Activate your premium subscription today
കൊച്ചി ∙ പാലക്കാട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകി സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി എം.ബി. രാജേഷ് മുന്നിട്ട് ഇറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എം.ബി.രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതിയെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന്റെ ശിരസ്സിൽ. 63 ാമത് സംസ്ഥാന സ്കൂള് കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
തിരുവനന്തപുരം ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ചർച്ചയാക്കിയ ‘നീലപ്പെട്ടി’യെ തള്ളിപ്പറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ സിപിഎം പരസ്യമായി താക്കീത് ചെയ്തു. പാർട്ടി യോജിച്ചുനിൽക്കേണ്ട ഘട്ടത്തിൽ ഭിന്നതയുണ്ടെന്ന പ്രതീതിക്ക് കൃഷ്ണദാസിന്റെ പ്രസ്താവനകൾ വഴി വച്ചതായി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തിൽ ഉണ്ടായിരുന്ന കൃഷ്ണദാസ് പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും വിശദീകരണത്തിനു ശ്രമിച്ചു. പാർട്ടി തീരുമാനം ഉൾക്കൊണ്ടും തിരുത്തിയും കൃഷ്ണദാസ് മുന്നോട്ടുപോകുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
കൊച്ചി∙ പ്രാരംഭ ഓഹരി വിൽപന വൻ വിജയമായ ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി വൻ വികസനത്തിന് ഒരുങ്ങുന്നു. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട്ട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്സ്ട്രീസിന്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ. തൃശൂർ മാള പള്ളിപ്പുറം പൊയ്യയിൽ
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിനു കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചയും ദൗർബല്യവുമെന്നു തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രചാരണത്തിന്റെ മുഖ്യചുമതല കൂടിയുണ്ടായിരുന്ന ബാലന്റെ വിമർശനം.
പാലക്കാട് ∙ ഉദ്ഘാടനം കഴിഞ്ഞു 4 വർഷമാകാറായിട്ടും ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭങ്ങൾ വന്നത് 4.7 ഏക്കറിൽ മാത്രം. അനുവദനീയമായ 32 ഏക്കറിൽ 10 ഏക്കർ ഭൂമി ഡിജിറ്റൽ സർവകലാശാലയുടെ ഗ്രഫീൻ പ്രീപ്രൊഡക്ഷൻ യൂണിറ്റിനായി ഏറ്റെടുക്കാമെന്ന ധാരണയുണ്ട്. ഭൂമി ലഭ്യമാണെങ്കിലും പ്രതിരോധ മേഖലയുമായി
പാലക്കാട്∙ പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക
പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കരിമ്പ (പാലക്കാട്) ∙ ഇംഗ്ലിഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെൻഷൻ. ആ ആശങ്ക പങ്കിട്ടാണ് അവർ സ്കൂളിൽനിന്നു തിരികെ നടന്നത്. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ് അജ്നയെ ഏൽപിച്ചു. ‘എങ്കിൽ നീ ഈ റൈറ്റിങ് ബോർഡ് കൂടി പിടിക്കെടീ’ എന്നായി റിദ. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിൽ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും 4 പേരെയും മരണം കവർന്നു.
കോട്ടയം∙ രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചതായും രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ, താൻ മുഖം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണു കേരളത്തെ ഞെട്ടിച്ച രണ്ട് അപകടങ്ങൾ നടന്നത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കോയമ്പത്തൂരിൽ തിരുവല്ല സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടതിനു പിന്നാലെയാണ് പാലക്കാട് നാലു പെൺകുട്ടികൾക്ക് റോഡപകടത്തിൽ ജീവൻ നഷ്ടമായത്.
Results 1-10 of 779