Activate your premium subscription today
നിലമ്പൂർ ∙ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ പടുക്ക സ്റ്റേഷൻ പരിധിയിൽ കരടിയുടെ അസ്ഥികൂടം കണ്ടെത്തി. കരിമ്പുലിയുടേതാണെന്നായിരുന്നു ആദ്യ നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കരടിയുടേതാണൈന്ന് തിരിച്ചറിഞ്ഞത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ ഒണക്കപ്പാറ മണക്കര ഭാഗത്ത് ആദിവാസികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.
നിലമ്പൂർ ∙ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ടു കൂറുമാറിയ എൽഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭർത്താവ് സുധീറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു.
നിലമ്പൂർ ∙ അരുവാക്കോട് വനം വകുപ്പിന്റെ കിണറ്റിലെ മോട്ടർ മോഷ്ടിച്ചു. ആർആർടി, ഫ്ലയിങ് സ്ക്വാഡ് ഓഫിസുകൾ, വെറ്ററിനറി ആശുപത്രി, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ എന്നിവയിലേക്ക് ജലവിതരണം മുടങ്ങി. 4ന് രാത്രി 11.30നു മോട്ടർ പ്രവർത്തിപ്പിച്ചിരുന്നു. പിന്നീട് വെള്ളം കിട്ടാതെ വന്നപ്പോഴാണ് മോഷണം
നിലമ്പൂർ/മാറഞ്ചേരി∙ പാതിവിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്. മാറഞ്ചേരി പഞ്ചായത്തിൽനിന്നു മാത്രം 486 പേർ പകുതി വിലയ്ക്കു സാധനങ്ങൾ ലഭിക്കാൻ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് പണം
നിലമ്പൂർ ∙ വനം വകുപ്പിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ച തേക്കിനു പൊന്നുംവില. നിലമ്പൂർ അരുവാക്കോട് വനം വകുപ്പിന്റെ സെൻട്രൽ ഡിപ്പോയിലെ ലേലത്തിൽ 2.14 കോടി രൂപ സർക്കാരിനു വരുമാനം. സമീപകാലത്തു ഡിപ്പോയിൽ ഒറ്റലേലത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിത്. ബ്രിട്ടിഷ് ഭരണകാലത്ത് 1930ൽ വഴിക്കടവ് നെല്ലിക്കുത്തിൽ നട്ടുവളർത്തിയ തോട്ടത്തിലെ 66 ലോട്ട് തടികളാണ് 30ന് ഓൺലൈനായി ലേലം ചെയ്തത്.
നിലമ്പൂർ ∙ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നാമമാത്രം. വേനൽച്ചൂട് കടുത്തു കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണു കാരണം.ശക്തമായ വേനൽമഴ കിട്ടാതെ വന്നാൽ ഈ മാസം മധ്യത്തോടെ ഉൽപാദനം നിർത്തും. 1.5 മെഗാവാട്ടിന്റെ 2, അരമെഗാവാട്ടിന്റെ ഒന്ന് ജനറേറ്റർ ഉപയോഗിച്ചാണ് ഉൽപാദനം. ഇപ്പോൾ അര മെഗാവാട്ടിന്റെ
നിലമ്പൂർ∙ വടപുറം പാലപ്പറമ്പിലെ തോട്ടിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ 4 പേർ പൊലീസിന്റെ പിടിയിൽ. ടാങ്കർ ലോറി, കാർ എന്നിവ കസ്റ്റഡിയിലെടുത്തു.വാഹനങ്ങളുടെ ഉടമകളായ മഞ്ചേരി രാമൻകുളം സ്വദേശി പൂളക്കുന്നൻ ഷാജഹാൻ (31), പന്നിപ്പാറ പാലപ്പറ്റ പുത്തൻപള്ളിയാളി ഷെരിഫ്, (27) ജീവനക്കാരായ എളംകൂർ മഞ്ഞപ്പറ്റ
നിലമ്പൂർ ∙ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ജെറിയാട്രിക് വാർഡ് നിലമ്പൂരിനു സ്വന്തം. കേന്ദ്ര പതിനഞ്ചാം ധനകാര്യ കമ്മിഷൻ അനുവദിച്ച 1.02 കോടി രൂപ ചെലവഴിച്ച് നിലമ്പൂർ നഗരസഭാ പദ്ധതിയിലാണ് വയോജന സൗഹൃദമായി വാർഡ് നിർമിച്ചത്.ആശുപത്രിയിൽ സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഭാഗമായി സ്ത്രീകൾക്കും
നിലമ്പൂർ ∙ ബ്രിട്ടിഷ്, മലബാർ ചരിത്രം ഇഴചേർന്ന നെല്ലിക്കുത്ത് തേക്കുതോട്ടത്തിലെ തടികൾ വനം വകുപ്പിന്റെ അരുവക്കോട് ഡിപ്പോയിൽ വിൽപ്പനയ്ക്കു വച്ചു. കോഴിക്കോട് കലക്ടറായിരുന്ന എച്ച്.വി.കനോലിയുടെ കാലത്ത് 1930ൽ മലയാളിയായ ഫോറസ്റ്റ് കൺസർവേറ്റർ ചാത്തുമേനോന്റെ മേൽനോട്ടത്തിൽ നട്ടുവളർത്തിയതാണ് നെല്ലിക്കുത്ത്
പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന നിലമ്പൂർ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഈ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ചർച്ചകളും സജീവമായി. ആര്യാടന്റെയും ഷൗക്കത്തിന്റെയും ബദ്ധവൈരിയായ അൻവറിന് ആ പ്രചാരണം ഇഷ്ടപ്പെട്ടില്ലെന്ന് ഷൗക്കത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനെ കേരളം ആദ്യം അറിയുന്നത് ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല. ശ്രദ്ധേയനായ തിരക്കഥാകൃത്തും നിർമാതാവുമായിട്ടാണ്. സിനിമയിൽനിന്ന് ഇടവേള എടുത്ത് പൂർണമായും രാഷ്ട്രീയത്തിൽ മുഴുകുന്ന ആര്യാടൻ ഷൗക്കത്ത് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. നിലമ്പൂരിലേക്ക് കേരളം ഉറ്റുനോക്കുമ്പോൾ ഷൗക്കത്തിന് പറയാനുള്ളത് എന്താണ്? മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി അദ്ദേഹം സംസാരിക്കുന്നു.
Results 1-10 of 103