്ത വരുമ്പോഴാണു തൊട്ടടുത്ത അയൽവാസികൾ പോലും അറിയുന്നത്.
നിലമ്പൂർ∙ മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം.
മഞ്ചേരി (മലപ്പുറം) ∙ ആർഎസ്എസ് നേതാവായിരുന്ന പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ.കെ.ഷംനാദ് എന്ന ഷംനാദ് ഇല്ലിക്കലിനെ (33) എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് 3 വർഷമായി ഒളിവിലായിരുന്ന ഷംനാദിനെ കൊച്ചിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കൊച്ചിയിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇയാൾ. ഷംനാദിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് എൻഐഎ 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഷംനാദ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ലഹരി ഉപയോഗം സംബന്ധിച്ച വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.
കോട്ടയ്ക്കൽ ∙ ഡ്രൈവർ മദ്യപിച്ചെന്നാരോപിച്ചു കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതിന് ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ്
കോട്ടയ്ക്കൽ ∙ മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരനെ രക്ഷപ്പെടുത്തിയത് 2 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെയെന്ന് അഗ്നിരക്ഷാസേന. സെൻസീറ്റീവായ ശരീരഭാഗമായതിനാൽ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നട്ട് നീക്കം ചെയ്യാൻ ശ്രമിച്ചതെന്നും അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
Results 1-10 of 591