Activate your premium subscription today
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടിയ സര്‍ക്കാര്‍ പകരം പൊന്നാനിയില്‍ പുതിയ അറബി പഠന കേന്ദ്രം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. വാര്‍ത്താ സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണ് പലരും പങ്കുവയ്ക്കുന്നത്. എന്നാല്‍,
മലപ്പുറം∙ പരീക്ഷ കഴിഞ്ഞ് നടന്നു പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 5 പേർക്ക് പരുക്ക്. പൊന്നാനി എ.വി.ഹൈസ്കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോകുന്ന കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിദ്യാര്‍ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്നാനി ∙ ബീച്ച് ടൂറിസം വരും, അഴിമുഖം ആധുനിക പൊന്നാനിയുടെ മുഖമാകും. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി കഴിഞ്ഞു. ടൂറിസം പാർക്കും ടേക്ക് എ ബ്രേക്ക് സംവിധാനവും ഉൾപ്പെടെ വൻ ടൂറിസം പദ്ധതിക്കാണ് അഴിമുഖം ഒരുങ്ങുന്നത്. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ തുടങ്ങുമെന്ന്
പൊന്നാനി ∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊന്നാനി മോട്ടർ വാഹന വകുപ്പിന്റെ നടപടി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവറായ കോഴിക്കോട് തുരുവമ്പാടി സ്വദേശി അബ്ദുൽ അസീസാണു ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം
പൊന്നാനി ∙ വെറും വാക്കല്ല, കണക്കുകൾ നിരത്തിയാണ് മാലിന്യത്തിനെതിരെയുള്ള നഗരസഭയുടെ പടയൊരുക്കം. ഒരു ദിവസം പൊന്നനായിൽ സൃഷ്ടിക്കപ്പെടുന്നത് 43 ടൺ മാലിന്യമാണെന്നാണ് കണക്ക്. ഇതിൽ 28 ടൺ ജൈവമാലിന്യം, 10 ടൺ അജൈവ മാലിന്യം, ബാക്കി 5 ടൺ മാലിന്യമാണ് പ്രധാന വെല്ലുവിളി. സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യം,
പൊന്നാനി ∙ അഴിമുഖം തൂക്കുപാലത്തിനായുള്ള സ്ഥലമേറ്റെടുപ്പിൽ 26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയാക്കി. മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വിലനിർണയം നടക്കുന്നത്. 146 പേരുടെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. വിലനിർണയം പൂർത്തിയായിക്കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും.
പൊന്നാനി ∙ കപ്പൽ തുറമുഖ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. പൊന്നാനിയിൽ ചരക്കു നീക്കവും ടൂറിസം പദ്ധതിയും മുന്നിൽ കണ്ട് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപിക്കാനാണ്
മലപ്പുറം∙ ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
പൊന്നാനി∙ രണ്ടു പേരുടെ മരണത്തിന് ഇടയാക്കി മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. ‘സാഗർ യുവരാജ്’ എന്ന കപ്പൽ കോസ്റ്റ് ഗാർഡാണ് കസ്റ്റഡിയിലെടുത്തത്. കപ്പൽ കൊച്ചി തുറമുഖത്തെത്തിച്ചു. കപ്പലിടിച്ച ബോട്ടിന്റെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പൊന്നാനി∙ പൊന്നാനി ചെറുവായ്ക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ചശേഷം സ്വർണാഭരണം കവർന്നു. ചെറുവായ്ക്കര പള്ളക്കളം സ്വദേശിനി കുന്തനകത്ത് ഹൗസിൽ രാധയെ ആണ് വായ് മൂടി കെട്ടി മർദിച്ചശേഷം അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണം കവർന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. പരുക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Results 1-10 of 49